പരീക്ഷാ ചോദ്യപ്പേപ്പര്‍ ചോര്‍ച്ച; ട്രെയിനി സബ് ഇൻസ്‌പെക്‌ടര്‍മാരായ സഹോദരങ്ങള്‍ അറസ്റ്റില്‍

2021ലെ പൊലീസ് സബ് ഇൻസ്‌പെക്‌ടർ പരീക്ഷാ ചോദ്യപ്പേപ്പ‌ർ ചോർച്ചയുമായി ബന്ധപ്പെട്ട് രണ്ടുപേർ കൂടി അറസ്റ്റില്‍. ട്രെയിനി സബ് ഇൻസ്‌പെക്‌ടർമാരും സഹോദരങ്ങളുമായ ദിനേഷ് റാം (27), പ്രിയങ്ക കുമാരി (28) എന്നിവരെയാണ് രാജസ്ഥാൻ പൊലീസിന്റെ സ്‌പെഷ്യല്‍ ഓപ്പറേഷൻ ഗ്രൂപ്പ് (എസ്‌ഒജി) ഇന്നലെ പിടികൂടിയത്. ജോധ്പൂർ ജയിലില്‍ തടവില്‍ കഴിഞ്ഞിരുന്ന കാലത്ത് ഇവരുടെ പിതാവ് ഭഗീരഥിനുണ്ടായിരുന്ന ബന്ധത്തിലൂടെയാണ് പരീക്ഷയ്‌ക്ക് മുമ്ബ് പ്രതികള്‍ക്ക് ചോദ്യപ്പേപ്പർ ലഭിച്ചതെന്ന് അന്വേഷണ സംഘം പറ‌ഞ്ഞു. ജലോർ സ്വദേശികളാണ് പ്രതികള്‍. കേസില്‍ ഇതുവരെ 44 ട്രെയിനി എസ്‌ഐമാർ…

Read More

സൈനിക ഉദ്യോഗസ്ഥർക്കും സുഹൃത്തുക്കൾക്കും നേരെ ആക്രമണം; പണവും വസ്തുക്കളും കവർന്നു, പിന്നാലെ കൂട്ടമാനഭംഗവും

മധ്യപ്രദേശിലെ ഇൻഡോറിൽ ട്രെയിനികളായ സൈനിക ഉദ്യോഗസ്ഥർക്കും അവരുടെ വനിതാ സുഹൃത്തുക്കൾക്കും നേരെ ക്രൂരമായ ആക്രമണം. ഇൻഡോർ ജില്ലയിലെ ജാം ഗേറ്റിനു സമീപമായിരുന്നു ആയുധധാരികളുടെ ആക്രമണം. കൊള്ളയടിക്കാനെത്തിയ ആയുധധാരികൾ വനിതകളിൽ ഒരാളെ കൂട്ടമാനഭംഗം ചെയ്യുകയും ചെയ്തു. അക്രമികളിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിലൊരാൾക്ക് ക്രിമിനൽ പശ്ചാത്തലമുണ്ടെന്നാണ് വിവരം. മ്ഹൗ സൈനിക കോളജിൽ പരിശീലനം നടത്തുന്ന ഉദ്യോഗസ്ഥർ ചൊവ്വാഴ്ച ഉച്ചയ്ക്കുശേഷം ഛോട്ടി ജാമിനു സമീപത്തെ ഫയറിങ് റേഞ്ചിൽ വനിതാ സുഹൃത്തുക്കൾക്കൊപ്പം എത്തിയതായിരുന്നു. പൊടുന്നനെയാണ് തോക്കുകളും കത്തികളും വടികളുമായി എട്ടുപേർ…

Read More

സിവിൽ സർവീസ് നേടാൻ വ്യാജരേഖ ചമച്ചെന്ന ആരോപണം; പൂജ ഖേദ്ക്കർക്കെതിരെ യുപിഎസ്‍സി നിർദേശപ്രകാരം അന്വേഷണവുമായി മഹാരാഷ്ട്ര

സിവിൽ സർവീസിനായി വ്യാജരേഖ ചമച്ചെന്ന ആരോപണത്തിൽ ട്രെയിനി ഐഎഎസ് ഓഫീസർ പൂജ ഖേദ്ക്കർക്കെതിരെ അന്വേഷണവുമായി മഹാരാഷ്ട്ര സർക്കാർ. യുപിഎസ്‍സി നിർദേശപ്രകാരമാണ് അന്വേഷണം ആരംഭിച്ചത്. പൂജ ഖേദ്ക്കറുടെ നോൺ- ക്രീമിലെയർ ഒബിസി സർട്ടിഫിക്കറ്റ്, കാഴ്ചാ വൈകല്യം ഉണ്ടെന്ന സർട്ടിഫിക്കറ്റ് എന്നിവയുടെ ആധികാരികത പരിശോധിക്കാനാണ് സർക്കാർ തീരുമാനം. കാഴ്ചാ പരിമിതി ഉൾപ്പെടെ 51% വൈകല്യം ഉണ്ടെന്ന് കാണിച്ച് 2018ലും 2021ലും അഹമ്മദ്നഗർ ജില്ലാ ആശുപത്രിയിലെ ഡോക്ടർമാർ നൽകിയ സർട്ടിഫിക്കറ്റിലാണ് അന്വേഷണം നടത്തുന്നത്. സിവിൽ സർവീസ് പ്രൊബേഷണറി ഓഫീസറായ പൂജാ ഖേഡ്കർ…

Read More

യുവ ഐഎഎസ് ഉദ്യോഗസ്ഥയ്‌ക്കെതിരായ ആരോപണങ്ങൾ; പരാതിയിൽ പ്രധാനമന്ത്രിയുടെ ഓഫീസ് റിപ്പോർട്ട് തേടി

മഹാരാഷ്ട്രയിലെ ഐഎഎസ് ഉദ്യോഗസ്ഥയ്‌ക്കെതിരായ പരാതിയിൽ പ്രധാനമന്ത്രിയുടെ ഓഫീസ് റിപ്പോർട്ട് തേടി.അസി. കളക്ടറായ പൂജ ഖേദ്കറിനെതിരായ ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് പൂനെ കളക്ടറോട് പ്രധാനമന്ത്രിയുടെ ഓഫീസ് റിപ്പോർട്ട് തേടിയത്. ആരോപണങ്ങൾ വിവാദമായതിന് പിന്നാലെ ഉദ്യോഗസ്ഥയെ കഴിഞ്ഞ ദിവസം പൂനെയിൽ നിന്നും വാഷിമിലേക്ക് സ്ഥലം മാറ്റിയിരുന്നു. നിയമന മുൻഗണക്കായി ഭിന്നശേഷിക്കാരിയാണെന്ന് തെളിയിക്കാൻ പൂജ സമർപ്പിച്ച സർട്ടിഫിക്കറ്റുകൾ വ്യാജമാണെന്നാണ് ആരോപണം ഉയർന്നത്. ഇതിന് പുറമേ സർവീസിൽ ചേരും മുൻപ് തന്നെ പ്രത്യേക സൗകര്യങ്ങൾ ആവശ്യപ്പെട്ടെന്നും, സ്വകാര്യ ആഡംബര കാറിൽ സർക്കാർ മുദ്രയുപം ബീക്കൺ…

Read More