ജിഡിആർഎഫ്എ ട്രാവൽ ടൂറിസം പ്രദർശനം സംഘടിപ്പിച്ചു

ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആർഎഫ്എ) നാലാം വർഷവും ‘ഹാപ്പിനെസ് ട്രാവൽ’ എന്ന പേരിൽ ട്രാവൽ ആൻഡ് ടൂറിസം പ്രദർശനം സംഘടിപ്പിച്ചു. ജീവനക്കാർക്കും അവരുടെ കുടുംബങ്ങൾക്കും വിപുലമായ ടൂറിസം, യാത്രാ സൗകര്യങ്ങൾ, സേവനങ്ങൾ എന്നിവ ലഭ്യമാക്കുന്നതിന്റെ ഭാഗമായിരുന്നു പരിപാടി . ഡയറക്ടറേറ്റ് ആസ്ഥാനത്ത് നടന്ന പ്രദർശനത്തിൽ വിമാന കമ്പനികൾ, ഹോട്ടലുകൾ, ട്രാവൽ ഏജൻസികൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ എന്നിവയുടെ ഓഫറുകൾ പ്രദർശിപ്പിച്ചു. സ്വയം പാക്കേജുകളും കുടുംബങ്ങൾക്കുള്ള പ്രത്യേക ഡീലുകളും കണ്ടെത്താനും ഏറ്റവും മികച്ച ഓഫറുകളും പ്രത്യേക പരിഗണനകളും…

Read More