ലോക സാമ്പത്തിക ഫോറത്തിന്റെ ട്രാവല്‍ ആൻഡ് ടൂറിസം ഡെവലപ്‌മെന്റ് ഇന്‍ഡക്‌സ് 2024’ല്‍ മുന്നേറി ഇന്ത്യ; 54-ാം സ്ഥാനത്ത് നിന്നും 39ാം സ്ഥാനത്തേക്ക്

ലോക സാമ്പത്തിക ഫോറം പുറത്തുവിട്ട ട്രാവല്‍ ആൻഡ് ടൂറിസം ഡെവലപ്‌മെന്റ് ഇന്‍ഡക്‌സ് 2024’ല്‍ 39ാം സ്ഥാനം സ്വന്തമാക്കി ഇന്ത്യ. 2021ല്‍ 54-ാം സ്ഥാനത്തായിരുന്നു ഇന്ത്യ. റിപ്പോർട്ട അനുസരിച്ച് ദക്ഷിണേഷ്യന്‍ രാജ്യങ്ങള്‍ക്കിടയിലും വരുമാനം കുറഞ്ഞതും ഇടത്തരമായതുമായ രാജ്യങ്ങള്‍ക്കിടയിലും ഇന്ത്യ മുന്നിലാണ്. സൂചികയിൽ അമേരിക്കയാണ് ഒന്നാസ്ഥാനത്ത്. ബ്രിട്ടന്‍ ആസ്ഥാനമായുള്ള സര്‍റേ സര്‍വകലാശാലയുമായി സഹകരിച്ചാണ് ലോക സാമ്പത്തിക ഫോറം ഈ പട്ടിക തയ്യാറാക്കിയിരിക്കുന്നത്. ചെലവ് കുറവുള്ള രാജ്യങ്ങളുടെ പട്ടികയില്‍ 18–ാമതും മികച്ച വ്യോമ ഗതാഗതത്തില്‍ 26–ാമതും കരമാര്‍ഗവും തുറമുഖങ്ങള്‍ വഴിയുമുള്ള അടിസ്ഥാന…

Read More