എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസ്; പ്രതിയുടെ തിരിച്ചറിയൽ പരേഡ് നടത്തി അന്വേഷണസംഘം

എലത്തൂർ ട്രെയിൻ തീ വയ്പ്പ് കേസില്‍ പ്രതി ഷാറൂഖ് സെയ്ഫിയുടെ തിരിച്ചറിയൽ പരേഡ് നടത്തി അന്വേഷണസംഘം. സാക്ഷികളെ ഉൾപ്പെടെ കോഴിക്കോട് പൊലീസ് ക്യാമ്പിലെത്തിച്ചാണ് തിരിച്ചറിയൽ പരേഡ് നടത്തുന്നത്. എഡിജിപി എം ആര്‍ അജിത് കുമാറും ഐ ജി നീരജ് കുമാര്‍ ഗുപ്തയും പൊലീസ് ക്യാമ്പിലെത്തിയിട്ടുണ്ട്. കേസില്‍ സാക്ഷികളിൽ നിന്ന് പ്രത്യേക അന്വേഷണ സംഘം ഇന്നലെ മൊഴി രേഖപ്പെടുത്തിയിരുന്നു.  അതേസമയം, ഷാറൂഖ് സെയ്ഫിക്ക് ട്രെയിനിനകത്ത് സഹായം കിട്ടിയെന്ന സംശയം ബലപ്പെടുകയാണ്. ആക്രമണ സമയത്ത് ഇയാൾ ധരിച്ചിരുന്നത് ചുവന്ന ഷർട്ടായിരുന്നു…

Read More

പ്രതിയെ എത്രയും പെട്ടെന്ന് കേരളത്തിലെത്തിക്കും; ചോദ്യം ചെയ്ത ശേഷം വിവരങ്ങൾ പുറത്തു വിടും; ഡിജിപി

എലത്തൂർ ട്രെയിൻ തീവെപ്പു കേസിലെ അക്രമി ഷാരൂഖ് സെയ്ഫിയുടെ അറസ്റ്റു സ്ഥിരീകരിച്ച് ഡി.ജി.പി അനിൽകാന്ത്. ഇയാളെ ഉടൻ കേരളത്തിലെത്തിക്കുമെന്നും ഇതിനായുള്ള നടപടികൾ മഹാരാഷ്ട്ര ഡി.ജി.പിയുമായി ചേർന്ന് കൈക്കൊണ്ടെന്നും ഡി.ജി.പി അറിയിച്ചു. ആക്രമണത്തിലേക്കു നയിച്ച കാരണങ്ങൾ പിടിയിലായ അക്രമിയെ വിശദമായി ചോദ്യം ചെയ്ത ശേഷം മാത്രമെ വ്യക്തമാകൂ എന്നും കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മഹാരാഷ്ട്രയിലെ രത്നഗിരിയിലെ ഒരു ആശുപത്രിയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിയുടെ മുഖത്ത് പൊള്ളലേറ്റ പാടുകളുണ്ട്. ഇതിന് ചികിത്സ തേടാനാണ് ഇയാൾ…

Read More