കുടിയേറ്റവിരുദ്ധ കലാപം; യുകെ സന്ദർഷിക്കുന്ന ഇന്ത്യക്കാർക്ക് ജാഗ്രതാ നിർദേശം നൽകി ഇന്ത്യൻ ഹൈക്കമ്മീഷൻ

കലാപങ്ങളുടെ പശ്ചാത്തലത്തിൽ ബ്രിട്ടൺ സന്ദർഷിക്കുന്ന ഇന്ത്യക്കാർക്ക് ജാഗ്രതാ നിർദേശവുമായി ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ. ബ്രിട്ടണിലെ യാത്രക്കാർ ജാഗ്രത പാലിക്കണമെന്നും സുരക്ഷാ ഏജൻസികളുടെ നിർദേശങ്ങൾ അനുസരിക്കണമെന്നും ഹൈക്കമ്മീഷൻ അറിയിച്ചു. അടിയന്തിര സമാഹചര്യങ്ങളിൽ ഹൈക്കമ്മീഷനുമായി ബന്ധപ്പെടാമെന്നും പ്രസ്താവനയിൽ അറിയിച്ചു. സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ വിവിധ ഇന്ത്യൻ സംഘടനകൾ ഹെൽപ്പ്ലൈനുകൾ ആരംഭിച്ചിട്ടുണ്ട്. യു.കെയിൽ പടർന്നുപിടിച്ച കുടിയേറ്റ വിരുദ്ധകലാപം രൂക്ഷമായതോടെ തീവ്രവലതുപക്ഷ കലാപകാരികൾ കഴിഞ്ഞ ദിവസം നിരവധി കടകൾക്ക് തീയിടുകയും കൊള്ളയടിക്കുകയും ചെയ്തിരുന്നു. ഇതോടെ അക്രമാസക്തരായ കലാപകാരികൾക്ക് ശക്തമായ താക്കീത് നൽകാൻ പ്രധാനമന്ത്രി കെയർ…

Read More

സമൂഹമാധ്യമങ്ങളിൽ നെഗറ്റീവ് വികാരം; ഇന്ത്യയിലുള്ള പൗരന്മാർക്കു മുന്നറിയിപ്പുമായി കാനഡ

ഇന്ത്യയിലുള്ള പൗരന്മാർക്കു ജാഗ്രതാ നിർദേശം നൽകി കാനഡ. യാത്രകളിൽ അതീവ ജാഗ്രത പാലിക്കണമെന്നും സുരക്ഷ ഉറപ്പാക്കണമെന്നുമാണു നിർദേശം. രണ്ടു രാജ്യങ്ങളിലെയും സമീപകാല സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിലാണു നടപടിയെന്നാണു വിശദീകരണം. കാനഡയിലുള്ള ഇന്ത്യൻ പൗരന്മാർ അതീവ ജാഗ്രത പാലിക്കണമെന്ന കേന്ദ്ര സർക്കാർ നിർദേശം കഴിഞ്ഞ ദിവസം കാനഡ തള്ളിയിരുന്നു. ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യമാണിത് എന്നായിരുന്നു കാനഡയുടെ പ്രതികരണം. ഇതിനു ദിവസങ്ങൾക്കു ശേഷമാണ് ഇന്ത്യയിലുള്ള കനേഡിയൻ പൗരന്മാർക്കു മുന്നറിയിപ്പ് നൽകിയതെന്നതു ശ്രദ്ധേയമാണ്. വീസ നടപടികൾ ഇന്ത്യ നിർത്തിവച്ചതും പ്രതിഷേധങ്ങൾക്കുള്ള സാധ്യതയും…

Read More