‘മികച്ച സേവനത്തിന് ശേഷം പടിക്കല്‍ കലം ഉടച്ചു; പോലീസുകാരുടെ പ്രവര്‍ത്തി അനുചിതമായിപ്പോയി’: പതിനെട്ടാംപടി ഫോട്ടോയെടുപ്പില്‍ തിരുവിതാംകൂര്‍ ദേവസ്വം

പതിനെട്ടാംപടിയിലെ പോലീസുകാരുടെ വിവാദഫോട്ടോയെടുപ്പില്‍ തിരുവിതാംകൂര്‍ ദേവസ്വത്തിന് അതൃപ്തി. പോലീസുകാരുടെ പ്രവര്‍ത്തി അനുചിതമായിപ്പോയെന്ന് ദേവസ്വം ബോര്‍ഡ് യോഗം വിലയിരുത്തി. ഡ്യൂട്ടി കാലാവധി അവസാനിച്ച ഞായറാഴ്ചയാണ് പോലീസുകാര്‍ പതിനെട്ടാംപടിയില്‍ ഫോട്ടോയ്ക്ക് പോസ് ചെയ്തത്. ഇരുമുടിക്കെട്ടുമായി മാത്രം ഭക്തര്‍ കയറുന്ന പരിപാവനമായ പതിനെട്ടാംപടിയില്‍ ഫോട്ടോ ഷൂട്ട് നടത്തിയത് ആചാരലംഘനമാണെന്ന വിമര്‍ശനം ശക്തമാണ്. ദേവസ്വം ബോര്‍ഡ് പോലീസുകാരുടെ പ്രവര്‍ത്തിയിലുള്ള അതൃപ്തി ദേവസ്വം ബോര്‍ഡ് ശബരിമല ചീഫ് പോലീസ് കോഡിനേറ്റര്‍ എഡിജിപി എസ് ശ്രീജിത്തിനെ അറിയിച്ചു. മികച്ച സേവനം നടത്തിയ ശേഷം പടിക്കല്‍ കലം…

Read More

അയ്യപ്പ ഭക്തർക്കായി തിരുവിതാംകൂർ ദേവസ്വം ബോർഡ് ഇൻറർനെറ്റ് റേഡിയോ പ്രക്ഷേപണം തുടങ്ങുന്നു

ലോകമെമ്പാടുമുള്ള അയ്യപ്പ ഭക്തർക്കായി തിരുവിതാംകൂർ ദേവസ്വം ബോർഡ് റേഡിയോ പ്രക്ഷേപണം തുടങ്ങുന്നു. ശബരിമല തീർത്ഥാടകർക്കും വിശ്വാസികൾക്കുമായാണ് സന്നിധാനത്ത് തിരുവിതാംകൂർ ദേവസ്വം ബോർഡിൻറെ പുതിയ ചുവടുവെപ്പ് . പ്രക്ഷേപണം പൂർണ്ണമായും ബോർഡിൻറെ നിയന്ത്രണത്തിൽ ആയിരിക്കും . ‘ഹരിവരാസനം’ എന്ന പേരിലായിരിക്കും ഇൻറർനെറ്റ് റേഡിയോ. ലോകത്ത് എവിടെയിരുന്നും കേൾക്കാം. ഭാവിയിൽ കമ്മ്യൂണിറ്റി റേഡിയോയായി മാറ്റാനും സാധ്യതയുണ്ട്. ഇതിന് സന്നദ്ധരായ കമ്പനികളിൽനിന്ന് താൽപര്യപത്രം ഉടൻ ക്ഷണിക്കും. റേഡിയോ മേഖലയിൽ 15 വർഷത്തെ പ്രവർത്തിപരിചയം ഉള്ളവർക്കാണ് പരിഗണന നല്കുക. 24 മണിക്കൂറും റേഡിയോ…

Read More