
ടെലിഫോൺ കുടിശ്ശിക ബാക്കിയുള്ള പ്രവാസികൾക്ക് യാത്ര നിയന്ത്രണം; ആദ്യ ദിനം പിരിച്ചെടുത്തത് 10,000 ദിനാർ
ടെലിഫോൺ കുടിശ്ശിക ബാക്കിയുള്ള പ്രവാസികൾക്ക് യാത്ര നിയന്ത്രണം ഏർപ്പെടുത്തിയ ആദ്യ ദിനം കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും പതിനായിരം കുവൈത്ത് ദിനാർ പിരിച്ചെടുത്തതായി വാർത്താവിനിമയ മന്ത്രാലയം അറിയിച്ചു. ആഭ്യന്തര മന്ത്രാലയത്തിൻറെ സഹകരണത്തോടെ എയർപ്പോർട്ടിൽ സജ്ജീകരിച്ച പ്രത്യേക കൗണ്ടർ വഴിയാണ് ഇത്രയും തുക പിരിച്ചെടുത്തത്. സർക്കാർ സേവനങ്ങളിലെ കുടിശ്ശികയും പിഴയും ഈടാക്കുന്നതിൻറെ ഭാഗമായി നേരത്തെ നീതിന്യായ, ജല-വൈദ്യതി, ഗതാഗത വകുപ്പുകൾ സമാനമായ രീതിയിൽ നിയമം നടപ്പിലാക്കിയിരുന്നു. വിവിധ മന്ത്രാലയങ്ങളിലെ കുടിശ്ശികയോ പിഴയോ ബാക്കിയുള്ളവർക്ക് മന്ത്രാലയങ്ങളിലെ പ്രാദേശിക ഓഫിസുകൾ വഴിയും…