
ഞാൻ വല്ലാതെ വണ്ണം വെച്ചതായി എനിക്ക് തോന്നി; അമിതമായി ഭക്ഷണം കഴിച്ചത് കൊണ്ടായിരുന്നില്ല: പ്രിയാമണി
നേര് എന്ന സിനിമയിലൂടെ ഏറെക്കാലത്തിന് ശേഷം മലയാളത്തിലേക്കും പ്രിയാമണി തിരിച്ചെത്തി. അഭിനയിക്കുന്ന ഭാഷകളിലെല്ലാം ശ്രദ്ധേയമായ വേഷം ലഭിക്കുന്നതാണ് പ്രിയാമണിയെ വ്യത്യസ്തയാക്കുന്നത്. മലയാളത്തിൽ തിരക്കഥ എന്ന സിനിമയിൽ നടി അവിസ്മരണീയ പ്രകടനം കാഴ്ച വെച്ചു. തമിഴിൽ പരുത്തിവീരൻ, കന്നഡയിൽ ചാരുലത, ഹിന്ദിയിൽ ഫാമിലി മാൻ തുടങ്ങി പ്രിയാമണിക്ക് കരിയറിൽ എടുത്ത് പറയാനുള്ള സിനിമകളും സീരിസുകളുമുണ്ട്. പൊതുവെ വിവാഹ ശേഷം നടിമാർക്ക് അവസരം കുറയാറോ സിനിമകളിൽ നിന്ന് മാറി നിൽക്കാറോ ആണ് പതിവെങ്കിൽ പ്രിയാമണിയുടെ കാര്യത്തിൽ സംഭവിച്ചത് മറിച്ചാണ്. വിവാഹ…