
യാത്രാ സമയം കുറയും ; ദുബൈയിലെ രണ്ട് സ്ട്രീറ്റുകൾ വികസിപ്പിക്കുന്നു
നഗരത്തിന്റെ ഗതാഗതം കൂടുതൽ സുഗമമാകാൻ സഹായിക്കുന്ന റോഡ് നവീകരണ പദ്ധതിക്ക് കരാർ നൽകി ദുബൈ റോഡ് ഗതാഗത അതോറിറ്റി. ശൈഖ് റാശിദ് ഇടനാഴി വികസന പദ്ധതിയുടെ ഭാഗമായി ഊദ് മേത്ത, അൽ അസായിൽ സ്ട്രീറ്റുകളാണ് വികസിപ്പിക്കുന്നത്. ഇതിനായി 60 കോടി ദിർഹമിന്റെ കരാറാണ് ആർ.ടി.എ നൽകിയത്. അൽ അസായിൽ സ്ട്രീറ്റിനെ അൽ നൗറസ് സ്ട്രീറ്റ് വഴി അൽ ഖൈൽ റോഡുമായി ബന്ധിപ്പിക്കുന്നതാണ് പദ്ധതി.ഇതിന്റെ ഭാഗമായി ഊദ് മേത്തയിലും അൽ നവ്റാസ് സ്ട്രീറ്റിലും എക്സിറ്റുകളുണ്ടാകും. 14 കിലോമീറ്റർ ദൈർഘ്യമാണ്…