ശബരിമല മാളികപ്പുറത്തെ തേങ്ങാ ഉരുട്ടലും മഞ്ഞൾപ്പൊടി വിതറലും; അനാചാരങ്ങൾ നിരോധിക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്

ശബരിമലയിൽ നിലനിൽക്കുന്ന അനാചാരങ്ങൾ നിരോധിക്കാനൊരുങ്ങി തിരുവതാംകൂർ ദേവസ്വം ബോർഡ്. മാളികപ്പുറത്ത് തേങ്ങ ഉരുട്ടുന്നതും മഞ്ഞൾ വിതറുന്നതും അടക്കമുളള കാര്യങ്ങൾ അവസാനിപ്പിക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചതിന് പിന്നാലെയാണ് ബോർഡ് തീരുമാനം. ഇത്തരം കാര്യങ്ങൾ ഒഴിവാക്കാനായി തീർത്ഥാകർക്കിടയിൽ പ്രചാരണം നടത്താനും ബോർഡ് തീരുമാനിച്ചു. ശബരിമല സന്നിധാനത്തും മാളികപ്പുറത്തും പമ്പയിലും ക്ഷേത്രാചാരവുമായി ബന്ധമില്ലാത്ത ചില കാര്യങ്ങൾ കണ്ട് തുടങ്ങിയത് അടുത്തിടെയാണ്. അതിൽ ഏറ്റവുമധികം അനാചാരങ്ങൾ കാണുന്നത് മാളികപ്പുറത്താണ്. ക്ഷേത്രത്തിന് ചുറ്റും തേങ്ങ ഉരുട്ടുന്നതും ശ്രീകോവിലിന് മുകളിലേക്ക് തുണികൾ എറിയുന്നതും മഞ്ഞളും കുങ്കുമവും ഭസ്മവും…

Read More

തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ വെട്ടിക്കാട് ചന്ദ്രശേഖരൻ എന്ന ആന ചെരിഞ്ഞു

തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ വെട്ടിക്കാട് ചന്ദ്രശേഖരൻ എന്ന ആനയാണ് ചെരിഞ്ഞു. അവശ നിലയിലായിരുന്നു ആന. ചെങ്ങന്നൂർ മഹാദേവ ക്ഷേത്രത്തിലെ ഉൽസവത്തിന് എഴുന്നള്ളിക്കാൻ എത്തിച്ചതായിരുന്നു. ആരോഗ്യപ്രശ്നങ്ങൾ മൂലം ഇന്നലെ മുതൽ എഴുന്നേൽക്കാൻ കഴിഞ്ഞിരുന്നില്ല. ആനയെ ക്രെയിൻ ഉപയോഗിച്ച് നീക്കാനും ശ്രമം നടന്നിരുന്നു. ആരോഗ്യ പ്രശ്നങ്ങളുള്ള ആനയെ വിശ്രമം നൽകാതെ ഉത്സവത്തിന് കൊണ്ടു വരികയായിരുന്നുവെന്ന് നാട്ടുകാർ ആരോപിച്ചു. അതേസമയം ആനയ്ക്ക് പ്രായാധിക്യം മൂലമുള്ള അവശതയാണെന്നായിരുന്നു ദേവസ്വം ബോര്‍ഡ് അധികൃതരുടെ വിശദീകരണം. 

Read More