കണ്ണൂർ ട്രെയിൻ തീവെപ്പ്; ഭിക്ഷ എടുക്കാൻ സമ്മതിച്ചില്ല, വിരോധം മൂത്ത് തീയിട്ടു: അറസ്റ്റ് ഉടൻ

റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന എക്സിക്യൂട്ടീവ് എക്സ്പ്രസിന്റെ ഒരു കോച്ചിൽ തീയിട്ട സംഭവത്തിൽ പ്രതിയുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. തീയിട്ടത് കൊൽക്കത്ത സ്വദേശി പുഷൻജിത് സിദ്ഗറെന്ന് പൊലീസ് പറഞ്ഞു. സുരക്ഷാ ഉദ്യോഗസ്ഥരോടുള്ള പകയാണ് തീയിടാൻ കാരണമെന്നാണ് പ്രതിയുടെ മൊഴി. സ്റ്റേഷൻ പരിസരത്ത് ഭിക്ഷ എടുക്കാൻ സമ്മതിക്കാത്താണു തീയിടാൻ കാരണമെന്നും മൊഴിയിൽ പറയുന്നു. ബിപിസിഎല്‍  ഗോഡൗണിലെ ജീവനക്കാരന്‍റെ മൊഴിയും സിസിടിവി ദൃശ്യങ്ങളുമാണ് പ്രതിയിലേക്ക് എത്തിച്ചത്. വിഷയത്തിൽ ഉത്തരമേഖല ഐജി ഉടൻ മാധ്യമങ്ങളെ കാണും.  ഇന്നലെ പുലർച്ചെ 1.25ന്, റെയിൽവേ ജീവനക്കാരനാണു…

Read More

കോച്ചിലെ ശുചിമുറിയിലെ കണ്ണാടി തകര്‍ത്ത നിലയില്‍; ക്ലോസറ്റില്‍ കല്ല്

തീപിടിത്തമുണ്ടായ ആലപ്പുഴ – കണ്ണൂര്‍ എക്സിക്യുട്ടീവിന്റെ കോച്ചിലെ ശുചിമുറിയിലെ കണ്ണാടി തകര്‍ത്തനിലയില്‍. ക്ലോസറ്റില്‍ കല്ലും കണ്ടെത്തിയതോടെ ട്രെയിനിന് തീയിട്ടതാകാമെന്ന നിഗമനം ബലപ്പെട്ടു. രണ്ട് മാസം മുന്‍പ് സ്റ്റേഷന്‍ പരിസരത്തെ കുറ്റിക്കാടിന് തീയിട്ട ആളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചതായി പൊലീസ് അറിയിച്ചു.  തീപിടിത്തമുണ്ടാകുന്നതിനു മുന്‍പ് കാനുമായി ഒരാള്‍ ട്രെയിനിലേക്ക് എത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. തീപിടിത്തം അട്ടിമറിയാണെന്ന സാധ്യത തള്ളിക്കളയാനാവില്ലെന്നാണ് പൊലീസിന്റെയും റെയില്‍വേയുടെയും അനൗദ്യോഗിക നിഗമനം.  പുലര്‍ച്ചെ 1.25നാണ് ട്രെയിനിന്റെ പിന്‍ഭാഗത്തുനിന്ന് മൂന്നാമതുള്ള ജനറല്‍ കോച്ചില്‍ നിന്ന് പുകയുയര്‍ന്നത്….

Read More

വിദ്യാർഥിനിക്കു നേരെ ലൈംഗികാതിക്രമം: പ്രതി പിടിയിൽ

ട്രെയിൻ യാത്രക്കാരിയായ മെഡിക്കൽ വിദ്യാർഥിനിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ ആൾ പിടിയിൽ. തൃശൂർ കാഞ്ഞാണി സ്വദേശി കെ.വി.സനീഷാണ് പിടിയിലായത്. ചെന്നൈയിൽനിന്നു മംഗളൂരുവിലേക്കു പോവുകയായിരുന്ന ചെന്നൈ – മംഗളൂരു സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് ട്രെയിനിൽ ചൊവ്വാഴ്ച രാവിലെയാണ് ലൈംഗികാതിക്രമം നടന്നത്. പ്രതിയുടെ ഫോട്ടോ പൊലീസ് പുറത്തുവിട്ടിരുന്നു. ചെന്നൈ–മംഗളൂരു എക്സ്പ്രസ് ട്രെയിനിൽവച്ച് ഇയാൾ ലൈംഗികാതിക്രമം നടത്തിയെന്നാണു പരാതി. ഇയാൾ തലശേരിയിൽനിന്നാണ് ട്രെയിനിൽ കയറിയതെന്നാണു വിവരം. നീലേശ്വരം വരെ യാത്ര ചെയ്ത പ്രതി, പിന്നീട് നീലേശ്വരം റെയിൽവേ സ്റ്റേഷനിലിറങ്ങി രക്ഷപ്പെടുകയായിരുന്നു. തുടർന്ന്…

Read More

വിവിധ ഇടങ്ങളിൽ അറ്റകുറ്റപ്പണികൾ; ട്രെയിൻ നിയന്ത്രണം ഇന്നും തുടരും

വിവിധ ഇടങ്ങളിലെ അറ്റകുറ്റപ്പണികൾ കാരണം സംസ്ഥാനത്ത് ഇന്നും ട്രെയിൻ നിയന്ത്രണം തുടരും. മധുര- തിരുവനന്തപുരം അമൃത എക്സ്പ്രസ്, നിലമ്പൂർ റോഡ്- കൊച്ചുവേളി രാജറാണി എക്സ്പ്രസ്, ലോകമാന്യതിലക്- കൊച്ചുവേളി ഗരീബ്‍രഥ് എന്നിവ പൂർണമായും റദ്ദാക്കി. ആലപ്പുഴ വഴിയുള്ള ഗുരുവായൂർ – ചെന്നൈ എഗ്മോർ എക്സ്പ്രസ്  കോട്ടയം വഴിയാക്കി. നിലമ്പൂർ റോഡ് – കോട്ടയം എക്സ്പ്രസ് അങ്കമാലിയിൽ യാത്ര അവസാനിപ്പിക്കും. കണ്ണൂർ- എറണാകുളം എക്സ്പ്രസ് തൃശൂരിൽ യാത്ര അവസാനിപ്പിക്കും.  ട്രെയിനുകൾ പുറപ്പെടുന്ന സമയത്തിലും മാറ്റമുണ്ട്. മംഗലാപുരത്ത് നിന്ന് തിരുവനന്തപുരത്തേയ്ക്ക് 5.30…

Read More

എലത്തൂർ ട്രെയിൻ തീവയ്പ്: ഷാരൂഖ് സെയ്ഫിയെ ഷൊർണൂരിലെത്തിച്ച് എൻഐഎ തെളിവെടുത്തു

എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസിലെ പ്രതി ഷാരൂഖ് സെയ്ഫിയെ കേസന്വേഷിക്കുന്ന ദേശീയ അന്വേഷണ ഏജൻസി സംഘം ഷൊർണൂരിൽ തെളിവെടുപ്പിനെത്തിച്ചു. പെട്രോൾ പമ്പിലും റെയിൽവെ സ്റ്റേഷനിലും അടക്കം പ്രതിയുമായി എൻഐഎ സംഘം തെളിവെടുപ്പ് നടത്തി. കേസന്വേഷണം എൻഐഎ ഏറ്റെടുത്ത ശേഷം ആദ്യമായാണ് പ്രതിയുമായി അന്വേഷണ സംഘം തെളിവെടുപ്പ് നടത്തിയത്. ഏഴു ദിവസത്തേക്കാണ് കൊച്ചിയിലെ എൻഐഎ കോടതി ഷാരൂഖ് സെയ്ഫിയെ അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിൽ വിട്ടത്. ഇന്ന് നാലാം ദിവസമാണ് ഷാരൂഖ് സെയ്ഫി കസ്റ്റിയിലുള്ളത്. എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസിന്…

Read More

വന്ദേഭാരത് ട്രെയിനിനു നേരെ കല്ലേറ്; സംഭവം തിരൂർ സ്റ്റേഷനും തിരുനാവായ സ്റ്റേഷനും ഇടയിൽ വച്ച്

കേരളത്തിൽ പുതുതായി ഓടിത്തുടങ്ങിയ വന്ദേഭാരത് ട്രെയിനിനു നേരെ കല്ലേറ്. കാസർകോടുനിന്ന് തിരുവനന്തപുരത്തേക്കു പോയ ട്രെയിനിനുനേരെ തിരൂർ സ്റ്റേഷനും തിരുനാവായ സ്റ്റേഷനും ഇടയിൽ വച്ചാണ് കല്ലേറുണ്ടായത്. ചില്ലിനു കാര്യമായി കേടുപാടുണ്ടായി എന്നാണ് ആദ്യം റിപ്പോർട്ട് വന്നത്. ഷൊർണൂർ സ്റ്റേഷനിലെത്തി നടത്തിയ പരിശോധനയിൽ കാര്യമായ കേടുപാടുകൾ കണ്ടെത്താൻ സാധിച്ചിട്ടില്ല. യാത്രക്കാർക്കും പരുക്കില്ല. ട്രെയിന് വലിയ കേടുപാടുകളില്ലാത്തതിനാൽ യാത്ര തുടർന്നു. കോഴിക്കോട്ടുനിന്നും തിരൂരിൽനിന്നും ആർപിഎഫ് ഉദ്യോഗസ്ഥരെത്തി സംഭവ സ്ഥലത്ത് പരിശോധന നടത്തുന്നുണ്ട്. പൊലീസും സ്‌പെഷൽ ബ്രാഞ്ചും പരിശോധന നടത്തി. കല്ലെറിഞ്ഞവരെ കണ്ടെത്താൻ…

Read More

വന്ദേഭാരത്  ഉദ്ഘാടനം: ട്രെയിൻ സര്‍വീസുകളിൽ മാറ്റം; 23, 24, 25 തീയതികളിലാണ് മാറ്റം

വന്ദേഭാരത് എക്സപ്രസിന്‍റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ട്രെയിന്‍ സര്‍വീസുകളില്‍ മാറ്റം. തിരുവനന്തപുരം സെന്‍ട്രലില്‍ നിന്ന് യാത്ര ആരംഭിക്കുകയും അവസാനിപ്പിക്കുകയും ചെയ്യുന്ന ട്രെയിനുകളാണ് ക്രമീകരിച്ചത്. 23, 24, 25 തീയതികളിലാണ് മാറ്റം.  ഈ വരുന്ന ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ മലബാര്‍ എക്സ്പ്രസും ചെന്നെ മെയിലും കൊച്ചുവേളിയില്‍ നിന്നാവും യാത്ര തുടങ്ങുക. ചെന്നെ മെയില്‍ 3.05 നും മലബാര്‍ എക്സ്പ്രസ് 6.45 നും പുറപ്പെടും. മടക്കയാത്രയും ഇവിടെവരെ തന്നെ, തിരുവനന്തപുരം സെന്‍ട്രല്‍ വരെ എത്തില്ല. 23 ന് എത്തുന്ന ശബരി എക്സ്പ്രസും…

Read More

ട്രെയിൻ തീവെയ്പ് കേസ്; ഷാറൂഖ് സെയ്ഫിയുടെ ജാമ്യാപേക്ഷ ഇന്ന് പരി​ഗണിക്കും

എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസിലെ പ്രതി ഷാരൂഖ് സൈയ്ഫിയുടെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. കോഴിക്കോട് ജില്ല സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുക. യുഎപിഎ ഉൾപ്പെടെ ചുമത്തിയ സാഹചര്യത്തിൽ ജാമ്യമനുവദിക്കാനുളള സാധ്യതയില്ല. എൻഐഎ ഇന്നുതന്നെ കോടതിയിൽ റിപ്പോർട്ട് നൽകി ഷാരൂഖിനെ ഏറ്റെടുക്കാനുളള നടപടികൾക്കും തുടക്കമിടും. പൊലീസ് കസ്റ്റഡി കാലാവധി പൂർത്തിയായതിനാൽ ഷാരൂഖിനെ ജയിലിലേക്ക് മാറ്റി. വിയ്യൂരിലെ അതീവ സുരക്ഷാ ജയിലിലാണ് ഷാരൂഖ് ഉളളത്. ഈ മാസം 20 വരെയാണ് റിമാൻഡ് കാലാവധി.  എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസിൽ…

Read More

എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസ് അന്വേഷണം എൻഐഎ ഏറ്റെടുത്തു

എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസിൽ അന്വേഷണം എൻഐഎ ഏറ്റെടുത്തു. ഇത് സംബന്ധിച്ച് നേരത്തേ കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. ഇന്ന് കോടതിയിൽ ഹാജരാക്കിയ പ്രതി ഷാറൂഖ് സെയ്ഫിയെ റിമാന്റ് ചെയ്തു. ഇയാളുടെ കസ്റ്റഡി പൊലീസ് ആവശ്യപ്പെട്ടിരുന്നില്ല. കേസന്വേഷണം എൻഐഎ ഏറ്റെടുത്ത സാഹചര്യത്തിൽ ഇനി ഇതുവരെയുള്ള കണ്ടെത്തലുകളെല്ലാം എൻഐഎ സംഘത്തിന് കേരളാ പൊലീസ് കൈമാറും.  കേസിന്റെ തീവ്രവാദ സ്വഭാവവും ഗൂഢാലോചനയുമാകും എൻ ഐ എ പരിശോധിക്കുക. കേസ് ഏറ്റെടുക്കാൻ കേന്ദ്ര ആഭ്യന്ത്ര മന്ത്രാലയം വിജ്ഞാപനം ഇറക്കിയതിന് പിന്നാലെയാണ്…

Read More

എലത്തൂർ ട്രെയിൻ തീവയ്പ് കേസ് എൻഐഎ ഏറ്റെടുക്കും

എലത്തൂർ ട്രെയിൻ തീവയ്പ് കേസ് എൻഐഎ ഏറ്റെടുക്കും. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ വിജ്ഞാപനം ഉടൻ പുറത്തിറങ്ങും. കേസിൽ നേരത്തേ യുഎപിഎ ചുമത്തിയിരുന്നു. അതേസമയം ഡൽഹിയിൽ എത്തിയ കേരളത്തിൽ നിന്നുള്ള  അന്വേഷണ സംഘം മടങ്ങി. എസ് പി സോജൻ ഒഴികെയുള്ള ഉദ്യോഗസ്ഥരാണ് മടങ്ങിയത്.  ഡൽഹിയിൽ നിന്ന് ഷാറൂഖുമായി ബന്ധപ്പെട്ട് ഒരാളെ ചോദ്യം ചെയ്യാൻ കോഴിക്കോട്ടേക്ക് വിളിപ്പിച്ചെന്ന വിവരവും ഇപ്പോൾ പുറത്തുവരുന്നുണ്ട്. 

Read More