
യു എ ഇയിൽ ട്രാഫിക് നിയമങ്ങളിൽ മാറ്റം വരുത്തി; പുതിയ ട്രാഫിക് നിയമങ്ങൾ, ശിക്ഷാ നടപടികൾ എന്നിവ പ്രഖ്യാപിച്ചു
രാജ്യത്തെ ട്രാഫിക് നിയമങ്ങൾ ഭേദഗതി ചെയ്തതായും, പുതിയ ട്രാഫിക് നിയമങ്ങൾ, ശിക്ഷാ നടപടികൾ എന്നിവ ഉൾപ്പെടുത്തിയതായും യു എ ഇ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 2023 മെയ് 18-നാണ് യു എ ഇ ആഭ്യന്തര മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. അസ്ഥിര കാലാവസ്ഥ, അത്യാഹിതങ്ങൾ തുടങ്ങിയവ അനുഭവപ്പെടുന്ന സാഹചര്യങ്ങളിൽ റോഡ് യാത്രികരുടെ സുരക്ഷ കൂടുതൽ ശക്തമാക്കുന്നത് ലക്ഷ്യമിട്ടാണ് ഈ പുതിയ നിയമങ്ങൾക്ക് രൂപം നൽകിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് യു എ ഇയിൽ നടപ്പിലാക്കുന്ന പുതിയ ട്രാഫിക് നിയമങ്ങൾ, അവയുടെ…