
സിഗ്‌നൽ നന്നാക്കിയ ഡെലിവറി ബോയിക്ക് ആദരം, വിഡിയോ പങ്കുവെച്ച് ആർടിഎ
റോഡിലെ സിഗ്‌നൽ ലൈറ്റിൻറെ തകരാർ പരിഹരിക്കാൻ മുന്നിട്ടിറങ്ങിയ ഡെലിവറി ജീവനക്കാരന് ദുബൈ ആർ.ടി.എയുടെ ആദരം. തലബാത്ത് ഫുഡ് ഡെലിവറി ജീവനക്കാരനായ സീഷാൻ അഹ്‌മദിനെയാണ് ആർ.ടി.എ ചെയർമാൻ മതാർ അൽ തായർ ആദരിച്ചത്. അൽവാസൽ സ്ട്രീറ്റിൽ ഇദ്ദേഹം സിഗ്‌നൽ നേരെയാക്കാൻ ശ്രമിക്കുന്നതിൻറെ ദൃശ്യങ്ങളും ആർ.ടി.എ പങ്കുവെച്ചു. ‘അൽ വസൽ സ്ട്രീറ്റിലൂടെ ബൈക്കിൽ യാത്ര ചെയ്യവെയാണ് പൊട്ടിയ സിഗ്‌നൽ ലൈറ്റ് ശ്രദ്ധയിൽപെട്ടത്. ഒരു പാനൽ അടർന്നുതൂങ്ങിയ നിലയിലായിരുന്നു. കാൽനടക്കാർക്കും ഡ്രൈവർമാർക്കും ഭീഷണിയാകുമെന്നാണ് കണ്ടാണ് ബൈക്ക് നിർത്തി അടർന്നുതൂങ്ങിയ ലൈറ്റിൻറെ ഭാഗം…