തൃശൂർ പൂരം നടത്തിപ്പിലെ വീഴ്ച: പൊലീസ് കമീഷണർ അങ്കിത് അശോകനെ സ്ഥലം മാറ്റി

തൃശൂർ പൂരം നടത്തിപ്പിലെ വീഴ്ചയിൽ പൊലീസ് കമീഷണർ അങ്കിത് അശോകൻ, അസിസ്റ്റന്റ് കമീഷണർ കെ. സുദർശൻ എന്നിവരെ സ്ഥലം മാറ്റി സർക്കാർ ഉത്തരവ് പുറത്തിറക്കി. ഇരുവരെയും മാറ്റാൻ നേരത്തേ മുഖ്യമന്ത്രി പിണറായി വിജയൻ ഉത്തരവിട്ടിരുന്നു. തെരഞ്ഞെടുപ്പ് ചട്ടം നിലനിൽക്കുന്നതിനാലാണ് തീരുമാനം നടപ്പാക്കാൻ വൈകിയത്. ഇളങ്കോ ആണ് പുതിയ സിറ്റി പൊലീസ് കമീഷണർ. അങ്കിതിന് പുതിയ നിയമനം നൽകിയിട്ടില്ല. പൂരം അലങ്കോലമാക്കിയതിന്റെ മുഖ്യ ഉത്തരവാദി സിറ്റി പൊലീസ് കമീഷണറാണെന്ന് വ്യക്തമാക്കി സ്‌പെഷൽ ബ്രാഞ്ച് റിപ്പോർട്ട് നൽകിയിരുന്നു. പൊലീസിനുണ്ടായത് ഗുരുതര…

Read More

ഹയർസെക്കണ്ടറി അധ്യാപകരുടെ സ്ഥലംമാറ്റം ; അധ്യാപകരുടെ ആശങ്ക പരിഹരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി

ഹയർ സെക്കണ്ടറി അധ്യാപകരുടെ സ്ഥലംമാറ്റം സംബന്ധിച്ച് അധ്യാപകരുടെ ആശങ്ക അകറ്റാൻ തുടർനടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി. കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിന്റെ നിർദ്ദേശത്തെ തുടർന്ന് ഹയർ സെക്കണ്ടറി അധ്യാപകരുടെ 2023-24 ലെ പൊതുസ്ഥലംമാറ്റ അപേക്ഷ 2023 ഒക്‌ടോബർ 25 ന് ക്ഷണിച്ച് 2023 ഡിസംബർ 17 ന് പ്രൊവിഷണൽ ലിസ്റ്റും പ്രൊവിഷണൽ ലിസ്റ്റിലെ പരാതികൾ പരിശോധിച്ച് 2024 ഫെബ്രുവരി 16 ന് ഫൈനൽ ലിസ്റ്റും പുറത്തിറക്കിയിട്ടുണ്ട്. ഹൈക്കോടതി ഉത്തരവിന്റെ കൂടി പിൻബലത്തിലാണ് ഈ നടപടി ഉണ്ടായത്. ഇതിനെതിരെ…

Read More

ഷാരോൺ വധക്കേസ് വിചാരണ തമിഴ്‌നാട്ടിലേക്ക് മാറ്റില്ല; ഗ്രീഷ്മയുടെ ആവശ്യം സുപ്രീം കോടതി തള്ളി

പാറശ്ശാല ഷാരോൺ വധക്കേസിന്റെ വിചാരണ തമിഴ്‌നാട്ടിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ നൽകിയ ട്രാൻസ്ഫർ ഹർജി തള്ളി. കേസിലെ പ്രതികളായ ഗ്രീഷ്മ, ഗ്രീഷ്മയുടെ അമ്മ, അമ്മാവൻ എന്നിവർ നൽകിയ ഹർജിയാണ് തള്ളിയത്. ജസ്റ്റിസ് ദിപാങ്കർ ദത്തയാണ് ഹർജി തള്ളിയത്. ഷാരോൺ വധക്കേസിന്റെ വിചാരണ കേരളത്തിൽ നടത്തുന്നതിനുള്ള എതിർപ്പ് വിചാരണ കോടതിയിൽ വാദിക്കാമെന്ന് ഗ്രീഷ്മ ഉൾപ്പടെയുള്ള പ്രതികൾ ഹൈക്കോടതിയിൽ വ്യക്തമാക്കിയിരുന്നു. ഇതനുസരിച്ച് ഹൈക്കോടതി തീർപ്പാക്കിയ കേസിൽ അപ്പീൽ നൽകാൻ സാധിക്കാത്തതിനാലാണ് ട്രാൻസ്ഫർ ഹർജിയുമായി സുപ്രീം കോടതിയെ സമീപിച്ചതെന്ന് ജസ്റ്റിസ്…

Read More

ഡിവൈഎഫ്ഐ നേതാവിന് പിഴയിട്ട സംഭവം; പൊലീസ് ഉദ്യോഗസ്ഥരുടെ സ്ഥലമാറ്റ ഉത്തരവ് റദ്ദാക്കി

ഹെൽമറ്റ് ധരിക്കാതെ ബൈക്ക് ഓടിച്ചതിനെ തുടർന്ന് ഡിവൈഎഫ്ഐ നേതാവിന് പിഴയിട്ട സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥർക്ക് നൽകിയ സ്ഥലമാറ്റ ഉത്തരവ് റദ്ദാക്കി. രണ്ട് എസ് ഐ ഉൾപ്പെടെ മൂന്ന് പേരെയും പേട്ട സ്‌റ്റേഷനിൽ തന്നെ നിയമിച്ചു.വകുപ്പ് തല അന്വേഷണ റിപ്പോർട്ടിനെ തുടർന്ന് കമ്മീഷണർ സി.എച്ച്. നാഗരാജുവിന്‍റേതാണ് നടപടി. വ്യാപക എതിർപ്പിനെ തുടർന്നാണ് നടപടി തിരുത്തിയത്. പൊലീസുകാരെ മാറ്റിയ നടപടി തിരുത്തിയെങ്കിലും സ്റ്റേഷനിൽ സംഘർഷമുണ്ടാക്കിയ പാർട്ടിക്കാരെ പൊലീസ് തൊട്ടിട്ടില്ല. ഹെൽമറ്റ് ധരിക്കാതെ സ്കൂട്ടർ ഓടിച്ച ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി നിധീഷിന്…

Read More

കേരള പോലീസ് തലപ്പത്ത് അഴിച്ചുപണി

കേരള പോലീസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി. എ ഡി ജി പിയായിരുന്ന ടി കെ വിനോദ്കുമാറിന്‌ ഡി ജി പിയായി സ്ഥാനക്കയറ്റത്തോടെ വിജിലന്‍ ഡയറക്ടറായി നിയമിച്ചു. കൂടാതെ വിജിലന്‍സ് ഡയറക്ടറായിരുന്ന മനോജ് എബ്രഹാമിനെ ഇന്റലിജന്‍സ് മേധാവിയായും സ്ഥാനമാറ്റം നല്‍കി. ക്രമസമാധാന ചുമതലയുള്ള എ ഡി ജി പി എം ആര്‍ അജിത് കുമാറിന് സായുധ പോലീസ് മേധാവിയുടെ അധിക ചുമതലകൂടി നല്‍കിയിട്ടുണ്ട്. പുതിയ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ മേധാവിയായി നിയമിച്ചിരിക്കുന്നത് കെ. പദ്മകുമാറിനെയാണ്. ഈ സ്ഥാനം വഹിച്ചിരുന്ന…

Read More

ബ്ലാസ്റ്റേഴ്സിൽ നിന്ന് ഗിൽ മടങ്ങുന്നു ; മഞ്ഞപ്പട നിരാശയിൽ

കൊമ്പൻമാരുടെ വല കാക്കാൻ ഇനി പുതിയ ആളെ തേടേണ്ടി വരും ബ്ലാസ്റ്റേഴ്സിന്. യുവ ഗോൾ കീപ്പറും കഴിഞ്ഞ രണ്ട് സീസണിലും മികച്ച പ്രകടനം കാഴ്ച വെച്ച താരവുമായ പ്രഭ്സുഖാൻ സിംഗ് ഗിൽ ബ്ലാസ്റ്റേഴ്സിൽ തുടരുമെന്ന പ്രതീക്ഷകൾ ഏറെക്കുറെ അവസാനിച്ച് കഴിഞ്ഞു. ഈസ്റ്റ് ബംഗാളിലേക്ക് മടങ്ങുന്നുവെന്നാണ് വാർത്തകൾ. ട്രാൻസ്ഫർ സംബന്ധിച്ചുള്ള നടപടി ക്രമങ്ങൾ ഏറെക്കുറെ അവസാന ഘട്ടത്തിലാണ്. ഗിൽ മടങ്ങുന്നത് ബ്ലാസ്റ്റേഴ്സിന് കനത്ത തിരിച്ചടിയാണ്. കഴിഞ്ഞ സീസണിൽ 19 മത്സരങ്ങൾ ബ്ലാസ്റ്റേഴ്സിനായി കളിച്ചിട്ടുണ്ട്. രണ്ട് സീസണിലായി 38 മത്സരങ്ങൾ…

Read More

ബ്ലാസ്റ്റേഴ്സിൽ നിന്ന് ഗിൽ മടങ്ങുന്നു ; മഞ്ഞപ്പട നിരാശയിൽ

കൊമ്പൻമാരുടെ വല കാക്കാൻ ഇനി പുതിയ ആളെ തേടേണ്ടി വരും ബ്ലാസ്റ്റേഴ്സിന്. യുവ ഗോൾ കീപ്പറും കഴിഞ്ഞ രണ്ട് സീസണിലും മികച്ച പ്രകടനം കാഴ്ച വെച്ച താരവുമായ പ്രഭ്സുഖാൻ സിംഗ് ഗിൽ ബ്ലാസ്റ്റേഴ്സിൽ തുടരുമെന്ന പ്രതീക്ഷകൾ ഏറെക്കുറെ അവസാനിച്ച് കഴിഞ്ഞു. ഈസ്റ്റ് ബംഗാളിലേക്ക് മടങ്ങുന്നുവെന്നാണ് വാർത്തകൾ. ട്രാൻസ്ഫർ സംബന്ധിച്ചുള്ള നടപടി ക്രമങ്ങൾ ഏറെക്കുറെ അവസാന ഘട്ടത്തിലാണ്. ഗിൽ മടങ്ങുന്നത് ബ്ലാസ്റ്റേഴ്സിന് കനത്ത തിരിച്ചടിയാണ്. കഴിഞ്ഞ സീസണിൽ 19 മത്സരങ്ങൾ ബ്ലാസ്റ്റേഴ്സിനായി കളിച്ചിട്ടുണ്ട്. രണ്ട് സീസണിലായി 38 മത്സരങ്ങൾ…

Read More

വനം വകുപ്പിലെ സ്ഥലംമാറ്റ പട്ടിക ചോർന്നു; പിന്നിൽ ഗൂഢാലോചന

വനം വകുപ്പ് ഉന്നത ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റ പട്ടിക, സർക്കാർ തീരുമാനമാകും മുൻപേ ചോർന്നു. 17 അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർമാരുടെ സ്ഥലം മാറ്റ പട്ടിക അഡിഷനൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ തയാറാക്കി, വനം വകുപ്പ് അഡിഷനൽ ചീഫ് സെക്രട്ടറിക്ക് അയച്ചതാണ് ചോർന്നത്. സംഭവത്തിനു പിന്നിൽ ഗൂഢാലോചന സംശയം ഉയർന്നതിനെ തുടർന്ന് ഉന്നതല അന്വേഷണത്തിന് വനം മന്ത്രിയുടെ ഓഫിസ് തയാറെടുക്കുകയാണ്. തലസ്ഥാനത്ത് തിരിച്ചെത്തിയ ശേഷം തീരുമാനം എടുക്കുമെന്ന് മന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു. നടപടിക്രമങ്ങളുടെ ഗുരുതരമായ ലംഘനം നടന്നതായാണ്…

Read More

വനിതാ കണ്ടക്ടറെ സ്ഥലംമാറ്റിയ നടപടി പിൻവലിച്ചു; ബാഡ്ജിലെ കാര്യങ്ങൾ വസ്തുത വിരുദ്ധമെന്ന് മന്ത്രി ആന്റണി രാജു

ശമ്പളം കിട്ടാത്തതിന് പ്രതിഷേധിച്ച വനിത കണ്ടക്ടറെ സ്ഥലംമാറ്റിയ ഉത്തരവ് കെഎസ്ആര്‍ടിസി പിന്‍വലിച്ചു. ശമ്പളരഹിത സേവനം 41-ാം ദിവസം എന്ന ബാഡ്ജ് ധരിച്ച് പ്രതിഷേധിച്ച വൈക്കം ഡിപ്പോയിലെ കണ്ടക്ടറായ അഖില എസ് നായരുടെ സ്ഥലമാറ്റ ഉത്തരവാണ് റദ്ദാക്കിയത്. അഖിലയെ വൈക്കത്ത് നിന്നും പാലായിലേക്കായിരുന്നു സ്ഥലം മാറ്റിയത്. അതേസമയം, അഖില ധരിച്ച ബാഡ്ജിലെ കാര്യങ്ങള്‍ വസ്തുത വിരുദ്ധമാണെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു.  അഖിലക്കെതിരെ കെഎസ്ആര്‍ടിസി എടുത്ത നടപടി സർക്കാർ അറിഞ്ഞിട്ടില്ലെന്നും എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കാമെന്നും ആന്റണി രാജു നേരത്തെ…

Read More

വനിത കണ്ടക്ടറെ സ്ഥലം മാറ്റിയത് സർക്കാർ അറിഞ്ഞ വിഷയമല്ല; പരിശോധിക്കുമെന്ന് ഗതാഗതമന്ത്രി 

ശമ്പളം കിട്ടാഞ്ഞതിനു പ്രതിഷേധിച്ച വനിത കണ്ടക്ടറെ സ്ഥലം മാറ്റിയ  നടപടി താഴേത്തട്ടിലോ മറ്റോ എടുത്തതാകാമെന്ന് ഗതാഗതമന്ത്രി ആൻറണി രാജു പറഞ്ഞു. സർക്കാർ അറിഞ്ഞ വിഷയമല്ല, എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. ശമ്പളം ലഭിക്കാത്തതിന് മുമ്പും പ്രതിഷേധങ്ങളുണ്ടായിട്ടുണ്ട്, അതൊന്നും സർക്കാരിനെ അപകീർത്തിപെടുത്തുന്നതല്ല. സ്ഥലം മാറ്റത്തിൽ യൂണിയനുകളുടെ പ്രതിഷേധത്തെ പറ്റി അറിഞ്ഞിട്ടില്ലെന്നും മന്ത്രി പറഞ്ഞു. ശമ്പളം ലഭിക്കാത്തതിന് ഡ്യൂട്ടിക്കിടെ ബാഡ്ജ് കുത്തി പ്രതിഷേധിച്ച  കെഎസ്ആർടിസി. വൈക്കം ഡിപ്പോയിലെ കണ്ടക്ടറായ അഖില എസ് നായരെയാണ് പാലായിലേക്ക് സ്ഥലംമാറ്റിയത്. ശമ്പളരഹിത സേവനം…

Read More