കേരളത്തിലേക്ക് ആദ്യ ഡബിള്‍ ഡക്കര്‍ തീവണ്ടി; ഇന്ന് പരീക്ഷണയോട്ടം

കേരളത്തിലേക്ക് ആദ്യമായി ഡബിള്‍ ഡക്കര്‍ തീവണ്ടി വരുന്നു. കോയമ്പത്തൂര്‍ -കെ.എസ്.ആര്‍. ബെംഗളൂരു ഉദയ് എക്‌സ്പ്രസ് പാലക്കാട്ടേക്ക് നീട്ടുന്നതിന്റെ പരീക്ഷണയോട്ടം ബുധനാഴ്ച നടക്കും. റെയില്‍വേയുടെ ഉദയ് എക്‌സ്പ്രസ് സീരീസിലെ ആദ്യ ഡബിള്‍ഡക്കര്‍ എ.സി. ചെയര്‍കാര്‍ തീവണ്ടിയാണിത്. കോയമ്പത്തൂരില്‍നിന്ന് പൊള്ളാച്ചിവഴിയാവും യാത്ര. നവീകരിച്ച് വൈദ്യുതീകരണം പൂര്‍ത്തിയായ പൊള്ളാച്ചിപാതയില്‍ ആവശ്യത്തിന് വണ്ടികളില്ലെന്ന പരാതിക്ക് പരിഹാരംകാണാന്‍കൂടി ലക്ഷ്യമിട്ടാണിത്. ബുധനാഴ്ചരാവിലെ എട്ടിന് കോയമ്പത്തൂരില്‍നിന്ന് പുറപ്പെട്ട് 10.45-ന് പാലക്കാട് ടൗണിലും 11.05-ന് പാലക്കാട് ജങ്ഷനിലും വണ്ടിയെത്തും. തിരികെ 11.35-ന് പുറപ്പെട്ട് 2.40-ന് കോയമ്പത്തൂരിലെത്തി പരീക്ഷണയോട്ടം അവസാനിപ്പിക്കും….

Read More

മധുര-ഗുരുവായൂർ എക്‌സ്പ്രസിൽ യുവാവിനു പാമ്പു കടിയേറ്റു; സംഭവം ഏറ്റുമാനൂരിൽ

ഏറ്റുമാനൂരിൽ ട്രെയിനിൽ യുവാവിനു പാമ്പു കടിയേറ്റു. കടിയേറ്റ മധുര ചിന്നകോവിലാങ്കുളം സ്വദേശി കാർത്തിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മധുര-ഗുരുവായൂർ (16329) എക്‌സ്പ്രസിലാണ് സംഭവം. ട്രെയിനിന്റെ ബോഗി മുദ്രവച്ചു. രാവിലെ ഒമ്പതരയോടെയാണ് ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷനിൽ ട്രെയിനെത്തിയത്. കാർത്തി സഞ്ചരിച്ചിരുന്ന ബോഗി, കാടുപിടിച്ചു കിടക്കുന്നതിനു സമീപമായാണ് നിർത്തിയത്. ഈ കാട്ടിൽ നിന്ന് പാമ്പ് ട്രെയിനിനുള്ളിലേക്ക് കയറിയെന്നാണ് കരുതുന്നത്. ബോഗിയിൽ പരിശോധന നടത്തിയെങ്കിലും പാമ്പിനെ കണ്ടെത്താനായില്ല. യാത്രികനെ കടിച്ചത് പാമ്പാണെന്ന് കാർത്തിയെ ചികിത്സിച്ച കോട്ടയം മെഡിക്കൽ കോളേജ്അധികൃതരാണ് സ്ഥിതീകരിച്ചത്. കാർത്തി ഇപ്പോൾ…

Read More

ട്രെയിനിൽ നിന്ന് നാല് കോടി രൂപ പിടിച്ചെടുത്ത സംഭവം ; ബിജെപി സ്ഥാനാർത്ഥി നൈനാർ നാഗേന്ദ്രയ്ക്ക് സമൻസ്

ചെന്നൈയിൽ ട്രെയിനിൽ നിന്ന് 4 കോടി രൂപ പിടിച്ച സംഭവത്തിൽ തിരുനെൽവേലിയിലെ ബിജെപി സ്ഥാനാർഥി നൈനാർ നാഗേന്ദ്രൻ അടക്കം 3 പേർക്ക് സമൻസ്. ബിജെപി സംസ്ഥാന വ്യവസായ സെൽ അധ്യക്ഷൻ ഗോവർദ്ധനും സമൻസ് നൽകിയിട്ടുണ്ട്. തെരഞ്ഞെടുപ്പിന് ശേഷം സൗകര്യപ്രദമായ ദിവസം ഹാജരാകാനാണ് താംബരം പൊലീസ് നിർദേശിച്ചിരിക്കുന്നത്. മോദി ഇന്ന് നൈനാർ നാഗേന്ദ്രയുടെ പ്രചാരണത്തിനായി തിരുനെൽവേലിയിലെത്തുന്ന സാഹചര്യത്തിലാണ് സമൻസ്. അതേ സമയം ട്രെയിനിൽ നിന്നും പിടികൂടിയ പണവുമായി ബന്ധം ഇല്ലെന്ന് നൈനാർ നാഗേന്ദ്രൻ വ്യക്തമാക്കിയിരുന്നു. പിടിച്ചെടുത്ത പണവുമായി തനിക്ക്…

Read More

‘കൊലപാതകം-എറണാകുളം’ എക്സ്പ്രസ്: തീവണ്ടിയുടെ ബോർഡ് കണ്ട് ഞെട്ടി യാത്രക്കാർ, പണി തന്നത് ഗൂഗിൾ വിവർത്തനം

എറണാകുളത്തുനിന്ന് റാഞ്ചിയിലെ ഹട്ടിയയിലേക്ക് ആഴ്ചയിലൊരിക്കൽ സർവീസ് നടത്തുന്ന തീവണ്ടിയുടെ ബോർഡ് കണ്ട് ഞെട്ടി യാത്രക്കാർ. കൊലപാതകം-എറണാകുളം എന്നാണ് ബോർഡിൽ എഴുതിയിരുന്നത്. മുകളിൽ ഹട്ടിയ എന്ന് ഹിന്ദിയിലും ഇംഗ്ലീഷിലും എഴുതിയിട്ടുണ്ട്. എന്നാൽ മലയാളം എഴുതിയപ്പോഴാണ് ഹട്ടിയ എന്നത് ‘കൊലപാതക’മായി മാറിയത്. ഇത് ബോർഡ് എഴുതാനേൽപ്പിച്ച വിദ്വാന് പറ്റി അമളിയാണെന്നാണ് റെയിൽവേ അധികൃതർ വ്യക്തമാക്കുന്നത്. ഹട്ടിയ എന്നതിന്റെ മലയാളം ഗൂഗിളിൽ തിരഞ്ഞപ്പോൾ കിട്ടിയ പണിയാണ് ഇതെന്നാണ് വിവരം. ഹട്ടിയ എന്നത് മലയാള ലിപിയിൽ എങ്ങനെ എഴുതും എന്ന് ഗൂഗിളിൽ പരിശോധിച്ചപ്പോൾ,…

Read More

പാലക്കാട് ട്രെയിനിടിച്ച ആനയുടെ നില ഗുരുതരം

മലമ്പുഴയിൽ കൊട്ടേക്കാടിന് സമീപം റെയിൽ പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിനിടിച്ച് പരുക്കേറ്റ ആനയുടെ നില ഗുരുതരമായി തുടരുന്നു. ആനയുടെ രണ്ടു പിൻകാലുകളും ചലിക്കുന്നില്ല. ജീവൻ നിലനിർത്താനുള്ള മരുന്നുകൾ മാത്രമാണ് നിലവിൽ ആനയ്ക്കു നൽകുന്നത്. രാത്രിയില്‍ കുടിവെള്ളം തേടി ജനവാസമേഖലയില്‍ ഇറങ്ങിയ പിടിയാന തിരികെ ട്രാക്ക് മറികടന്ന് വനത്തിലേക്ക് പ്രവേശിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ട്രെയിനിടിച്ചത്. ഇക്കഴിഞ്ഞ ബുധനാഴ്ചയായിരുന്നു  സംഭവം.  

Read More

പാലക്കാട് ട്രെയിനിടിച്ച ആനയുടെ നില ഗുരുതരം

മലമ്പുഴയിൽ കൊട്ടേക്കാടിന് സമീപം റെയിൽ പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിനിടിച്ച് പരുക്കേറ്റ ആനയുടെ നില ഗുരുതരമായി തുടരുന്നു. ആനയുടെ രണ്ടു പിൻകാലുകളും ചലിക്കുന്നില്ല. ജീവൻ നിലനിർത്താനുള്ള മരുന്നുകൾ മാത്രമാണ് നിലവിൽ ആനയ്ക്കു നൽകുന്നത്. രാത്രിയില്‍ കുടിവെള്ളം തേടി ജനവാസമേഖലയില്‍ ഇറങ്ങിയ പിടിയാന തിരികെ ട്രാക്ക് മറികടന്ന് വനത്തിലേക്ക് പ്രവേശിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ട്രെയിനിടിച്ചത്. ഇക്കഴിഞ്ഞ ബുധനാഴ്ചയായിരുന്നു  സംഭവം.  

Read More

കോട്ടയത്ത് ഉത്സവത്തിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെ ട്രെയിൻ തട്ടി; രണ്ടു യുവാക്കൾ മരിച്ചു

കോട്ടയത്ത് ട്രെയിൻ തട്ടി രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. വെള്ളൂരിലാണ് സംഭവം. വെള്ളൂർ മൂത്തേടത്ത് വൈഷ്ണവ് മോഹനൻ (21), ഇടയ്ക്കാട്ടുവയൽ കോട്ടപ്പുറം മൂത്തേടത്ത് ജിഷ്ണു വേണുഗോപാൽ (21) എന്നിവരാണ് മരിച്ചത്. കോട്ടയം മംഗളം കോളേജിലെ ബിബിഎ വിദ്യാർത്ഥികളായിരുന്നു ഇരുവരും. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെ വെള്ളൂർ ശ്രാങ്കുഴി ഭാഗത്ത് വച്ചായിരുന്നു അപകടമുണ്ടായത്. വടയാർ ഇളംങ്കാവ് ക്ഷേത്രത്തിലെ ആറ്റുവേല ഉത്സവം കണ്ട് മടങ്ങും വഴി എതിരെ ട്രെയിൻ വരുന്നത് കണ്ട് തൊട്ടടുത്ത ട്രാക്കിലേക്ക് മാറിയപ്പോൾ പിന്നിൽ നിന്നും വന്ന ട്രെയിൽ…

Read More

ട്രെയിനിൽ‌ നിന്നും 4 കോടി രൂപ പിടിച്ചെടുത്തു; ചെന്നൈയിൽ ബിജെപി പ്രവർത്തകൻ അടക്കം 4 പേർ അറസ്റ്റിൽ

ചെന്നൈയിൽ ട്രെയിനിൽ നിന്ന് 4 കോടി രൂപ പിടിച്ചെടുത്തു. താംബരം റെയിൽവേ സ്റ്റേഷനിൽ നിന്നാണ് പണം പിടിച്ചത്. സംഭവത്തിൽ ബിജെപി പ്രവർത്തകൻ അടക്കം 4 പേർ അറസ്റ്റിലായിട്ടുണ്ട്. രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഫ്‌ളയിങ് സ്‌ക്വാഡ് നടത്തിയ റെയ്ഡിലാണ് പണം പിടിച്ചെടുത്തത്. ഇന്നലെ രാത്രിയില്‍ ചെന്നൈയിൽ നിന്ന് തിരുനെൽവേലിയിലേക്ക് പോകുന്ന ട്രെയിനിന്റെ എസി കംപാർട്ട്മെന്റിൽ നിന്ന് ആറ് ബാ​ഗുകളിലായി സൂക്ഷിച്ചിരുന്ന പണം കണ്ടെടുക്കുകയായിരുന്നു. ബിജെപി സ്ഥാനാർഥി നൈനാർ നാഗേന്ദ്രന്റെ നിർദേശപ്രകാരമാണ് പണം കൊണ്ടുപോയത് എന്ന് പിടിയിലായ…

Read More

ജനശതാബ്ദി ട്രെയിനിൽ ടിടിഇക്ക് നേരെയുണ്ടായ ആക്രമണത്തിൽ കേസെടുത്ത് റെയിൽവേ പൊലീസ് 

ജനശതാബ്ദി എക്സ്പ്രസ് ട്രെയിനില്‍ വെച്ച് ടിടിഇയെ ആക്രമിച്ചതിൽ കേസെടുത്ത് റെയിൽവേ പൊലീസ്. ടിടിഇ ജെയ്സൺ തോമസിന്റെ പരാതിയിൽ എറണാകുളം റെയിൽവേ പൊലീസാണ്‌ കേസെടുത്തത്. സംഭവ സ്ഥലം തിരുവനന്തപുരം ആയതിനാൽ കേസ് തിരുവന്തപുരം റെയിൽവേ പൊലീസാകും അന്വേഷിക്കുക. കേസ് ഉടന്‍ തിരുവനന്തപുരം റെയിൽവേ പൊലീസിന് കൈമാറും. ശാരീരികമായി കയ്യേറ്റം ചെയ്തതിനും, ജോലി തടസ്സപ്പെടുത്താൻ ശ്രമിച്ചതിനുമാണ് കേസ്. 55 വയസ് തോന്നിക്കുന്ന ഭിക്ഷക്കാരനാണ് പ്രതിയെന്നാണ് എഫ്ഐആറില്‍ പറയുന്നത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തുന്നത്. ഇന്നലെ തിരുവനന്തപുരത്തെ നിന്ന്…

Read More

തിരുവനന്തപുരം ഡിവിഷന് കീഴില്‍ ട്രെയിന്‍ നിയന്ത്രണം; വെള്ളിയാഴ്ച നാല് ട്രെയിനുകൾ റദ്ദാക്കി

നിര്‍മാണപ്രവൃത്തി നടക്കുന്നതിനാല്‍ തിരുവനന്തപുരം ഡിവിഷന് കീഴില്‍ ട്രെയിന്‍ നിയന്ത്രണം. നാല് ട്രെയിനുകള്‍ വെള്ളിയാഴ്ച റദ്ദാക്കി. ഗുരുവായൂര്‍-ചെന്നൈ എഗ്മൂര്‍ എക്സ്പ്രസ് (16128) എട്ടുമുതല്‍ പത്തുവരെയും തുടര്‍ന്ന് ഒന്നിടവിട്ട ദിവസങ്ങളില്‍ 22 വരെയും തുടര്‍ന്ന് 23, 24, 28 , 29, 30, മെയ് ഒന്ന് തീയതികളിലും കോട്ടയം വഴിയാകും സര്‍വീസ് നടത്തുക. എറണാകുളം -കോട്ടയം പാസഞ്ചര്‍ (06453), കോട്ടയം- എറണാകുളം പാസഞ്ചര്‍ (06434), ഷൊര്‍ണൂര്‍-എറണാകുളം ജംഗ്ഷന്‍ മെമു (06017), എറണാകുളം ജംഗ്ഷന്‍-ഷൊര്‍ണൂര്‍ മെമു (06018) എന്നിവയാണ് വെള്ളിയാഴ്ച റദ്ദാക്കിയത്….

Read More