
ട്രാഫിക് പോലീസ് ഇനി കൂളാകും; എസി ഹെൽമെറ്റുകളുമായി ഐഐഎം വഡോദരയിലെ വിദ്യാർത്ഥികൾ
ട്രാഫിക് പോലീസിനായി എസി ഹെൽമെറ്റുകൾ നിർമ്മിച്ച് വഡോദരയിലെ വിദ്യാർത്ഥികൾ. ദിനം പ്രതി ഉയരുന്ന ചൂട് കാരണം വീടനകത്തും പുറത്തും രക്ഷയില്ലെന്നായി. അപ്പോൾ ഈ ചുട്ടുപൊള്ളുന്ന വെയിലത്തു നിന്നു ട്രാഫിക് നിയന്ത്രിക്കുന്ന പോലീസുകാര്‍ക്കാരുടെ അവസ്ഥ എന്തായിരിക്കും. ഈ ചിന്തയാണ് ട്രാഫിക് പോലീസിനായി എസി ഹെൽമെറ്റുകൾ നിർമ്മിക്കാൻ ഗുജറാത്തിലെ ഐഐഎം വഡോദരയിലെ വിദ്യാർത്ഥികൾക്ക് പ്രചോദനം നൽകിയത്. പൊലീസ് ഉദ്യോഗസ്ഥരുടെ സമർപ്പണത്തിനുള്ള ആദരവാണ് ഈ എസി ഹെൽമറ്റുകളെന്നാണ് വിദ്യാർത്ഥികൾ പറയുന്നത്. ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഹെൽമെറ്റ് ശരീര താപനില നിലനിർത്താൻ സഹായിക്കുമെന്ന് വിദ്യാര്‍ത്ഥികള്‍…