
ഗതാഗത വകുപ്പിൽ കൂട്ടസ്ഥലം മാറ്റം; മരവിപ്പിച്ച് പുതിയ മന്ത്രി
പുതിയ മന്ത്രി സത്യപ്രതിജ്ഞ ചെയ്യും മുമ്പേ മോട്ടോർ വാഹന വകുപ്പിൽ കൂട്ട സ്ഥലം മാറ്റം. 57 പേർക്കആണ് സ്ഥലം മാറ്റം. ഇതിനൊപ്പം 18 ആർ.ടി.ഒമാർക്ക് സ്ഥാനക്കയറ്റത്തോടെയുള്ള സ്ഥലം മാറ്റവും നൽകി. ആന്റണി രാജു രാജി വെച്ച് കെ.ബി. ഗണേഷ് കുമാർ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏൽക്കുന്നതിന് മുമ്പാണ് സ്ഥലംമാറ്റ ഓർഡർ പുറത്തിറങ്ങിയത്. എന്നാൽ മന്ത്രിയുടെ സത്യപ്രതിജ്ഞയ്ക്കു പിന്നാലെ ഉത്തരവ് മരവിപ്പിച്ചു. മന്ത്രി കെ.ബി. ഗണേഷ് കുമാർ സത്യപ്രതിജ്ഞ ചെയ്യുന്നതിന്റെ അരമണിക്കൂർ മുമ്പാണ് ട്രാൻസ്പോർട്ട് കമ്മിഷണർ എസ്. ശ്രീജിത്ത്…