
ബഹ്റൈനിലെ ഗതാഗത സംവിധാനങ്ങൾ കൂടുതൽ സുഗമമാക്കാൻ രൂപരേഖകളുമായി എം.പിമാർ
രാജ്യത്തെ ഗതാഗത സംവിധാനങ്ങൾ സുഗമമാക്കാൻ സമഗ്രമായ പദ്ധതികളുടെ നിർദേശവുമായി എം.പിമാർ. റൗണ്ട് എബൗട്ടുകളും വേഗ നിയന്ത്രണ ട്രാഫിക് ലൈറ്റുകളും മറ്റും ഒഴിവാക്കിയുമാണ് പുതിയ ഗതാഗത സംവിധാനത്തിനുള്ള രൂപരേഖ നിർദേശിച്ചത്.വാഹനങ്ങൾ ട്രാഫിക് സിഗ്നലുകളിൽ നിശ്ചലമാവുന്നതും ദീർഘനേരം ബ്ലോക്കുകളിൽപെടുന്നതും പതിവാണ്. ഇത്തരത്തിലുള്ള തടസ്സങ്ങൾ ഒഴിവാക്കാൻ പാകത്തിലുള്ള ഫ്ലൈഓവറുകളും അണ്ടർപാസുകളും നിർമിക്കണമെന്ന നിർദേശം ഉൾപ്പെടുന്നതാണ് പുതിയ രൂപരേഖ. രാജ്യത്തെ റോഡുകളിൽ ട്രാഫിക് ലൈറ്റുകളും മറ്റു തടസ്സങ്ങളും ഒഴിവാക്കി കാര്യക്ഷമവും സ്വതന്ത്രവുമായ വാഹന ഗതാഗതം ഉറപ്പാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് സാമ്പത്തിക കാര്യ സമിതി വൈസ്…