വീണ്ടുമൊരു ശകുന്തള-ദുഷ്യന്തൻ പ്രണയകഥ; ശാകുന്തളം ട്രൈയിലർ

മഹാഭാരതത്തിലെ ശകുന്തള-ദുഷ്യന്തൻ പ്രണയകഥയായ ‘അഭിജ്ഞാന ശാകുന്തളം’ എന്ന കൃതിയെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രം ശാകുന്തളത്തിന്റെ ട്രൈയിലർ പുറത്തിറങ്ങി. ചിത്രം ഫെബ്രുവരി 17ന് തിയേറ്ററുകളിൽ എത്തും. ത്രിഡിയിൽ റിലീസിനെത്തുന്ന ചിത്രം കാഴ്ചക്കാർക്ക് പുതിയതും ആകർഷകവുമായ ഒരു അനുഭവം ഉറപ്പാക്കാനാകുമെന്ന് നിർമ്മാതാക്കളും പറയുന്നു. ചിത്രത്തിൽ നടി സാമന്ത ശകുന്തളയായി എത്തുമ്പോൾ സൂഫിയും സുജാതയും എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ദേവ് മോഹനാണ് ദുഷ്യന്തനാവുന്നത്. ഗുണശേഖർ ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നു . സ്ത്രീപക്ഷ സിനിമകളിൽ വച്ച് വലിയ ബജറ്റിലാണ് ഈ ചിത്രം…

Read More

ആയിഷ; ട്രെയിലർ എത്തി

മഞ്ജു വാര്യർ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ആദ്യത്തെ ഇൻഡോ-അറബിക് ചിത്രമായ ‘ആയിഷ’ യുടെ ട്രെയിലർ റിലീസായി. ജനുവരി ഇരുപതിന് മാജിക് ഫ്രെയിംസ് ആയിഷ ‘പ്രദർശനത്തിനെത്തിക്കുന്നു. അറബി, മലയാളം ഭാഷകളിൽ ചിത്രീകരിച്ച സിനിമയിലെ എഴുപതു ശതമാനത്തോളം അഭിനേതാക്കളും മറ്റു രാജ്യക്കാരാണ്. ഒരു ലോക സിനിമയുടെ നിലവാരത്തിലാണ് ആയിഷ ചിത്രീകരിച്ചിട്ടുള്ളത്. അറബ് രാജ്യങ്ങളിൽ അറബിക് ഭാഷയിൽ തന്നെ സിനിമ റിലീസ് ആകുന്നതും ആദ്യമായാണ്. നൃത്തത്തിന് ഏറെ പ്രാധാന്യമുള്ള സിനിമയുടെ കോറിയോഗ്രാഫി നിർവഹിച്ചിരിക്കുന്ന പ്രശസ്ത നടനും സംവിധായകനും നർത്തകനുമായ പ്രഭുദേവയാണ്. നവാഗതനായ ആമിർ…

Read More

ലാല്‍ പ്രധാന കഥാപാത്രമാകുന്ന ചിത്രം ‘ഡിയര്‍ വാപ്പി’; ട്രെയിലര്‍ പുറത്തുവിട്ടു

ലാല്‍ പ്രധാന കഥാപാത്രമാകുന്ന പുതിയ ചിത്രമായ ‘ഡിയര്‍ വാപ്പി’യുടെ ട്രെയിലര്‍ പുറത്തുവിട്ടു. ഷാന്‍ തുളസീധരൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രചനയും ഷാന്‍ തുളസീധരൻ തന്നെയാണ് നിർവഹിച്ചിരിക്കുന്നത്. ‘ഡിയര്‍ വാപ്പി’യിലേതായി അടുത്തിടെ പുറത്തുവിട്ട ‘പത്ത് ഞൊറി വെച്ച’ എന്ന് തുടങ്ങുന്ന ഗാനം വൻ ഹിറ്റായി മാറിയിരുന്നു. മനു മഞ്‍ജിത്താണ് ഗാനം എഴുതിയിരിക്കുന്നത്. പാണ്ടികുമാര്‍ ഛായാഗ്രഹണം നിർവഹിച്ച് ചിത്രത്തിന്റെ സംഗീതം ചെയ്തിരിക്കുന്നത് കൈലാസ് മേനോനാണ്. ചിത്രം നിര്‍മിക്കുന്നത് ക്രൗണ്‍ ഫിലിംസാണ്. തലശ്ശേരി, മാഹി, മൈസൂര്‍, മുംബൈ എന്നിവിടങ്ങളിലായിട്ടാണ് ‘ഡിയര്‍ വാപ്പി’…

Read More

എംഡിഎംഎ ഉപയോഗം പ്രോത്സാഹിപ്പിച്ചു; സംവിധായകൻ ഒമർ ലുലുവിനെതിരെ എക്സൈസ് കേസ്

ഇന്നു റിലീസ് ചെയ്ത് ‘നല്ല സമയം’ എന്ന സിനിമയുടെ സംവിധായകനെതിരെ അബ്കാരി കേസ്. സംവിധായകനായ ഒമർ ലുലുവിനെതിരെയാണ് കോഴിക്കോട് റേഞ്ച് എക്‌സൈസ് ഇൻസ്‌പെക്ടർ കെ.സുധാകരൻ കേസെടുത്തത്. സിനിമയുടെ ട്രെയിലറിൽ ലഹരിമരുന്നായ എംഡിഎംഎയുടെ ഉപയോഗം കാണിക്കുകയും അതിനെ പ്രോത്സാഹിപ്പിക്കുന്ന ദൃശ്യങ്ങൾ കാണിക്കുകയും ചെയ്‌തെന്ന പരാതിയിലാണ് എൻഡിപിഎസ്, അബ്കാരി നിയമങ്ങൾ ചുമത്തി കേസെടുത്തത്. ഇർഷാദ് നായകനാകുന്ന സിനിമയിൽ അഞ്ച് പുതുമുഖങ്ങളാണ് നായികമാർ. ചിത്രത്തിന് എ സർട്ടിഫിക്കറ്റ് ആണ് സെൻസർബോർഡ് നൽകിയിരിക്കുന്നത്. നീന മധു, ഗായത്രി ശങ്കർ, നോറ ജോൺസൺ, നന്ദന…

Read More

‘ആളങ്കം’; ട്രെയിലർ എത്തി

ലുക്മാൻ അവറാൻ,ഗോകുലൻ, സുധി കോപ്പ, ജാഫർ ഇടുക്കി,ശരണ്യ ആർ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി ഷാനി ഖാദർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ആളങ്കം’ എന്ന ചിത്രത്തിന്റെ ട്രെയിലർ റിലീസായി. മാമുക്കോയ, കലാഭവൻ ഹനീഫ്, കബീർ കാദിർ,രമ്യ സുരേഷ്, ഗീതി സംഗീത, തുടങ്ങിയവരാണ് മറ്റു താരങ്ങൾ. സിയാദ് ഇന്ത്യ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ഷാജി അമ്പലത്ത്,ബെറ്റി സതീഷ് റാവൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സമീർ ഹഖ് നിർവ്വഹിക്കുന്നു. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-പി റഷീദ്, സംഗീതം-കിരൺ ജോസ്,എഡിറ്റിംഗ്-നിഷാദ് യൂസഫ്, പ്രൊഡക്ഷൻ കൺട്രോളർ-മുകേഷ്…

Read More

കാർത്തിയുടെ ‘സർദാർ’; ട്രെയിലർ പുറത്ത്

കാർത്തി നായകനായി എത്തുന്ന ‘സർദാർ’ ട്രെയിലർ പുറത്ത്. ഒരു മാസ് ആക്ഷൻ എന്റർടെയ്‌നർ ആകും സർദാർ എന്നാണ് ട്രെയിലർ നൽകുന്ന സൂചന. ചിത്രം ഒക്ടോബർ 21ന് തിയറ്ററുകളിൽ എത്തും. പിഎസ് മിത്രൻ ആണ് സർദാർ സംവിധാനം ചെയ്യുന്നത്. റൂബൻ എഡിറ്റിങ്ങും, ജോർജ്ജ് സി വില്യംസ് ഛായാഗ്രഹണവും നിർവഹിക്കുന്ന ചിത്രത്തിൽ റാഷി ഖന്ന, രജീഷ വിജയൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. ലൈല, യൂകി സേതു, ദിനേശ് പ്രഭാകർ, മുനിഷ് കാന്ത്, യോഗ് ജേപ്പീ, മൊഹമ്മദ്അലി ബൈഗ്,…

Read More