ഇടുക്കിയിൽ ആദിവാസി യുവാവിനെ കള്ളക്കേസിൽ കുടുക്കിയ കേസ്;ബീറ്റ് ഫോറസ്റ്റ് ഓഫിസർ ലെനിൻ അറസ്റ്റിൽ

ഇടുക്കിയിൽ ആദിവാസി യുവാവിനെ കള്ളക്കേസിൽ കുടുക്കിയ കേസിൽ ഫോറസ്റ്റ് ഓഫിസർ അറസ്റ്റിൽ. ബീറ്റ് ഫോറസ്റ്റ് ഓഫിസറായ തിരുവനന്തപുരം സ്വദേശി വി.സി.ലെനിൻ ആണ് അറസ്റ്റിലായത്. കാട്ടിറച്ചിയുമായി പിടികൂടിയെന്ന് ആരോപിച്ച് കണ്ണംപടി മുല്ല പുത്തൻപുരയ്ക്കൽ സരുൺ സജി (24) എന്ന ആദിവാസി യുവാവിനെതിരെയായിരുന്നു കേസ്. വകുപ്പു തലത്തിലുള്ള ഉയർച്ചയ്ക്കു വേണ്ടിയാണ് ഇയാൾ കള്ളക്കേസെടുത്തതെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. ഇന്നലെ രാത്രി തിരുവനന്തപുരത്തു വച്ചാണ് പീരുമേട് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ലെനിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. കേസിൽ രണ്ടാം പ്രതിയാണ് ലെനിൻ….

Read More