
പുതിയ അപ്ഡേറ്റ്; 110 ഭാഷകളിൽ കൂടി ഗൂഗിള്‍ ട്രാൻസ്‌ലേറ്റ് ലഭ്യമാകും
പുതിയ അപ്ഡേറ്റ് പ്രഖ്യാപിച്ച് ഗൂഗിള്‍ ട്രാൻസ്‌ലേറ്റ്. പുതുതായി 110 ഭാഷകൾ കൂടി എത്തി എന്നതാണ് പുതിയ അപ്‌ഡേറ്റിന്റെ പ്രത്യേകത. ഗൂഗിള്‍ ട്രാന്‍സ്‌ലേറ്റില്‍ പുതുതായി ചേര്‍ത്ത ഭാഷകളില്‍ ഏഴെണ്ണം ഇന്ത്യയില്‍ നിന്നുള്ളവയാണ്. പ്രാദേശിക ഭാഷകള്‍ക്ക് പ്രധാന്യം നല്‍കിയാണ് ഗൂഗിള്‍ ട്രാന്‍സ്‌ലേറ്റിന്‍റെ പുതിയ അപ്‌ഡേഷന്‍. ഹിന്ദിയുടെ ഉപഭാഷയായ അവധി, രാജസ്ഥാനിലെ മാർവാർ മേഖലയിൽ നിന്നുള്ള മാര്‍വാര്‍ ഭാഷ എന്നിവ പുതിയ അപ്‌ഡേറ്റിലുണ്ട്. ബോഡോ, ഖാസി, കൊക്‌ബോറോക്, സന്താലി, തുളു എന്നിവയാണ് പുതുതായി ചേര്‍ത്ത മറ്റ് ഇന്ത്യന്‍ ഭാഷകള്‍.ഗൂഗിളിന്‍റെ ട്രാന്‍സ്‌ലേഷന്‍ ടൂളില്‍…