
കാറിൽ മയക്കുമരുന്ന് വച്ച് മുൻ ഭാര്യയെ കുടുക്കാൻ ശ്രമം; യുവാവിന്റെ പദ്ധതി പൊളിച്ച് പൊലീസ്
മയക്കുമരുന്നായ എംഡിഎംഎ കാറിൽ വച്ച് മുൻ ഭാര്യയെയും ഭർത്താവിനെയും കേസിൽ കുടുക്കാനുള്ള യുവാവിന്റെ ശ്രമം പൊലീസ് പൊളിച്ചു. ചീരാൽ സ്വദേശി മുഹമ്മദ് ബാദുഷ(26) എന്നയാളാണ് മുൻ ഭാര്യയെയും അവരുടെ ഭർത്താവിനെയും മയക്കുമരുന്നു കേസിൽ കുടുക്കാൻ ശ്രമിച്ചത്. 10,000 രൂപ മുഹമ്മദ് ബാദുഷയിൽനിന്നു വാങ്ങി കാറിൽ എംഡിഎംഎ വച്ച ചീരാൽ, കുടുക്കി, പുത്തൻപുരക്കൽ പി.എം. മോൻസി (30) എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. വിവരമറിഞ്ഞ് ഒളിവിൽപോയ മുഖ്യപ്രതിയെ കണ്ടെത്താനുള്ള ശ്രമവും ഗൂഢാലോചനയിൽ മറ്റു പങ്കാളികളുണ്ടോ എന്നറിയാനുള്ള ശ്രമവും പൊലീസ്…