
കുവൈത്തിൽ എഐ ക്യാമറയിൽ കുടുങ്ങിയത് 18,778 ഗതാഗത നിയമലംഘനങ്ങൾ
കുവൈത്തിൽ സ്ഥാപിച്ച എഐ ക്യാമറകള്‍ പ്രവര്‍ത്തിച്ച് തുടങ്ങിയതോടെ ഗതാഗത നിയമ ലംഘനങ്ങളുടെ എണ്ണം വര്‍ധിച്ചതായി റിപ്പോര്‍ട്ട്. എന്നാല്‍ 2023-നെ അപേക്ഷിച്ച് 2024-ല്‍ വാഹനാപകടങ്ങളില്‍ മരണപ്പെട്ടവരുടെ എണ്ണത്തില്‍ നേരിയ കുറവ് വന്നിട്ടുള്ളതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ 15 ദിവസം കൊണ്ട് 18,778 ഗതാഗത നിയമ ലംഘനങ്ങളാണ് പിടികൂടിയിരിക്കുന്നത്. ഡ്രൈവിങ്ങിനിടെയിലെ ഫോണ്‍ ഉപയോഗം, ഡ്രൈവർമാര്‍, മുന്‍സീറ്റ് യാത്രക്കാരന്‍ എന്നിവര്‍ സീറ്റ് ബെല്‍റ്റ് ധരിക്കാത്തത് പിടികൂടാന്‍ കഴിയുന്ന എഐ ക്യാമറകള്‍ കൊണ്ടാണ് ഇതെന്ന് ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്‌മെന്റിലെ ട്രാഫിക് അവേര്‍നേസ്…