ഇടുക്കി പുല്ലുപാറയിൽ കെഎസ്ആർടിസി ബസ് മറിഞ്ഞുണ്ടായ അപകടം ; മരിച്ചവരുടെ കുടുംബത്തിന് 5 ലക്ഷം രൂപ വീതം നൽകുമെന്ന് ഗതാഗതമന്ത്രി കെ.ബി ഗണേഷ് കുമാർ

ഇടുക്കി പുല്ലുപാറ കെഎസ്ആർടിസി ബസ് അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് കെഎസ്ആർടിസിയുടെ അടിയന്തര സഹായം പ്രഖ്യാപിച്ച് മന്ത്രി കെ.ബി ഗണേഷ്‌കുമാർ. 5 ലക്ഷം രൂപ വീതം നൽകുമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ അറിയിച്ചു. പരിക്കേറ്റവരുടെ ചികിത്സാചിലവ് കെഎസ്ആർടിസി വഹിക്കും. ഇന്ന് രാവിലെയാണ് ഇടുക്കി പുല്ലുപാറക്ക് സമീപം കെഎസ്ആർടിസി ബസ് താഴ്‌ചയിലേക്ക് മറിഞ്ഞ് അപകടമുണ്ടായത്. തഞ്ചാവൂരിലേക്ക് തീർഥാടനയാത്ര പോയ മാവേലിക്കര സ്വദേശികൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. നാല് പേർ മരിച്ചു. ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടകാരണമെന്നാണ്…

Read More

കെ.എസ്.ആർ.ടി.സി. വണ്ടി പിടിച്ചിട്ടാൽ തമിഴ്നാടിന്റെ വണ്ടിയും പിടിച്ചിടും; മന്ത്രി ഗണേഷ്‌കുമാർ

കെ.എസ്.ആർ.ടി.സി. ബസ് തമിഴ്‌നാട്ടിൽ പിടിച്ചിട്ടാൽ അവരുടെ ബസ് ഇവിടെ പിടിച്ചിടുമെന്ന് മന്ത്രി കെ.ബി.ഗണേഷ്‌കുമാർ നിയമസഭയിൽ പറഞ്ഞു. സംസ്ഥാനത്ത് നിന്നുള്ള ടൂറിസ്റ്റ് വാഹനങ്ങൾക്കു കൂടിയാലോചന ഇല്ലാതെ നികുതി വർധിപ്പിച്ചതാണ് മന്ത്രിയെ പ്രകോപിപ്പിച്ചത്. ഗതാഗതവകുപ്പിന്റെ ധനാഭ്യർഥന ചർച്ചയ്ക്കിടെയാണ് തമിഴ്‌നാടിന്റെ നടപടിയെ മന്ത്രി വിമർശിച്ചത്. ‘തമിഴ്‌നാട്ടുകാർ മനസ്സിലാക്കണം, ശബരിമല സീസൺ വരുകയാണ് അവിടെനിന്നാണ് ഇങ്ങോട്ട് കൂടുതൽ ആളുകൾ വരുന്നത്. ഞങ്ങളും ഖജനാവിൽ പണം നിറയ്ക്കും. ഇവിടെനിന്നു പോകുന്നവരെ അവിടെ ഉപദ്രവിച്ചാൽ അവിടെനിന്നു വരുന്നവരെ ഇവിടെയും ഉപദ്രവിക്കും. കെ.എസ്.ആർ.ടി.സി. വണ്ടി പിടിച്ചിട്ടാൽ തമിഴ്‌നാടിന്റെ…

Read More

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കാരം , തീരുമാനങ്ങൾ അടിച്ചേൽപ്പിക്കരുത് ; ഗതാഗതമന്ത്രിക്കെതിരെ സിപിഐഎം

ഡ്രൈവിങ് ടെസ്റ്റ് സമരത്തില്‍ പരിഹാരം വൈകുന്നതില്‍ ഗതാഗതമന്ത്രി കെ ബി ഗണേഷ്‌കുമാറിനെതിരെ സിപിഐഎം. തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കരുതെന്നും തൊഴിലാളി സംഘടനകളുമായി ചര്‍ച്ച നടത്തണമെന്നും സിപിഐഎം കേന്ദ്ര കമ്മിറ്റിയംഗം എകെ ബാലന്‍ പറഞ്ഞു. പ്രതിഷേധത്തെ തുടര്‍ന്ന് പലയിടങ്ങളിലും ഡ്രൈവിംഗ് ടെസ്റ്റ് നടത്താനായില്ല. സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റ് മുടങ്ങിയിട്ട് ഒരാഴ്ച പിന്നിടുകയാണ്. നിലപാട് കടുപ്പിച്ച് ഗതാഗത വകുപ്പ് രംഗത്തെത്തിയിട്ടും ഇന്നും രക്ഷയുണ്ടായില്ല. കൊല്ലം ചടയമംഗലത്ത് മാത്രമാണ് ടെസ്റ്റ് നടന്നത്. 16 പേര്‍ക്ക് നടന്ന ടെസ്റ്റില്‍ ആറു പേര്‍ പാസായി. ഡ്രൈവിംഗ് സ്‌കൂളുകളുടെ…

Read More

ഈ വർഷത്തെ ഹജ്ജ് സീസണിൽ ‘പറക്കും ടാക്‌സി’ പരീക്ഷിക്കും; ഗതാഗത മന്ത്രി

ഈ വർഷത്തെ ഹജ്ജ് സീസണിൽ ‘പറക്കും ടാക്സി’കളുടെയും ഡ്രോണുകളുടെയും പരീക്ഷണം നടത്തുമെന്ന് ഗതാഗത, ലോജിസ്റ്റിക്സ് മന്ത്രി എൻജിനീയർ സാലിഹ് ബിൻ നാസർ അൽജാസർ പറഞ്ഞു. വ്യാഴാഴ്ച പുലർച്ച മദീനയിലെ അമീർ മുഹമ്മദ് ബിൻ അബ്ദുൽ അസീസ് വിമാനത്താവളത്തിൽ വിദേശ തീർഥാടകരുടെ ആദ്യ സംഘത്തെ സ്വീകരിച്ച ശേഷമാണ് ഗതാഗത മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ആധുനിക മോഡലുകളെയും ഗതാഗത രീതികളെയും പ്രതിനിധീകരിക്കുന്നതിനാൽ അവ പ്രധാനം എന്ന് മന്ത്രി വിശേഷിപ്പിച്ചു. പ്രത്യേകിച്ച് വരും വർഷങ്ങളിൽ ഈ സേവനം നൽകാൻ നിരവധി കമ്പനികൾ…

Read More

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കാരത്തിന് എതിരായ സമരം ; ഗതാഗത മന്ത്രി അധിക്ഷേപിച്ചതായി ആരോപണം , മാപ്പ് പറയണമെന്ന് സിഐടിയു

സംസ്ഥാനത്ത് നടപ്പാക്കിയ ഡ്രൈവിങ് ടെസ്റ്റ് പരിഷ്കാരത്തിനെതിരെ സമരം ചെയ്തവരെ ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ അധിക്ഷേപിച്ചതായി ആരോപണം. മലപ്പുറത്ത് നടക്കുന്ന സമരം ഡ്രൈവിങ് സ്കൂൾ മാഫിയകളുടെ നേതൃത്വത്തിലാണെന്നാണ് മ​ന്ത്രി പറഞ്ഞത്. വാഹനം നേരാവണ്ണം ഓടിക്കാൻ അറിയാത്തവർക്ക് ലൈസൻസ് കൊടുക്കുന്നത് അപകടകരമാണ്. മലപ്പുറത്ത് ഒരു മാഫിയയുണ്ട്. അവരാണ് ഇതിന് പിന്നിൽ പ്രവർത്തിക്കുന്നത്. ഇത്തരം മാഫിയകളെ ഒന്നും സർക്കാർ അംഗീകരിക്കില്ല. ഒരു ഉദ്യോഗസ്ഥൻ 126 ലൈസൻസാണ് ഒരു ദിവസം നൽകിയത്. കൂടാതെ നിരവധി വാഹനങ്ങൾക്ക് ഫിറ്റ്നസും നൽകി. ഇത്…

Read More

ഗ്രൗണ്ടുകൾ സജ്ജമായില്ല ; ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കാരത്തിൽ ഇളവ് നിർദേശിച്ച് ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാർ

ഗ്രൗണ്ടുകൾ സജ്ജമാകാത്തതിനാൽ ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തിൽ ഇളവിന് നിർദേശിച്ച് ഗതാഗത മന്ത്രി ഗണേഷ് കുമാർ. ടെസ്റ്റിന്റെ ആദ്യ ഭാഗമായ ‘എച്ച്’ എടുക്കുന്നത് പഴയ രീതിയിൽ നിലവിലെ ഗ്രൗണ്ടിൽ എടുക്കാം. കയറ്റത്തു നിർത്തി പുറകോട്ടെടുക്കുന്നതും, പാർക്കിങ്ങും, റോഡ് ടെസ്റ്റിനിടയിൽ ചെയ്യിക്കണമെന്നും നിർദേശമുണ്ട്. പരിഷ്കരണം നടപ്പാക്കാൻ രണ്ടു ദിവസം ബാക്കി നിൽക്കെ സജ്ജീകരണങ്ങൾ പൂർത്തിയായില്ലെന്ന് വാർത്ത പുറത്ത് വന്നിരുന്നു. ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണം മെയ് ഒന്നുമുതൽ തന്നെ നടപ്പാക്കുമെന്നാണ് ഗതാഗത വകുപ്പ് നേരത്തെ അറിയിച്ചിരുന്നത്. പുതിയ രീതിയിൽ ടെസ്റ്റ് നടത്തുന്നതിനുള്ള…

Read More

യൂണിഫോം ധരിക്കാതെ സ്റ്റേജ് കാരിയർ വാഹനം ഓടിച്ചു ; ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാറിനെതിരെ പരാതി

ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിനെതിരെ പരാതി നല്‍കി ഹൈകോടതി അഭിഭാഷകന്‍. യൂണിഫോം ധരിക്കാതെ സ്റ്റേജ് കാരിയര്‍ വാഹനം 20 കിലോമീറ്ററിലേറെ ഓടിച്ചു, പാസഞ്ചേഴ്‌സ് ലൈസന്‍സില്ലാതെ ഹെവി വാഹനമോടിച്ചു തുടങ്ങിയ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ഹൈക്കോടതി അഭിഭാഷകനായ ആദര്‍ശ് ആണ് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്. കെഎസ്ആര്‍ടിസിയുടെ പുതിയ അശോക് ലൈലാന്‍ഡ് ബസ്സിന്റെ ട്രയല്‍ റണ്ണിനിടെയാണ് പരാതിക്കിടയാക്കിയ സംഭവം. കെഎസ്ആര്‍ടിസി എംഡി, ഗതാഗത വകുപ്പ് ഉദ്യോഗസ്ഥര്‍, എന്നിവരുടെ സാന്നിധ്യത്തിലണ് മന്ത്രി വാഹനം ഓടിച്ച് പരിശോധന നടത്തിയത്. മന്ത്രിക്കെതിരെ…

Read More

ഗതാഗത കമ്മിഷണറെ പരസ്യമായി ശാസിച്ച് മന്ത്രി; രൂക്ഷമായി പ്രതികരിച്ച് കമ്മിഷണർ

ഡ്രൈവിങ് സ്‌കൂൾ ഉടമകളുടെ യോഗത്തിൽ ഗതാഗത കമ്മിഷണർ എസ്.ശ്രീജിത്തിനെ മന്ത്രി കെ.ബി.ഗണേഷ്‌കുമാർ പരസ്യമായി ശാസിച്ചു. മറുപടി പറയാൻ അനുമതി നൽകിയതുമില്ല. ഇതു വിശദീകരിക്കാനായി പിന്നീട് മന്ത്രിയുടെ ചേംബറിലെത്തിയപ്പോഴും ഉയർന്ന ഉദ്യോഗസ്ഥ സംഘത്തിന്റെ സാന്നിധ്യത്തിൽ മന്ത്രി ശകാരിക്കാൻ മുതിർന്നപ്പോൾ ഗതാഗത കമ്മിഷണർ അതേ ഭാഷയിൽ തിരിച്ചു പ്രതികരിച്ചു. ഇരുവരും തമ്മിലുള്ള രൂക്ഷമായ വാക്കുതർക്കം അഞ്ചു മിനിറ്റോളം നീണ്ടു. പ്രതിഷേധിച്ച് മന്ത്രിയുടെ മേശപ്പുറത്ത് ശക്തമായി അടിക്കുന്ന സാഹചര്യമുണ്ടായപ്പോൾ കൂടെയുണ്ടായിരുന്ന ഉദ്യോഗസ്ഥർ ശ്രീജിത്തിനെ അനുനയിപ്പിച്ച് പുറത്തേക്കു കൊണ്ടുപോകുകയായിരുന്നു. കേന്ദ്ര നിയമപ്രകാരമുള്ള അക്രഡിറ്റഡ്…

Read More

കെഎസ്ആർടിസി CMD ബിജു പ്രഭാകർ വീണ്ടും അവധിയിൽ പ്രവേശിച്ചു; വ്യക്തിപരമായ കാരണങ്ങളാലാണ് അവധിയെന്ന് വിശദീകരണം

കെഎസ്ആര്‍ടിസി സിഎംഡി ബിജു പ്രഭാകര്‍ അവധിയില്‍ പ്രവേശിച്ചു. ഈ മാസം 17വരെയാണ് അവധി എടുത്തിരിക്കുന്നത്. കെഎസ്ആര്‍ടിസി സിഎംഡി സ്ഥാനത്ത് നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ചീഫ് സെക്രട്ടറിയ്ക് കത്ത് നല്‍കിയതിന് പിന്നാലെയാണ് അവധിയെടുത്തത്. കത്തില്‍ തുടര്‍നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ് എംഡി അവധിയില്‍ പ്രവേശിച്ചതെന്നാണ് വിവരം. ഗതാഗത മന്ത്രി ഗണേഷ് കുമാറുമായുള്ള നയപരമായ വിയോജിപ്പ് നിലനില്‍ക്കെയാണ് അവധി. എന്നാല്‍, വ്യക്തിപരമായ കാരണങ്ങളലാണ് അവധിയെടുക്കുന്നതെന്നാണ് ബിജു പ്രഭാകറിന്‍റെ വിശദീകരണം. വിദേശത്തായിരുന്ന ബിജു പ്രഭാകർ കഴിഞ്ഞ മാസം 28ന് മടങ്ങിയെത്തിയശേഷം കെഎസ്ആര്‍ടിസി ഓഫീസിൽ പോവുകയോ ഫയലുകളിൽ…

Read More

ഗതാഗത മന്ത്രിയുമായി നടത്തിയ ചർച്ച പരാജയം; തമിഴ്നാട്ടിൽ ബസ് പണി മുടക്ക് പ്രഖ്യാപിച്ച് ജീവനക്കാർ

തമിഴ്നാട്ടിൽ പൊങ്കൽ അവധി തുടങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ സർക്കാർ ബസ് ജീവനക്കാർ പണിമുടക്കിലേക്ക്. ഇന്ന് അർദ്ധരാത്രി മുതൽ പണിമുടക്ക് നടത്തുമെന്ന് സിഐടിയു അടക്കം ഇരുപതിലേറെ യൂണിയനുകൾ അറിയിച്ചു. ഗതാഗതമന്ത്രിയുമായി നടത്തിയ മൂന്നാം വട്ട ചർച്ചയും പരാജയപ്പെട്ടത്തോടെയാണ് പ്രഖ്യാപനം. ദീർഘദൂര ബസുകളും ഇന്ന് രാത്രി 12 മണിക്ക് ശേഷം ഓടില്ല. ദീർഘദൂര ബസുകളും സർവീസ് നടത്തില്ലെന്നും, ഇതിനോടകം പുറപ്പെട്ട ബസുകൾ യാത്രക്കാരെ ഇറക്കിയശേഷം സ്റ്റാന്‍ഡുകളിൽ തുടരുമെന്നും സമരക്കാർ പറഞ്ഞു. അതേസമയം, പണിമുടക്ക് യാത്രക്കാരെ ബാധിക്കില്ലെന്നും പല…

Read More