
സംസ്ഥാനത്ത് എ ഐ ക്യാമറകൾ വഴി ഗതാഗത നിയമലംഘനത്തിന് ഇന്നു മുതൽ പിഴ
സംസ്ഥാനത്ത് ഗതാഗത കുറ്റകൃത്യങ്ങൾ സ്വയംകണ്ടെത്തി പിഴയീടാക്കാൻ കഴിയുന്ന 726 അത്യാധുനിക നിരീക്ഷണക്യാമറകളുടെ പ്രവർത്തനം മുഖ്യമന്ത്രി പിണറായി വിജയൻ മൂന്ന് മണിക്ക് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. ക്യാമറകൾ ഇതിനോടകം പ്രവർത്തിച്ചുതുടങ്ങിയിട്ടുണ്ട്. ഏപ്രിൽ ഒന്നുമുതലുള്ള ദൃശ്യങ്ങൾ ഇതിനോടകം കൺട്രോൾ റൂമിൽ ലഭിച്ചിട്ടുണ്ടെന്നാണ് മോട്ടോർ വാഹന വകുപ്പ് അറിയിച്ചിട്ടുള്ളത്. ഏപ്രിൽ ഒന്ന് മുതലുള്ള നിയമലംഘനങ്ങൾക്കാണോ അതോ ഇന്നുമുതലുള്ള നിയമലംഘനങ്ങൾക്കാണോ പിഴ ഈടാക്കുന്നുതെന്നതിൽ വ്യക്തയില്ല. 726 അത്യാധുനിക നിരീക്ഷണക്യാമറകളാണ് സംസ്ഥാനത്തുടനീളം പ്രവർത്തിക്കുന്നത്. രാത്രിയിലുൾപ്പെടെ നടക്കുന്ന നിയമലംഘനങ്ങൾ വ്യക്തതയോടെ തിരിച്ചറിയാൻ സാധിക്കുമെന്നതാണ് എ.ഐ. ക്യാമറകളുടെ…