ഭാര്യയെ പേടിപ്പിക്കാൻ ട്രെയിനിന് വ്യാജ ബോംബ് ഭീഷണി മുഴക്കി; മലയാളി അറസ്റ്റിൽ

അകന്നു കഴിയുന്ന ഭാര്യയെ പേടിപ്പിക്കാൻ ഗുരുവായൂർ – ചെന്നൈ എക്‌സ്പ്രസിനു വ്യാജ ബോംബ് ഭീഷണി മുഴക്കിയ മലയാളി അറസ്റ്റിൽ. വേളാച്ചേരിയിൽ താമസിക്കുന്ന സതീഷ് ബാബു (35) ആണ് അറസ്റ്റിലായത്.  ഗുരുവായൂർ എക്സ്പ്രസിൽ ചെന്നൈയിലേക്കു പോകുകയായിരുന്ന ഭാര്യയെ പേടിപ്പിക്കാനായിരുന്നു ബോംബ് ഭീഷണിയെന്ന് ഇയാൾ സമ്മതിച്ചു. 26നു രാത്രി ഏഴരയോടെയാണു റെയിൽവേ കൺട്രോൾ റൂമിൽ ഭീഷണി സന്ദേശമെത്തിയത്. പിന്നാലെ യാത്രക്കാരെ പുറത്തിറക്കി ട്രെയിനിൽ പരിശോധന നടത്തിയിരുന്നു.

Read More

പെണ്‍കുട്ടിയെ ട്രെയിനിന് മുന്നില്‍ തള്ളിയിട്ട പ്രതി പിടിയില്‍

ചെന്നൈയില്‍ ട്രെയിനിന് മുന്നില്‍ പെണ്‍കുട്ടിയെ തള്ളിയിട്ട് കൊന്ന കേസിലെ പ്രതി പിടിയില്‍. ചെന്നൈ തൊരൈപാക്കത്തുവെച്ചാണ് പ്രതി ആദംപാക്കം സ്വദേശി സതീഷ് പൊലീസ് പിടിയിലായത്. സത്യയുടെ പിറകെ നടന്ന് ശല്യപ്പെടുത്തിയതിനെ തുടർന്ന് മാതാപിതാക്കൾ മുമ്പ് മാമ്പലം പൊലീസ് സ്റ്റേഷനിൽ സതീഷിനെതിരെ പരാതി നൽകിയിരുന്നു. രാവിലെ മരിച്ച നിലയില്‍ കണ്ടെത്തിയ സത്യയുടെ അച്ഛന്‍ മാണിക്യത്തിന്‍റേത് ആത്മഹത്യയെന്ന് സ്ഥിരീകരിച്ചു. വിഷക്കായ കഴിച്ചാണ് മരണമെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ തെളിഞ്ഞു. തിരക്കേറിയ ചെന്നൈ സെന്‍റ് തോമസ് മൗണ്ട് സബ് അർബൻ സ്റ്റേഷനിൽ ഇന്നലെ ഉച്ചയോടെയാണ് ദാരുണമായ കൊലപാതകം നടന്നത്….

Read More