
പ്രേക്ഷകരിൽ ആവേശമുണർത്തി ദുൽഖർ സൽമാന്റെ കിംഗ് ഓഫ് കൊത്തയുടെ വമ്പൻ അപ്‌ഡേറ്റ് . ഓഗസ്റ്റ് 9ന് ട്രെയിലർ റിലീസ് ചെയ്യും
ദുൽഖർസൽമാൻനായകനായെത്തുന്ന ബിഗ് ബഡ്ജറ്റഡ് ചിത്രം കിംഗ് ഓഫ് കൊത്തയുടെ ഓരോ അപ്ഡേറ്റും മീഡിയയിൽ തരംഗമാണ്. ഏറെ ഹിറ്റായി മാറിയ ചിത്രത്തിന്റെ ടീസറിനും ലിറിക് വീഡിയോക്കും ശേഷം ചിത്രത്തിന്റെ ട്രയ്ലർ ഓഗസ്റ്റ് 9ന് റിലീസാകുന്നു. ഓഗസ്റ്റ് 24 ന് ലോകവ്യാപകമായി റിലീസിനെത്തുന്ന ചിത്രത്തിന്റെ ട്രയ്ലർ റിലീസിനോടനുബന്ധിച്ച് പുതിയ പോസ്റ്റർ അണിയറ പ്രവർത്തകർ റിലീസ് ചെയ്തു. അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പാൻ ഇന്ത്യൻ സ്റ്റാർ ദുൽഖർ സൽമാനോടൊപ്പം ഷബീർ കല്ലറക്കൽ,ചെമ്പൻ വിനോദ്, പ്രസന്ന, ഗോകുൽ സുരേഷ്, ഷമ്മി…