
മോദി സർക്കാരിനെതിരെ വിമർശനവുമായി സത്യപാൽ മാലിക്
രാജ്യം ലോക്സഭ തെരഞ്ഞെടുപ്പിന്റെ പടിവാതിൽക്കലെത്തിയതോടെ മോദി ഭരണത്തെ ചോദ്യം ചെയ്യുന്നവരെയെല്ലാം കേന്ദ്ര ഏജൻസികൾ തിരഞ്ഞുപിടിച്ച് റെയ്ഡ് നടത്തുന്ന കാലമാണിപ്പോൾ. ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി എതിർശബ്ദങ്ങളെയെല്ലാം നിശബ്ദമാക്കാനുള്ള ആസൂത്രിത ശ്രമങ്ങൾക്കെതിരെ വ്യാപക വിമർശനമാണെങ്ങും. അതിന്റെ അവസാനത്തെ ഉദാഹരണമായിരുന്നു ജമ്മു കശ്മീർ മുൻ ഗവർണർ സത്യപാൽ മാലിക്കിന്റെ സൗത്ത് ഡൽഹിയിലെ വസതിയിൽ 22ന് നടന്ന റെയ്ഡ്. വിവിധ വിഷയങ്ങളിൽ മോദി ഭരണകൂടത്തെ സത്യപാൽ മാലിക് രൂക്ഷമായി വിമർശിക്കുന്നുവെന്നതാണ് റെയ്ഡിന് പിന്നിലെ കാരണമെന്ന് സത്യപാൽ മാലിക് തന്നെ തുറന്ന് പറഞ്ഞു. ആം…