ജയ്പൂർ – മുംബൈ എക്‌സ്പ്രസിൽ വെടിവെപ്പ്; നാലുപേർ കൊല്ലപ്പെട്ടു

ജയ്പൂർ – മുംബൈ എക്‌സ്പ്രസിൽ പൊലീസ് ഉദ്യോഗസ്ഥൻ നടത്തിയ വെടിവെപ്പിൽ നാലു പേർ കൊല്ലപ്പെട്ടു.ആർപിഎഫ് കോൺസ്റ്റബിളാണ് വെടിയുതിർത്തത്. മറ്റൊരു ആർപിഎഫ് ഉദ്യോഗസ്ഥനും മൂന്നു ഉദ്യോഗസ്ഥരുമാണ് കൊല്ലപ്പെട്ടത്. പാൽഘറിനും ദഹിസർ സ്റ്റേഷനും ഇടയിലാണ് സംഭവംഅക്രമത്തിന് ശേഷം ദഹിസർ ഭാഗത്ത് വെച്ച് പ്രതി ട്രെയിന് പുറത്തേക്ക് ചാടിയിരുന്നു. ഇയാളെ പിന്നീട് റെയിൽവെ പൊലീസ് പിടികൂടി. ട്രെയിൻ മുംബൈ സെൻട്രൽ സ്റ്റേഷനിൽ എത്തിയതിന് ശേഷം പരിക്കേറ്റവരെ ശതാബ്ദി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ റെയില്‍വെ പുറത്ത് വിട്ടിട്ടില്ല. #UPDATE |…

Read More

ട്രെയിനിൽ ചാടിക്കയറാൻ ശ്രമം; പ്ലാറ്റ് ഫോമിനും ട്രെയിനിനും ഇടയിൽ പെട്ട് യുവാവിന് ദാരുണാന്ത്യം

ആലുവ റെയിൽവെ സ്റ്റേഷനിൽ നീങ്ങിക്കൊണ്ടിരുന്ന ട്രെയിനിൽ കയറുന്നതിനിടെ പ്ലാറ്റ്ഫോമിനും ട്രെയിനും ഇടയിൽ പെട്ട് യുവാവ് മരിച്ചു. ആലപ്പുഴ ആര്യാട് വടക്കേക്കര വീട്ടിൽ ജിബിൻ ഫിലിപ് ആണ് മരിച്ചത്. മംഗലാപുരത്തേക്ക് പോകുകയായിരുന്ന എറനാട് എക്സ്പ്രസിൽ നിന്ന് ആലുവ സ്റ്റേഷനിലിറങ്ങി തിരിച്ച് കയറുമ്പോഴായിരുന്നു അപകടം. അപകടത്തിൽ കാൽപാദമറ്റു പോയി ശരീരമാസകലം ക്ഷതമേറ്റ യുവാവിനെ ഉടൻ ആർ പി എഫ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. എറണാകുളത്ത് പഠിക്കുന്ന യുവാവ് സുഹൃത്തുക്കളോടൊപ്പം തൃശൂർക്ക് പോകുകയായിരുന്നു.

Read More

ട്രെയിനുകള്‍ നവീകരിക്കാന്‍ ഇന്ത്യന്‍ റെയില്‍വേ

ഇന്ത്യന്‍ റെയില്‍വേ അടിമുടി പരിഷ്‌കരണത്തിനൊരുങ്ങുന്നു. എല്ലാ തീവണ്ടികള്‍ക്കും ഓട്ടോമാറ്റിക് വാതിലുകള്‍, പെട്ടെന്നുണ്ടാകുന്ന ജെര്‍ക്കുകളില്‍നിന്ന് യാത്രക്കാരെ സംരക്ഷിക്കാനുള്ള ആന്റി ജെര്‍ക്ക് കപ്‌ളേഴ്‌സ്, കൂടുതല്‍ വേഗം സാധ്യമാക്കാന്‍ ഒരു തീവണ്ടിയ്ക്ക് രണ്ട് എന്‍ജിനുകള്‍ തുടങ്ങിയവ നടപ്പാക്കാന്‍ റെയില്‍വേ ഒരുങ്ങുന്നതായി ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. രണ്ട് എന്‍ജിനുകള്‍, ഒന്ന് തീവണ്ടിയുടെ മുന്‍പിലും മറ്റൊന്ന് പിന്നിലും സ്ഥാപിക്കുകവഴി വന്ദേ ഭാരത് തീവണ്ടികളുടേതിന് സമാനമായി വേഗം കൂട്ടലും കുറയ്ക്കലും എളുപ്പത്തില്‍ സാധ്യമാകും. മാത്രമല്ല, യാത്രാസമയം കുറയ്ക്കാനും ഇത് സഹായിക്കും. ഭാവിയില്‍ അറ്റകുറ്റപ്പണികളുടെ…

Read More

വന്ദേഭാരത് ട്രെയിനിന്റെ യന്ത്രത്തകരാറ്; നിർത്തിയിട്ടത് ഒന്നര മണിക്കൂറോളം, വലഞ്ഞ് യാത്രക്കാർ

കാസർഗോഡ് നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ട വന്ദേഭാരത് ട്രെയിനിന്റെ എഞ്ചിനാണ് തകരാറിലായത്. ഇതോടെ യാത്രക്കാർ പുറത്തിറങ്ങാൻ കഴിയാതെ കുടുങ്ങി. 3.25നാണ് ട്രെയിൻ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയത്. തുടർന്ന് എഞ്ചിൻ തകരാർ കണിച്ചതോടെ ട്രെയിൻ ഏറെ നേരം സ്റ്റേഷനിൽ പിടിച്ചിട്ടു. തകരാർ പരിഹരിച്ച് അഞ്ചുമണിയോടെ യാത്ര തുടർന്നെങ്കിലും 500 മീറ്ററോളം മുന്നോട്ടുപോയശേഷം വീണ്ടും നിർത്തി. എഞ്ചിൻ കംപ്രസർ തകരാറിലായതാണെന്നാണ് പ്രാഥമികമായ കണ്ടത്തെലെന്ന് അധികൃതർ പറയുന്നു. ട്രെയിനിന്റെ വാതിലുകൾ പൂട്ടിയ നിലയിലായിരുന്നതിനാൽ കടുത്ത ചൂടിൽ വിയർക്കാൻ തുടങ്ങിയപ്പോൾ ആളുകൾ പരാതിപ്പെട്ടു….

Read More

ട്രെയിനിൽ നിന്ന് വീണ് യുവതി മരിച്ചു; 2 പേർ അറസ്റ്റിൽ

ട്രെയിനിൽ മൊബൈൽ ഫോൺ മോഷ്ടിക്കാനുള്ള ശ്രമം തടയുന്നതിനിടെ വീണു പരുക്കേറ്റ യുവതി മരിച്ചു. ചെന്നൈ സ്വദേശി പ്രീതി (22) ആണ് മരിച്ചത്. പ്രതികളായ മണിമാരൻ, വിഘ്നേഷ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ജൂലൈ രണ്ടിനായിരുന്നു സംഭവം. ചെന്നൈ ഇന്ദിരാ നഗർ സ്റ്റേഷന് സമീപമായിരുന്നു അപകടം. ട്രെയിനിൽ വാതിലിന് സമീപം നിന്ന് ഫോണിൽ സംസാരിക്കുമ്പോൾ രണ്ടുപേരെത്തി ഫോൺ തട്ടിയെടുക്കാൻ ശ്രമിക്കുകയായിരുന്നു. ഇവരുമായുള്ള പിടിവലിക്കിടെയാണ് പ്രീതി ട്രെയിനിൽ നിന്നുവീണത്. ഇവരുടെ ഫോൺ മോഷ്ടാക്കൾ തട്ടിയെടുത്തിരുന്നു. പിന്നീട് ഫോൺ കേന്ദ്രീകരിച്ച് പൊലീസ്…

Read More

യാത്രക്കാർ കുറവുള്ള എസി ചെയർകാർ, എക്സിക്യുട്ടിവ് ക്ലാസുകളിലെ ടിക്കറ്റ് നിരക്ക് കുറയ്ക്കാൻ റെയിൽവേ മന്ത്രാലയം

യാത്രക്കാർ കുറവുള്ള എസി ചെയർകാർ, എക്സിക്യുട്ടിവ് ക്ലാസുകളിലെ ടിക്കറ്റ് നിരക്ക് 25 ശതമാനം വരെ കുറയ്ക്കാൻ റെയിൽവേ മന്ത്രാലയം. ഇതുമായി ബന്ധപ്പെട്ട് എല്ലാ സോണുകൾക്കും റെയിൽവേ ബോർഡ് നിർദേശം നൽകി. വന്ദേഭാരത് ഉൾപ്പെടെ അനുഭൂതി, വിസ്റ്റഡോം കോച്ചുകളുള്ള ട്രെയിനുകളിലാണ് ഇളവു ബാധകമാകുക. ഇക്കാര്യത്തിൽ സോണുകൾക്ക് തീരുമാനമെടുക്കാമെന്നാണ് നിർദേശം. കഴിഞ്ഞ 30 ദിവസത്തിനിടെ 50 ശതമാനത്തിലും താഴെ യാത്രക്കാരുള്ള ട്രെയിനുകളിലാണ് ഇളവുള്ളത്. യാത്രക്കാരുടെ എണ്ണം 50 ശതമാനത്തിനു താഴെയായാൽ യാത്രയുടെ ഏത് ഘട്ടത്തിലും ഇളവ് അനുവദിക്കാമെന്നാണ് നിർദേശം. ഇതനുസരിച്ച്…

Read More

ഒഡിഷ ട്രെയിന്‍ ദുരന്തത്തിൽ തിരിച്ചറിയാത്ത മൃതദേഹങ്ങള്‍ ശീതീകരിച്ച കണ്ടെയ്നറുകള്‍ സൂക്ഷിക്കും

ട്രെയിൻ ദുരന്തമുണ്ടായ ബാലസോറില്‍ സിബിഐ സംഘം ഇന്ന് പ്രാഥമിക പരിശോധന നടത്തും. ഇതുവരെ 180 മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്. ഇതില്‍ 150 മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി. തിരിച്ചറിയാത്ത മൃതദേഹങ്ങള്‍ ദീര്‍ഘകാലത്തേക്ക് സൂക്ഷിക്കാൻ ശീതീകരിച്ച കണ്ടെയ്നറുകള്‍ സജ്ജമാക്കും. ഒഡീഷയില്‍ നിന്ന് ധനേഷ് പാരദ്വീപ് പോര്‍ട്ട് ട്രസ്റ്റ് കണ്ടെയ്നറുകള്‍ നല്‍കും. നിലവില്‍ ഭുവനേശ്വര്‍ എയിംസ് അടക്കം ആറ് ആശുപത്രികളിലായാണ് മൃതദേഹങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത്. അപകടം നടന്ന് നാലാം ദിവസത്തിലും ബന്ധുക്കളെ തേടി ആശുപത്രിയിലേക്ക് നിരവധി പേര്‍ എത്തുന്നുണ്ട്. മൃതദേഹങ്ങള്‍ തിരിച്ചറിയാൻ കഴിയാത്തത്…

Read More

ഒഡീഷയിലെ ട്രെയിന്‍ ദുരന്തത്തില്‍ ദുഃഖം അറിയിച്ച് ജോ ബൈഡന്‍

ഒഡീഷയിലെ ബാലസോറിലുണ്ടായ ട്രെയിന്‍ അപകടം ഹൃദയഭേദകമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍. ദുരന്തത്തില്‍ മരിച്ചവരുടെ ബന്ധുക്കളുടെ ദുഃഖത്തില്‍ പങ്കുചേരുന്നെന്നും പരുക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും വൈറ്റ് ഹൗസ് പുറപ്പെടുവിച്ച പ്രസ്താവനയില്‍ ബൈഡന്‍ വ്യക്തമാക്കി. അമേരിക്കന്‍ ജനതയുടെ പ്രാര്‍ഥനകള്‍ ഇന്ത്യയിലെ ദുരന്തബാധിതര്‍ക്കൊപ്പം ഉണ്ടാകുമെന്നും പ്രസ്താവനയില്‍ പറയുന്നു.  വെള്ളിയാഴ്ച വൈകിട്ട് 7.20ന് ബാലസോറിൽ മൂന്നു ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 300ഓളം പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. 1091 പേര്‍ക്ക് പരുക്കേറ്റെന്നും ഇതില്‍ 56 പേരുടെ നില ഗുരുതരമാണെന്നും റെയില്‍വേ അറിയിച്ചു….

Read More

ഒഡിഷ ട്രെയിൻ ദുരന്തം; 56 പേരുടെ നില ഗുരുതരം, അന്വേഷണം യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കുമെന്ന് റെയിൽവേ

ഒഡിഷ ട്രെയിൻ ദുരന്തത്തെക്കുറിച്ചുള്ള  അന്വേഷണം യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കുമെന്ന് റയിൽവേ. അന്വേഷണം സിഗ്‌നലിംഗിലെ പിഴവ് കേന്ദ്രീകരിച്ചായിരിക്കും. മെയിൻ ലൈനിലൂടെ പോകാനുള്ള സിഗ്‌നൽ പിൻവലിച്ചത് ദുരന്തകാരണമായി. അതേ സമയം റയിൽവേ മന്ത്രിയുടെ രാജിയാവശ്യം ശക്തമാക്കാനുള്ള നീക്കത്തിലാണ് പ്രതിപക്ഷം. ഒഡിഷയിലെ ബാലസോറിൽ ട്രെയിൻ അപകടത്തിൽ പരിക്കേറ്റ 56 പേരുടെ നില ഗുരുതരമായി തുടരുന്നു. ഇതുവരെ 288 പേർ മരിച്ചതായാണ് ഔദ്യോഗിക സ്ഥിരീകരണം.  നിസ്സാര പരിക്കേറ്റ ഭൂരിഭാഗം പേരും വീടുകളിലേക്ക് തിരിച്ചെത്തിയതായി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. ട്രാക്കിൽ നിന്ന് അവശിഷ്ടങ്ങൾ…

Read More

ഒഡീഷ ട്രെയിൻ അപകടം; ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ട് റെയിൽവേമന്ത്രി

ഒഡീഷയിലെ ബാലസോറിലുണ്ടായ ട്രെയിൻ അപകടത്തിൽ കേന്ദ്ര റെയിൽവേമന്ത്രി അശ്വിനി വൈഷ്ണവ് ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു. അപകടത്തിന്റെ മൂലകാരണം കണ്ടെത്തണമെന്ന് അശ്വിനി വൈഷ്ണവ് പറഞ്ഞു. അശ്വിനി വൈഷ്ണവ് അപകട സ്ഥലം സന്ദർശിച്ചു. ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക്കും അപകടസ്ഥലം സന്ദർശിക്കും. അതിനിടെ, മനഃസാക്ഷിയുണ്ടെങ്കിൽ റെയിൽവേ മന്ത്രി രാജിവയ്ക്കണമെന്ന് തൃണമൂൽ കോൺഗ്രസ്‌ നേതാവ് ഡെറിക് ഒബ്രിയൻ പറഞ്ഞു.

Read More