കേരളത്തിൽ ഏകീകൃത വാഹന രജിസ്ട്രേഷൻ ഉടനില്ല ; പഠനം നടത്താൻ കമ്മിറ്റിയെ രൂപീകരിച്ച് ഗതാഗത കമ്മീഷണർ

സംസ്ഥാനത്ത് എവിടെയും വാഹന രജിസ്‌ട്രേഷൻ ചെയ്യാമെന്ന പദ്ധതി ഉടൻ നടപ്പിലാക്കില്ല. നിരവധി മാറ്റങ്ങൾ വരുത്തിയാലേ ഏകീകൃത രജിസ്‌ട്രേഷൻ നടക്കൂവെന്ന് ഗതാഗത കമ്മീഷണർ അറിയിച്ചു. സോഫ്റ്റ്‌വെയർ അപ്‌ഡേഷനും നയംമാറ്റം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കും കൂടുതൽ സമയം വേണമെന്നും അദ്ദേഹം പറഞ്ഞു. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലായിരുന്നു സംസ്ഥാനത്ത് എവിടെയും വാഹന രജിസ്ട്രേഷന്‍ നടത്താമെന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍, നിലവിലെ സംവിധാനം മുഴുവൻ പൊളിച്ചുമാറ്റണമെന്നാണു പ്രതിസന്ധിയായി ഗതാഗത പറയുന്നത്. നയത്തിലും സോഫ്റ്റ്‍വെയറുകളിലും ഉൾപ്പെടെ മാറ്റം ആവശ്യമാണ്. എല്ലാ കാര്യങ്ങളും വിശദമായി പഠിച്ച ശേഷം…

Read More

ഗതാഗത കമ്മീഷണറുടെ പൂർണ ചുമതല അഡീഷണൽ ട്രാൻസ്പോർട്ട് കമ്മീഷണർ പ്രമോജ് ശങ്കറിന്

ഗതാഗത കമ്മീഷണറുടെ പൂർണ ചുമതല അഡീഷണൽ ട്രാൻസ്‌പോർട്ട് കമ്മീഷണർ പ്രമോജ് ശങ്കറിന് നൽകി സംസ്ഥാന സർക്കാർ ഉത്തരവിട്ടു. ഗതാഗത കമ്മീഷണറായി നിയമിച്ച ഐജി എ അക്ബർ സ്ഥാനം ഏറ്റെടുക്കാത്ത സാഹചര്യത്തിലാണ് തീരുമാനം. മന്ത്രിയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്നാണ് എഡിജിപി എസ് ശ്രീജിത്ത് ഗതാഗത കമ്മീഷണർ സ്ഥാനം ഒഴിഞ്ഞത്. പകരം എറണാകുളം റെയ്ഞ്ച് ക്രൈംബ്രാഞ്ച് ഐജിയായ എ അക്ബറിനെ ഗതാഗത കമ്മീഷണറായി നിയമിച്ചിരുന്നു. എന്നാൽ, ഉത്തരവിറങ്ങി ഒരു മാസം കഴിഞ്ഞിട്ടും അക്ബർ സ്ഥാനമേറ്റെടുത്തില്ല. വ്യക്തിപരമായ കാരണങ്ങളാൽ കൊച്ചിയിൽ നിന്നും…

Read More

ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണവുമായി സർക്കാറിന് മുന്നോട്ടുപോകാമെന്ന് ഹൈക്കോടതി

ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണവുമായി സർക്കാറിന് മുന്നോട്ടുപോകാമെന്ന് വ്യക്തമാക്കി ഹൈക്കോടതി. ട്രാൻസ്പോർട്ട് കമീഷണറുടെ സർക്കുലർ ഹൈകോടതി ശരിവെച്ചു. അതേസമയം പരിഷ്കരിച്ച ഡ്രൈവിങ് ടെസ്റ്റ് സർക്കുലർ സ്റ്റേ ചെയ്യണമെന്ന ഡ്രൈവിങ് സ്കൂൾ ഉടമകളുടെ ആവശ്യം കോടതി തള്ളുകയും ചെയ്തു. സർക്കുലർ സ്റ്റേ ചെയ്യാൻ കാരണങ്ങളില്ലെന്നാണ് കോടതി പറയുന്നത്. സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരിച്ച്​ ട്രാൻസ്പോർട്ട് കമീഷണർ ഇറക്കിയ സർക്കുലറിനെതിരായ ഹർജികളിലാണ് ഹൈകോടതിയുടെ ഇടക്കാല വിധിയുണ്ടായിരിക്കുന്നത്. ജസ്റ്റിസ് കൗസർ എടപ്പഗത്തിന്‍റെ ബെഞ്ചാണ് ഡ്രൈവിങ് സ്കൂൾ ഉടമകളും പരിശീലകരും സമർപ്പിച്ച ഹർജി പരിഗണിച്ചത്….

Read More

സംസ്ഥാനത്ത് ഇലക്ട്രിക് വാഹങ്ങളുടെ ഷോ റൂമിൽ വ്യാപക പരിശോധന

സംസ്ഥാനത്ത് ഇലക്ട്രിക് വാഹങ്ങളുടെ ഷോ റൂമിൽ വ്യാപക പരിശോധന. ഗതാഗത കമ്മീഷണർ ശ്രീജിത്തിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. വിൽക്കുന്ന സ്കൂട്ടറുകളിൽ കൃത്രിമം കാട്ടുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന നടത്തിയത്. 250 വാട്ട് ഇലക്ട്രിക് സ്കൂട്ടറുകൾ 1000 വാട്ടിന് അടുത്ത് പവർ കൂട്ടി വിൽപ്പന നടത്തുന്നുവെന്നാണ് മോട്ടോർ വാഹന വകുപ്പിന് ലഭിച്ച വിവരം. ഇതിന്റെ അടിസ്ഥാനത്തിലാണ് വ്യാപകമായി പരിശോധന നടത്തുന്നത്. എറണാകുളം ജില്ലയിൽ മാത്രം 11 ഷോ റോമുകളിലാണ് വിൽപ്പനയ്ക്ക് വെച്ചിരിക്കുന്ന വാഹനങ്ങളിൽ കൃത്രിമം കണ്ടെത്തിയിരിക്കുന്നത്. അതേസമയം ഏത് ഘട്ടത്തിൽ…

Read More