മുംബൈയിൽ ട്രെയിനിൽ കയറാൻ കൂട്ടയിടി; റെയിൽവേ സ്റ്റേഷനിലുണ്ടായ തിരക്കിൽപ്പെട്ട് ഒമ്പതുപേർക്ക് പരിക്ക്

മുംബൈയിലെ ബാന്ദ്ര ടെർമിനൽ റെയിൽവേ സ്റ്റേഷനിലുണ്ടായ തിരക്കിൽപ്പെട്ട് ഒമ്പതുപേർക്ക് പരിക്ക്. പ്ലാറ്റ്ഫോമിലുണ്ടായ അനിയന്ത്രിത തിരക്കിൽപ്പെട്ടാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ രണ്ട് പേരുടെ നിലഗുരുതരമാണ്. ട്രെയിനുകളുടെ കുറവും ദീപാവലിയോടനുബന്ധിച്ചുള്ള തിരക്കുമാണ് അപകടത്തിന് കാരണം. ബാന്ദ്ര – ഗോരഖ്പൂർ എക്സ്പ്രസ് പുറപ്പെടുന്നതിന് മുന്നോടിയായി ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ പുലർച്ചെ 5.56നായിരുന്നു സംഭവം. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഷബീർ അബ്ദുൾ റഹ്‌മാൻ (40), പരമേശ്വർ സുഖ്ദർ ഗുപ്ത (28), രവീന്ദ്ര ഹരിഹർ ചുമ (30), രാംസേവക് രവീന്ദ്ര പ്രസാദ്…

Read More