
തടവുകാർക്ക് തയ്യൽ പരിശീലന സൗകര്യമൊരുക്കി പൊലീസ്
എമിറേറ്റിലെ പൊലീസ് വകുപ്പിലെ ജയിൽ വിഭാഗം ഡന്യൂബ് ഗ്രൂപ്പുമായി സഹകരിച്ച് തടവുകാർക്ക് തയ്യൽ പരിശീലന സംവിധാനം ഒരുക്കി. തടവുകാരുടെ പുനരധിവാസ പദ്ധതികളുമായി ബന്ധപ്പെട്ടാണ് തൊഴിലധിഷ്ഠിത പരിശീലനത്തിന് സംരംഭം ഒരുക്കിയത്. ദുബൈ പൊലീസ് ജയിൽ വകുപ്പ് ഡയറക്ടർ ബ്രി. മർവാൻ അബ്ദുൽ കരീം ജൽഫാർ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. എമിറേറ്റിലെ ജയിലുകളിൽ കഴിയുന്ന സ്ത്രീകളുടെയും പുരുഷന്മാരുടെയും പുനരധിവാസത്തിനും തുടർജീവിതത്തിനും സഹായകമാകുന്ന എല്ലാ മാർഗങ്ങളും വിവിധ പങ്കാളികളുമായി ചേർന്ന് ഉപയോഗിക്കുമെന്ന് അദ്ദേഹം പറഞ്ഞു. തടവുകാർക്ക് ഒരു തൊഴിൽ പരിശീലിക്കാനും കുടുംബത്തിനും…