ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായി വിദ്യാലയങ്ങളുടെ പ്രവർത്തന സമയക്രമത്തിൽ മാറ്റം വരുത്താൻ തീരുമാനിച്ചു

ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായി പുതിയ അധ്യയനവർഷം മുതൽ രാജ്യത്തെ വിദ്യാലയങ്ങളുടെ പ്രവർത്തന സമയക്രമത്തിൽ മാറ്റം വരുത്താൻ തീരുമാനിച്ചതായി കുവൈറ്റ് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. Kuwait tweaks school hours in bid to reduce traffic jams https://t.co/bcZ2plXLO5#KUNA #KUWAIT — Kuwait News Agency – English Feed (@kuna_en) September 12, 2023 വിദ്യാലയങ്ങളുടെ പ്രവർത്തന സമയക്രമത്തിൽ മാറ്റം വരുത്താനുള്ള തീരുമാനത്തിന് കുവൈറ്റ് വിദ്യാഭ്യാസ മന്ത്രി ഡോ. അദെൽ അൽ മാനെ അംഗീകാരം നൽകിയിട്ടുണ്ട്. താഴെ…

Read More

ഒമാൻ: റുസൈൽ റോഡിൽ ഗതാഗത നിയന്ത്രണം

ബിദ്ബിദിലെ റുസൈൽ റോഡിൽ 2023 ഓഗസ്റ്റ് 1 മുതൽ താത്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായും, വാഹനങ്ങൾ വഴിതിരിച്ച് വിടുമെന്നും ഒമാൻ മിനിസ്ട്രി ഓഫ് ട്രാൻസ്‌പോർട്ട്, കമ്മ്യൂണിക്കേഷൻ ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി അറിയിച്ചു. റുസൈൽ റോഡിൽ നിസ്വ ദിശയിലേക്ക് സഞ്ചരിക്കുന്ന വാഹനങ്ങൾക്കാണ് ഈ നിയന്ത്രണം ബാധകമാകുന്നത്. റോയൽ ഒമാൻ പോലീസ് ട്രാഫിക് വകുപ്പുമായി ചേർന്നാണ് മന്ത്രാലയം ഈ നിയന്ത്രണം നടപ്പിലാക്കുന്നത്. ഈ മേഖലയിലെ റോഡ് വീതി കൂട്ടുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഈ നിയന്ത്രണം. നിർമ്മാണ പ്രവർത്തനങ്ങൾ കഴിയുന്നത്…

Read More

സമാനതകളില്ലാത്ത ജനത്തിരക്ക്: പുതുപ്പള്ളിയിലെ ഗതാഗത നിയന്ത്രങ്ങൾ അറിയാം

അവസാനമായി പ്രിയ നേതാവായ ഉമ്മൻ ചാണ്ടിയെ ഒരു നോക്കുകാണാൻ നാട് എത്തുന്നതിന്റെ പശ്ചാത്തലത്തിൽ കോട്ടയത്ത് പുതുപ്പള്ളിയിൽ പൊലീസ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പുതുപ്പള്ളിയിൽ പൊലീസ് ഏർപ്പെടുത്തിയിരിക്കുന്ന ഗതാഗത ക്രമീകരണങ്ങൾ ഇങ്ങനെ: 1. തെങ്ങണയില്‍നിന്ന് കോട്ടയം ഭാഗത്തേക്കു വരുന്ന വാഹനങ്ങള്‍ ഞാലിയാകുഴി ജംക്‌ഷനില്‍നിന്ന് തിരിഞ്ഞ് ചിങ്ങവനം വഴി പോകേണ്ടതാണ്. കൂടാതെ ഞാലിയാകുഴിക്കും എരമല്ലൂര്‍ കലുങ്കിനും ഇടയ്ക്കുള്ളതും കോട്ടയം, മണര്‍കാട് ഭാഗത്തേക്കു പോകേണ്ട വാഹനങ്ങള്‍ എരമല്ലൂര്‍ കലുങ്ക് ജംക്‌ഷനില്‍നിന്നു കൊല്ലാട് ഭാഗത്തേക്കു പോകേണ്ടതാണ്.  2….

Read More

നമ്പർ പ്ലേറ്റുകൾ മറച്ചു പിടിക്കുന്നവർക്കു മുന്നറിയിപ്പുമായി പൊലീസ്.

റോഡുകളിൽ സ്ഥാപിച്ചിരിക്കുന്ന ക്യാമറയിൽ പെടാതിരിക്കാൻ ഇരുചക്രവാഹങ്ങളുടെ പിന്നിലിരുന്നു നമ്പർ പ്ലേറ്റുകൾ മറച്ചു പിടിക്കുന്നവർക്കു മുന്നറിയിപ്പുമായി പൊലീസ്. ഇങ്ങനെ മറച്ചുപിടിക്കുന്നതു കൊണ്ടു നിയമനടപടിയിൽനിന്നു രക്ഷപ്പെടാമെന്നു കരുതേണ്ടെന്നു സമൂഹമാധ്യമത്തിലെ പോസ്റ്റിൽ പൊലീസ് വ്യക്തമാക്കി. അപകടകരമായ ഈ പ്രവർത്തി ഒഴിവാക്കണമെന്നും പൊലീസ് ആവശ്യപ്പെട്ടു. കുറിപ്പ് ഇങ്ങനെ: നിരത്തുകളിലെ ക്യാമറയിൽ പെടാതിരിക്കാൻ ഇരുചക്രവാഹങ്ങളുടെ പിന്നിലിരുന്നു നമ്പർ പ്ലേറ്റുകൾ മറച്ചു പിടിക്കുന്നവരുടെ ശ്രദ്ധയ്ക്ക്!! അപകടകരമായ അഭ്യാസമാണ് നിങ്ങൾ കാണിക്കുന്നത്. പിറകിലേക്ക് മറിഞ്ഞു വീണു അപകടം ഉണ്ടാകാനിടയുള്ള ഈ ഉദ്യമം കൊണ്ട് നിയമലംഘനം മറയ്ക്കാമെന്നത് നിങ്ങളുടെ…

Read More

ക്യാമറ; ആദ്യ 24 മണിക്കൂറിൽ കുടുങ്ങിയത് 84,000 പേർ

റോഡ് ക്യാമറയിൽ ഗതാഗത നിയമലംഘനം കണ്ടെത്തിയവർക്ക് ചെലാൻ വിതരണം ഇന്നലെയും മുടങ്ങി. നാഷനൽ ഇൻഫർമാറ്റിക്സ് സെന്ററിലെ സെർവർ കേടായതിനാലാണ് ചെലാൻ വിതരണം ഇതുവരെ തുടങ്ങാൻ കഴിയാത്തത്. ചെലാൻ സജ്ജമാകാതെ എസ്എംഎസ് അയയ്ക്കേണ്ടെന്നാണു തീരുമാനം. പരീക്ഷണാർഥം അയച്ച എസ്എംഎസിലും ഉദ്ദേശിച്ചതുപോലെ കാര്യങ്ങൾ നടന്നില്ല. എസ്എംഎസിൽ ഉള്ള ലിങ്ക് തുറക്കുമ്പോഴാണ് ഏതു കുറ്റത്തിനാണ് പിഴയിട്ടതെന്ന് അറിയാൻ കഴിയുക. പരീക്ഷണാർഥം അയച്ച എസ്എംഎസിൽ ഇൗ ലിങ്ക് തുറക്കാൻ കഴിഞ്ഞില്ല. ഇൗ പ്രശ്നവും പരിഹരിച്ച ശേഷമാകും എസ്എംഎസ് അയച്ചുതുടങ്ങുക. പിഴയീടാക്കി തുടങ്ങിയ തിങ്കളാഴ്ച…

Read More

സര്‍ക്കാരിന് രണ്ടാം വാര്‍ഷികം, സെക്രട്ടേറിയറ്റ് വളഞ്ഞ്‌ പ്രതിപക്ഷം

എല്‍ഡിഎഫ് സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷവും പ്രതിപക്ഷ സമരത്തെയും തുടര്‍ന്ന് തിരുവനന്തപുരം നഗരത്തില്‍ വാഹന നിയന്ത്രണം. എംജി റോഡില്‍ വൈകുന്നേരം വരെയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളത്.  പാളയത്ത് നിന്നുള്ള വാഹനങ്ങള്‍ ബേക്കറി ജംക്‌ഷനിലെ ഫ്ലൈ ഓവര്‍ വഴി വേണം കിഴക്കേകോട്ടയിലേക്ക് പോകാന്‍. ചാക്കയില്‍നിന്ന് കിഴക്കേകോട്ടയ്ക്ക് പോകേണ്ട വാഹനങ്ങള്‍ പാറ്റൂര്‍–വഞ്ചിയൂര്‍ വഴി പോകണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. പിണറായി സര്‍ക്കാരിന്റെ രണ്ടാം വാർഷികത്തിൽ ദുർഭരണത്തിനും അഴിമതിക്കും വിലക്കയറ്റത്തിനും നികുതികൊള്ളയ്ക്കുമെതിരെ യുഡിഎഫ് സെക്രട്ടേറിയേറ്റു മുന്നിൽ സമരം ചെയ്യുകയാണ്. പാളയം രക്തസാക്ഷി മണ്ഡപത്തിന് മുൻപിൽ ബിജെപി…

Read More

എഐ ക്യാമറ; ആശയക്കുഴപ്പം തീരാതെ മോട്ടോർ വാഹന വകുപ്പ്

ഗതാഗത നിയമലംഘനത്തിന് പിഴയീടാക്കുന്നതിന് മുന്നോടിയായുള്ള ബോധവത്ക്കരണ നോട്ടീസിലും നിയമക്കുരുക്കും തലവേദനയും തീരാതെ മോട്ടോർ വാഹന വകുപ്പ്. പിടികൂടുന്നവർക്കയക്ക് മുന്നറിയിപ്പായി അയയ്ക്കുന്ന നോട്ടീസിൽ, ക്യാമറയിൽ പതിഞ്ഞ ചിത്രങ്ങള്‍ പതിക്കേണ്ടെന്നാണ് ഒടുവിലത്തെ തീരുമാനം. ചിത്രങ്ങള്‍ പതിച്ചുള്ള നോട്ടീസ് നൽകിയാൽ മോട്ടർ വാഹന നിയമപ്രകാരം പിഴയീടാക്കേണ്ടിവരും. ഈ നിയമക്കുരുക്ക് ഒഴിവാക്കാനാണ് ക്യാമറയിൽ പതിഞ്ഞ ചിത്രങ്ങള്‍ ഒഴിവാക്കുന്നത്. ബോധവത്ക്കരണമില്ലാതെ പിഴയീടാക്കുന്നതിൽ നിന്ന് യുടേൺ എടുത്ത് തുടങ്ങിയതാണ് എംവിഡി. ഇപ്പോൾ ഒന്നിനു പുറകെ ഒന്നായി നിയമപ്രശ്നങ്ങളിൽ കുരുങ്ങി നിൽക്കുന്നത്. മെയ് 20 വരെ പിഴയീടാക്കാതെ…

Read More

‘726 ക്യാമറകൾ ‘പണി തുടങ്ങി’: മുന്നറിയിപ്പ് നോട്ടിസ് അയച്ചു

പുതുതായി സ്ഥാപിച്ച 726 റോഡ് ക്യാമറകളിൽനിന്ന് ലഭിക്കുന്ന ദൃശ്യങ്ങളെ അടിസ്ഥാനമാക്കി, ഗതാഗത നിയമങ്ങൾ ലംഘിക്കുന്നവർക്ക് മുന്നറിയിപ്പ് നോട്ടിസ് നൽകിത്തുടങ്ങി. ഈ മാസം 19 വരെ ബോധവൽക്കരണ നോട്ടിസാണ് നൽകുന്നതെന്ന് കെൽട്രോൺ ഉദ്യോഗസ്ഥർ ‘മനോരമ ഓൺലൈനോട്’ പറ‍ഞ്ഞു. ക്യാമറകളിൽ പതിയുന്ന നിയമലംഘനങ്ങൾക്ക് മേയ് 19 വരെ പിഴ ഒഴിവാക്കാനും അതുവരെ ബോധവൽക്കരണ നോട്ടിസ് നൽകാനും സർക്കാർ തീരുമാനിച്ചിരുന്നു. ബോധവൽക്കരണത്തിന്റെ ഭാഗമായി നോട്ടിസ് അയയ്ക്കുമ്പോൾ നിയമലംഘനത്തിന്റെ ദൃശ്യം ഉൾപ്പെടുത്തില്ലെന്ന് കെൽട്രോൺ അധികൃതർ പറഞ്ഞു. വാഹനം റോഡ് നിയമം ലംഘിച്ചതായും തുടർന്നും…

Read More

ഖത്തറിൽ മെയ് 3 മുതൽ ലുസൈൽ ബുലവാർഡ് ഗതാഗതത്തിനായി തുറന്ന് കൊടുക്കും

മെയ് 3 വൈകീട്ട് 3 മണി മുതൽ ലുസൈൽ ബുലവാർഡ് വാഹന ഗതാഗതത്തിനായി തുറന്ന് കൊടുക്കുമെന്ന് അധികൃതർ അറിയിച്ചു. ലുസൈൽ സിറ്റി അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. ഈദ് ആഘോഷങ്ങളും, റമദാൻ പരിപാടികളും മറ്റും നടക്കുന്ന പശ്ചാത്തലത്തിൽ റമദാൻ മാസം ആരംഭിച്ചത് മുതൽ മഗ്രിബ് നമസ്‌കാരത്തിനും ഫജ്ർ നമസ്‌കാരത്തിനും ഇടയിലുള്ള സമയങ്ങളിൽ ലുസൈൽ ബുലവാർഡിലേക്കുള്ള പ്രവേശനം കാൽനടയാത്രികർക്ക് മാത്രമായി പരിമിതപ്പെടുത്തിയിരുന്നു. ഈ തീരുമാനം ബുധനാഴ്ച വൈകീട്ട് 3 മണി മുതൽ പിൻവലിക്കുമെന്നും, ലുസൈൽ ബുലവാർഡിലേക്ക് കാറുകൾക്ക് പ്രവേശിക്കാമെന്നും അധികൃതർ…

Read More