‘കൊലപാതകം-എറണാകുളം’ എക്സ്പ്രസ്: തീവണ്ടിയുടെ ബോർഡ് കണ്ട് ഞെട്ടി യാത്രക്കാർ, പണി തന്നത് ഗൂഗിൾ വിവർത്തനം

എറണാകുളത്തുനിന്ന് റാഞ്ചിയിലെ ഹട്ടിയയിലേക്ക് ആഴ്ചയിലൊരിക്കൽ സർവീസ് നടത്തുന്ന തീവണ്ടിയുടെ ബോർഡ് കണ്ട് ഞെട്ടി യാത്രക്കാർ. കൊലപാതകം-എറണാകുളം എന്നാണ് ബോർഡിൽ എഴുതിയിരുന്നത്. മുകളിൽ ഹട്ടിയ എന്ന് ഹിന്ദിയിലും ഇംഗ്ലീഷിലും എഴുതിയിട്ടുണ്ട്. എന്നാൽ മലയാളം എഴുതിയപ്പോഴാണ് ഹട്ടിയ എന്നത് ‘കൊലപാതക’മായി മാറിയത്. ഇത് ബോർഡ് എഴുതാനേൽപ്പിച്ച വിദ്വാന് പറ്റി അമളിയാണെന്നാണ് റെയിൽവേ അധികൃതർ വ്യക്തമാക്കുന്നത്. ഹട്ടിയ എന്നതിന്റെ മലയാളം ഗൂഗിളിൽ തിരഞ്ഞപ്പോൾ കിട്ടിയ പണിയാണ് ഇതെന്നാണ് വിവരം. ഹട്ടിയ എന്നത് മലയാള ലിപിയിൽ എങ്ങനെ എഴുതും എന്ന് ഗൂഗിളിൽ പരിശോധിച്ചപ്പോൾ,…

Read More

വിവര്‍ത്തന ഗ്രന്ഥം പരിഭാഷകന്റേത് കൂടിയാണ്: അജയ് പി.മങ്ങാട്ട്

വിവര്‍ത്തനം ഫോട്ടോകോപ്പിയല്ലെന്നും,ഒരു കൃതി മറ്റൊരു ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്യപ്പെടുമ്പോള്‍ പരിഭാഷകന്‍ കൂടി രചയിതാവിന്റെ തലത്തിലേക്ക് ഉയരുകയാണെന്നും പ്രമുഖ നിരൂപകനും നോവലിസ്റ്റും പത്രപ്രവര്‍ത്തകനുമായ അജയ് പി.മങ്ങാട്ട്. ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവസവത്തില്‍ ബുക് ഫോറത്തില്‍ ‘പരിഭാഷയും അിന്റെ സാധ്യതകളും’ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മലയാളത്തിലെ പല പുസ്തകങ്ങളും വിവര്‍ത്തനം ചെയ്യാനാവില്ല എന്ന വെറുംപറച്ചില്‍ ഒരു തരം ജാതീയ ബോധത്തില്‍ നിന്നുണ്ടാകുന്നതാണ്. ഒരു ജാതിയിലുള്ളവര്‍ അതില്‍ തന്നെ നില്‍ക്കുകയും ഇടപഴകല്‍ നടത്താതിരിക്കുകയും ചെയ്യുമ്പോഴുള്ള ഷെയര്‍ ചെയ്യാത്ത അവസ്ഥ കൊണ്ടാണങ്ങനെ സംഭവിക്കുന്നത്….

Read More

സ്വീഡിഷ് ഭാഷയിൽ വിവർത്തനം ചെയ്ത ഒരു ലക്ഷം ഖുർആൻ കോപ്പികൾ അച്ചടിക്കാൻ ഒരുങ്ങി കുവൈത്ത്

സ്വീഡിഷ് ഭാഷയിൽ വിവർത്തനം ചെയ്ത ഒരു ലക്ഷം ഖുർആൻ കോപ്പികൾ അച്ചടിക്കുവാൻ ഒരുങ്ങി കുവൈത്ത്.പ്രധാനമന്ത്രി ശൈഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അസ്സബാഹിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം ചേര്‍ന്ന പ്രതിവാര കാബിനറ്റ് യോഗത്തിലാണ് ഇത് സംബന്ധമായ തീരുമാനം കൈകൊണ്ടത്. അച്ചടിക്കുന്നതിനും പ്രസിദ്ധീകരിക്കുന്നതിനുമുള്ള ചുമതല പബ്ലിക് അതോറിട്ടി ഫോർ പബ്ലിക് കെയറിനെ ഏൽപ്പിച്ചു. വിദേശകാര്യ മന്ത്രാലയത്തിന്‍റെ സഹകരണത്തോടെയാണ് ഖുർആൻ കോപ്പികൾ സ്വീഡനിൽ വിതരണം ചെയ്യുക. നേരത്തെ തീവ്രവലതുപക്ഷക്കാര്‍ ഖുറാന്‍ കത്തിച്ചതില്‍ കുവൈത്ത് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. സ്നേഹം, സഹിഷ്ണുത,…

Read More