കുവൈത്തിൽ ഇനി വാഹന വിൽപന ഇടപാടുകൾ ബാങ്ക് വഴി മാത്രം

രാ​ജ്യ​ത്ത് വാ​ഹ​ന വി​ൽ​പ​ന ഇ​ട​പാ​ടു​ക​ളി​ൽ കൂ​ടു​ത​ല്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍പ്പെ​ടു​ത്തു​ന്നു. ഉ​പ​യോ​ഗി​ച്ച കാ​റു​ക​ളു​ടെ​യും സ്ക്രാ​പ്പ് കാ​റു​ക​ളു​ടെ​യും വി​ല്‍പ​ന ബാ​ങ്കി​ങ് ചാ​ന​ലു​ക​ൾ വ​ഴി മാ​ത്ര​മാ​യി​രി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. ഇ​തോ​ടെ ഉ​പ​ഭോ​ക്താ​ക്ക​ള്‍ക്ക് നേ​രി​ട്ട് പ​ണം ന​ല്‍കി കാ​റു​ക​ള്‍ വാ​ങ്ങാ​ന്‍ ക​ഴി​യി​ല്ല. നേ​ര​ത്തേ ഒ​ക്ടോ​ബ​ർ ഒ​ന്നു മു​ത​ൽ വാ​ഹ​ന ഇ​ട​പാ​ടു​ക​ള്‍ ബാ​ങ്കി​ങ് ചാ​ന​ലു​ക​ൾ വ​ഴി​യാ​ക്കി​യി​രു​ന്നു. ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ ത​ട​യ​ൽ, സാ​മ്പ​ത്തി​ക കൈ​മാ​റ്റ നി​രീ​ക്ഷ​ണം എ​ന്നി​വ​യു​ടെ ഭാ​ഗ​മാ​യാ​ണ് ന​ട​പ​ടി. നേ​രി​ട്ടു​ള്ള പ​ണ​മി​ട​പാ​ടു​ക​ൾ ഒ​ഴി​വാ​ക്കു​ന്ന​തി​ലൂ​ടെ ഫ​ണ്ടു​ക​ളു​ടെ ഒ​ഴു​ക്ക് ക​ണ്ടെ​ത്താ​നും സോ​ഴ്സു​ക​ള്‍ പ​രി​ശോ​ധി​ക്കാ​നും അ​ധി​കാ​രി​ക​ൾ​ക്ക് ക​ഴി​യും. ഈ…

Read More

യുപിഐ ഇടപാടിന്റെ പേരില്‍ അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ ബാങ്കുകളോട് ആവശ്യപ്പെട്ടിട്ടില്ലെന്ന്

യുപിഐ ഇടപാടുകള്‍ നടത്തിയ അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ ബാങ്കുകളോട് ആവശ്യപ്പെട്ടിട്ടില്ലെന്ന് കേരള പോലീസ്. അക്കൗണ്ടുകള്‍ മരവിപ്പിക്കാറില്ല. സംശമുള്ള ഇടപാടുകള്‍ മാത്രമേ മരിപ്പിക്കാറുള്ളൂവെന്നുമാണ് പോലീസ് വ്യക്തമാക്കുന്നത്. ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് കേരള പോലീസിന്റെ വിശദീകരണം. സൈബര്‍ തട്ടിപ്പിന് ഇരയായ വ്യക്തി, പരാതി പരിഹാര സംവിധാനമായ ദേശീയ സൈബര്‍ ക്രൈം പോര്‍ട്ടലിലും കാള്‍ സെന്റര്‍ നമ്പറായ 1930ലും രജിസ്റ്റര്‍ ചെയ്യുന്ന പരാതിയിന്മേല്‍ തുടര്‍നടപടികള്‍ കൈക്കൊള്ളുന്നതിന്റെ ഭാഗമായി, പരാതിയുള്ള അക്കൗണ്ടിലെ കൈമാറ്റം നടന്നതായി സംശയമുള്ള തുക…

Read More