ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റത്തിനായി പുതിയ ഓർഡിനൻസ്; അധികാരം വെട്ടിക്കുറയ്ക്കാനുള്ള കേന്ദ്ര നീക്കമെന്ന് ആംആദ്മി

ഡൽഹി സർക്കാരിൽ നിക്ഷിപ്തമായ ഭരണാധികാരങ്ങൾ വ്യക്തമാക്കുന്ന സുപ്രീം കോടതി വിധിയ്ക്ക് പിന്നാലെ പുതിയ ഓർഡിനൻസ് പുറത്തിറക്കി കേന്ദ്രസർക്കാർ. ഉദ്യോഗസ്ഥരുടെ നിയമനം, സ്ഥലം മാറ്റം എന്നിവയ്ക്കായി പുതിയ അതോറിറ്റിയെ നിയമിച്ചുകൊണ്ടുള്ളതാണ് ഓർഡിനൻസ്. ഐഎഎസ് ഉദ്യോഗസ്ഥരുടെ അടക്കം നിയമനവും സ്ഥലം മാറ്റവും സർക്കാരിനും മുഖ്യമന്ത്രിയ്ക്കും കീഴിലായിരിക്കണമെന്ന് സുപ്രീം കോടതി വ്യക്തമാക്കിയതിന് പിന്നാലെയാണ് കേന്ദ്രത്തിന്റെ പുതിയ നീക്കം. പുതിയ അതോറിറ്റിയിൽ മുഖ്യമന്ത്രി, ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി എന്നിവരാണ് അംഗങ്ങൾ. സമിതിയിലെ അംഗങ്ങൾ തമ്മിൽ അഭിപ്രായ വ്യത്യാസമുണ്ടാകുന്ന മുറയ്ക്ക് ലഫ്. ഗവർണർക്കായിരിക്കും…

Read More