നിർത്തിയിട്ടിരുന്ന ട്രെയിനിന് മുകളിൽ കയറി റീൽസ് ചിത്രീകരണം ; 15 കാരൻ ഷോക്കേറ്റ് മരിച്ചു

സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ഉപയോഗിക്കാത്ത റെയിൽവെ കോച്ചിന് മുകളിൽ കയറി റീൽസ് ഷൂട്ട് ചെയ്യുന്നതിനിടെ 15കാരൻ ഷോക്കേറ്റ് മരിച്ചു.പശ്ചിമ ബംഗാളിലെ ഈസ്റ്റ് ബർദ്‍വാൻ ജില്ലയിലെ ജ്ഞാൻദാസ് കൻദ്ര റെയിൽവെ സ്റ്റേഷനിലായിരുന്നു അപകടം. ട്രാക്കിന് മുകളിലുണ്ടായിരുന്ന വൈദ്യുത ലൈനിൽ നിന്ന് ഷോക്കേറ്റായിരുന്നു ദാരുണാന്ത്യം. ഈസ്റ്റ് ബർദ്‍വാനിലെ ഖാജിഗ്രാം സ്വദേശിയായ ഇബ്രാഹിം ചൗധരി (15) ആണ് മരിച്ചത്. സുരക്ഷാ മുന്നറിയിപ്പുകൾ അവഗണിച്ച് റെയിൽവെ കോച്ചിന് മുകളിൽ കയറി വീഡിയോ ചിത്രീകരിക്കുന്നതിനിടെ, തലയ്ക്ക് മുകളിലൂടെയുള്ള വൈദ്യുത വൈദ്യുതി ലൈൻ കുട്ടി ശ്രദ്ധിച്ചില്ല. ലൈനിൽ…

Read More

റെയിൽവേ സ്റ്റേഷനിൽ പാളം മുറിച്ചു കടന്ന് പ്ലാറ്റ്‌ഫോമിലേക്ക് കയറാനുള്ള ശ്രമം; ട്രെയിനിടിച്ച് പ്ലസ് വൺ വിദ്യാർഥിക്ക് ദാരുണാന്ത്യം

മയ്യനാട് റെയിൽവേ സ്റ്റേഷനിൽ പാളം മുറിച്ചു കടന്ന് പ്ലാറ്റ്‌ഫോമിലേക്ക് കയറാനുള്ള ശ്രമത്തിനിടെ ട്രെയിനിടിച്ച് പ്ലസ് വൺ വിദ്യാർഥിക്ക് ദാരുണാന്ത്യം. കൂട്ടുകാർക്കു മുൻപിൽ വച്ചാണ് അപകടമുണ്ടായത്. മയ്യനാട് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിയും ചാത്തന്നൂർ കോയിപ്പാട് വിളയിൽ വീട്ടിൽ അജി–ലീജ ദമ്പതികളുടെ മകളുമായ എ.ദേവനന്ദയാണ് മരിച്ചത് (17). വൈകിട്ട് നാലരയോടെ സ്കൂൾ വിട്ടു വീട്ടിലേക്കു പോകും വഴിയാണ് അപകടം. നാഗർകോവിൽ–കോട്ടയം പാസഞ്ചർ ട്രെയിൻ മയ്യനാട് സ്റ്റേഷൻ ഒന്നാം പ്ലാറ്റ്‍ഫോമിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു. എൻജിനു മുന്നിലൂടെ പാളം കടന്ന് രണ്ടാം പ്ലാറ്റ്‌ഫോമിലേക്ക് കയറുമ്പോഴാണ്…

Read More

ട്രെയിനിൽ നിന്ന് പാളത്തിലേക്ക് വീണു;മലപ്പുറം തിരൂരിൽ യുവാവിന് ദാരുണാന്ത്യം

മലപ്പുറം തിരൂരിൽ ട്രെയിനിൽ നിന്ന് വീണ് യുവാവ് മരിച്ചു. കോഴിക്കോട് ബേപ്പൂർ സ്വദേശി അരുൺ (25) ആണ് മരിച്ചത്. ഇന്നലെ രാത്രിയിലാണ് സംഭവം. ഷൊർണൂർ -കോഴിക്കോട് പാസഞ്ചർ ട്രെയിനിൽ നിന്നാണ് യുവാവ് പാളത്തിലേക്ക് വീണത്. ഷൊര്‍ണൂരിൽ നിന്ന് കോഴിക്കോടേക്കുള്ള ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്നു അരുണ്‍. ഇതിനിടെ, തിരുന്നാവയ്ക്കും തിരൂരിനും ഇടയിലുള്ള സ്ഥലത്ത് വെച്ച് അബദ്ധത്തിൽ ട്രെയിനിൽ നിന്ന് വീഴുകയായിരുന്നുവെന്നാണ് യാത്രക്കാര്‍ പറയുന്നത്. തുടര്‍ന്ന് യാത്രക്കാര്‍ ആര്‍പിഎഫിനെ വിവരം അറിയിച്ചു. നാട്ടുകാരും ആര്‍പിഎഫും യുവാവിനെ ഉടനെ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും…

Read More

വന്ദേഭാരത് ട്രെയിനിന് നേരെ കല്ലേറ് ; ട്രെയിനിൻ്റെ ചില്ല് തകർന്നു

കാസർകോട് – തിരുവനന്തപുരം വന്ദേഭാരത് ട്രെയിനിന് നേരെ കല്ലേറ്. ബേക്കലിനും കാഞ്ഞങ്ങാടിനും ഇടയിൽ തെക്കുപുറം എന്ന സ്ഥലത്ത് വച്ചാണ് ട്രെയിനിന് നേരെ കല്ലേറുണ്ടായത്. ഉച്ചക്ക് 2.40 ഓടെയാണ് സംഭവം. കല്ലേറിൽ ട്രെയിനിൻ്റെ ചില്ല് പൊട്ടി. അതേസമയം, ആർക്കും പരിക്കുള്ളതായി വിവരമില്ല. നേരത്തെ നിരവധി തവണ വന്ദേഭാരതിന് നേരെ കല്ലേറുണ്ടായിട്ടുണ്ട്. 

Read More

ട്രെയിൻ ടിക്കറ്റ് ബുക്കിം​ഗിലെ പുതിയ മാറ്റം ഇന്ന് മുതൽ പ്രാബല്യത്തിൽ

ട്രെയിൻ ടിക്കറ്റ് മുൻകൂട്ടി റിസർവ് ചെയ്യാനുള്ള സമയപരിധി വെട്ടിക്കുറച്ച ഇന്ത്യൻ റെയിൽവേയുടെ തീരുമാനം ഇന്ന് മുതൽ പ്രാബല്യത്തിൽ. 120 ദിവസത്തിൽ നിന്ന് 60 ദിവസമായാണ് സമയപരിധി വെട്ടിച്ചുരുക്കിയത്. അതായത് ഇനി മുതൽ 60 ദിവസം (യാത്രാ തീയതി ഒഴികെ) മുമ്പ് വരെ മാത്രമേ ട്രെയിൻ ടിക്കറ്റ് മുൻകൂട്ടി റിസർവ് ചെയ്യാൻ സാധിക്കുകയുള്ളൂ.  4 മാസം മുമ്പ് ബുക്ക് ചെയ്ത ശേഷം യാത്ര അടുക്കുമ്പോൾ ടിക്കറ്റ് റദ്ദാക്കുന്ന പ്രവണത കൂടി വരുന്നതിനാലാണ് നിയമത്തിൽ മാറ്റം വരുത്തുന്നതെന്നാണ് റെയിൽവേയുടെ വിശദീകരണം. 60…

Read More

ഹെഡ്‌ഫോൺ വെച്ച് റെയിൽവേ ട്രാക്കിൽ ഇരുന്നു, ട്രെയിൻ വന്നത് അറിഞ്ഞില്ല; ഭോപ്പാലിൽ 20കാരന് ദാരുണാന്ത്യം

ഹെഡ്‌ഫോൺ വെച്ച് റെയിൽവേ ട്രാക്കിൽ ഇരുന്ന 20കാരനായ വിദ്യാർത്ഥിയ്ക്ക് ദാരുണാന്ത്യം. റെയിൽവേ ട്രാക്കിൽ മൊബൈൽ ഫോണിൽ മുഴുകിയിരിക്കെ ട്രെയിൻ വന്ന് ഇടിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. മധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം. ബിബിഎ വിദ്യാർത്ഥിയായ മൻരാജ് തോമറും സുഹൃത്തും റെയിൽവേ ട്രാക്കിൽ ഇരിക്കുകയായിരുന്നു. മൻരാജിന് എതിർ ദിശയിലായാണ് സുഹൃത്ത് ഇരുന്നത്. മൻരാജ് തോമർ മൊബൈലിൽ എന്തോ കണ്ടുകൊണ്ടിരിക്കെയാണ് അപകടമുണ്ടായത്. മൻരാജ് തോമർ ഹെഡ്ഫോൺ വെച്ച് ഫോണിൽ എന്തോ സ്‌ക്രോൾ ചെയ്യുകയായിരുന്നുവെന്നും അതിനാൽ ട്രെയിൻ വരുന്ന ശബ്ദം കേൾക്കാൻ സാധിച്ചില്ലെന്നും പൊലീസ്…

Read More

ഈ ട്രെയിൻ ഇനി എല്ലാ ദിവസവും; പുതിയ മാറ്റവുമായി റെയിൽവേ

ഷൊർണൂർ-കണ്ണൂർ-ഷൊർണൂർ അൺറിസർവ്ഡ് സ്‌പെഷ്യൽ എക്സ്‌പ്രസ്(06031/06032) ട്രെയിനിന്റെ സർവീസ് ഡിസംബർ 31വരെ ദീർഘിപ്പിച്ചു. മാത്രമല്ല ആഴ്ചയിൽ നാല് ദിവസം സർവീസ് നടത്തിയിരുന്ന ട്രെയിൻ ദിവസേനയാക്കുകയും ചെയ്തു. ഷൊർണൂർ-കണ്ണൂർ റൂട്ടിൽ യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് ജൂലായ് ഒന്ന് മുതൽ പ്രത്യേക സർവീസ് ആരംഭിച്ച ട്രെയിൻ ഈ മാസം 31ന് സർവീസ് അവസാനിപ്പിക്കേണ്ടിയിരുന്നതാണ്. റെയിൽവേ പ്രഖ്യാപിച്ച ഇത്തരത്തിലുള്ള 52 സർവീസ് ഒക്ടോബർ 31ന് തീരാനിരിക്കെയാണ് ഇവ നീട്ടികൊണ്ടുള്ള പ്രഖ്യാപനം. ഷൊർണൂർ-കണ്ണൂർ(06031) ട്രെയിനിന്റെ സമയക്രമത്തിലും മാറ്റം വരുത്തിയിട്ടുണ്ട്. ഇനി മുതൽ ദിവസവും ഉച്ചകഴിഞ്ഞ്…

Read More

ട്രെയിൻ ടിക്കറ്റ് ബുക്കിംഗ് നിയമത്തിൽ മാറ്റം; ഇനി മുതൽ ബുക്കിംഗ് 60 ദിവസം മുമ്പ് മാത്രം

ട്രെയിൻ ടിക്കറ്റ് ബുക്കിംഗ് നിയമത്തിൽ മാറ്റവുമായി ഇന്ത്യൻ റെയിൽവേ. ഇനിമുതൽ യാത്ര ചെയ്യുന്നതിന് 60 ദിവസം മുൻപ് മാത്രമേ ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കുകയുള്ളൂ. നേരത്തെ 120 ദിവസം മുൻപ് ബുക്ക് ചെയ്യാൻ സാധിക്കുമായിരുന്നു. നവംബർ ഒന്നുമുതലാണ് പുതിയ നിയമം പ്രാബല്യത്തിൽ വരുന്നത്. യാത്ര ചെയ്യുന്ന തീയതി കൂട്ടാതെയാണ് ബുക്കിംഗ് കാലാവധിയായ 60 ദിവസം കണക്കാക്കുന്നത്. ഈ മാസം 31വരെയുള്ള ബുക്കിംഗുകളെ പുതിയ നിയമം ബാധിക്കില്ല. താജ് എക്സ്പ്രസ്, ഗോമതി എക്സ്പ്രസ് പോലുള്ള പകൽ നേരത്തെ എക്സ്പ്രസ്…

Read More

ട്രെയിനിൽ നിന്ന് വീണ് കോഴിക്കോട് യാത്രക്കാരൻ മരിച്ച സംഭവം; തള്ളിയിട്ട് കൊന്നതെന്ന് സംശയം, ഒരാള്‍ കസ്റ്റഡിയിൽ

കോഴിക്കോട് റെയിൽവെ സ്റ്റേഷനില്‍ ട്രെയിനില്‍ നിന്ന് വീണുമരിച്ചയാളെ തള്ളിയിട്ടതെന്ന് സംശയം. സംഭവത്തിൽ ഒരാളെ റെയിൽവേ പൊലീസ് കസ്റ്റഡിയിലെടുത്തു. യാത്രക്കാരിൽ ഒരാളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കസ്റ്റഡിയിലെടുത്തത്. ഇയാളെ ചോദ്യം ചെയ്ത് വരികയാണെന്നു റെയിൽവേ പൊലീസ് അറിയിച്ചു. ഇന്നലെ രാത്രി ട്രെയിനിൽ നിന്ന് വീണ് മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ 11.30ന് എത്തിയ മംഗളൂരു-കൊച്ചുവേളി ട്രെയിനില്‍ നിന്നാണ് യാത്രക്കാരന്‍ വീണത്. എസി കമ്പാർട്മെന്റിലെ ഡോറിൽ ഇരുന്ന ആളാണ് മരിച്ചത്. സ്റ്റേഷനിൽ നിന്നും ട്രെയിൻ എടുത്ത ഉടനെയാണ് അപകടമുണ്ടായത്. യാത്രക്കാർ…

Read More

ചെന്നൈയിൽ ട്രെയിൻ അപകടം ; മൈസൂരു – ടർബാംഗ ട്രെയിൻ ചരക്ക് ലോറിയിൽ ഇടിച്ചു , അഞ്ച് കോച്ചുകൾ പാളം തെറ്റി

ചെന്നൈ കവരൈപേട്ടയില്‍ ട്രെയിന്‍ അപകടം. മൈസൂര്‍-ടര്‍ബാംഗ ട്രെയിന്‍ നിര്‍ത്തിയിട്ട ചരക്ക് ട്രെയിനുമായിട്ടാണ് കൂട്ടിയിടിച്ചത്. കൂട്ടിയിടിയുടെ ആഘാതത്തില്‍ അഞ്ച് കോച്ചുകള്‍ പാളം തെറ്റി. മൂന്ന് കോച്ചുകള്‍ക്ക് തീപിടിക്കുകയും ചെയ്തു. അപകടത്തില്‍ ആര്‍ക്കും ഗുരുതരമായി പരിക്കേറ്റിട്ടില്ലെന്നാണ് പ്രാഥമിക വിവരം. 

Read More