
ഒമാനികൾക്ക് ഇനി ശ്രീലങ്കയിലേക്ക് വിസയില്ലാതെ സഞ്ചരിക്കാം
ഒമാനികൾക്ക് ഇനി ശ്രീലങ്കയിലേക്ക് വിസയില്ലാതെ സഞ്ചരിക്കാമെന്ന് ശ്രീലങ്കയിലെ ഒമാൻ എംബസി. സുൽത്താനേറ്റും ഇന്ത്യയുമുൾപ്പെടെ 35 രാജ്യങ്ങൾക്കാണ് ശ്രീലങ്കൻ ഗവ. രാജ്യത്തേക്ക് സൗജന്യ ടൂറിസ്റ്റ് വിസ നൽകിയത്. പുതിയ നിയമം 2024 ഒക്ടോബർ ഒന്നു മുതൽ ആറുമാസത്തേക്കാണ് പ്രാബല്യത്തിൽ വരുക. വിനോദസഞ്ചാരത്തെ പ്രോത്സാഹിപ്പിക്കുന്നതിനും സാമ്പത്തികസ്ഥിതി മെച്ചപ്പെടുത്തുന്നതിനും വേണ്ടിയാണ് ശ്രീലങ്കൻ സർക്കാറിന്റെ തീരുമാനം. ഒക്ടോബർ ഒന്നു മുതലാണ് 35 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് വിസ രഹിത പ്രവേശനം. 2025 മാർച്ച് 31 വരെ ആറ് മാസത്തെ പൈലറ്റ് പ്രോഗ്രാമിന് കീഴിലാണ് 30…