
ബഹ്റൈനിലെ വിവിധ ഹൈവേകളിൽ ഗതാഗത നിയന്ത്രണം
പുനർനിർമാണവും അറ്റകുറ്റപ്പണിയും നടക്കുന്നതിനാൽ ചില ഹൈവേകളിൽ ഗതാഗത നിയന്ത്രണമുണ്ടാകുമെന്ന് വർക്ക്സ് മന്ത്രാലയം പ്രഖ്യാപിച്ചു. ട്രാഫിക് നിയമങ്ങൾ പാലിക്കാനും വാഹനമോടിക്കുന്നവരോട് മന്ത്രാലയം അഭ്യർഥിച്ചു. ഇസ ബിൻ സൽമാൻ ഹൈവേ…. അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഇരു ദിശകളിലുമുള്ള അതിവേഗ പാത അടക്കും. ഗതാഗതത്തിന് രണ്ടു പാതകൾ ഒരുക്കും. വ്യാഴാഴ്ച രാത്രി 11 മുതൽ വെള്ളിയാഴ്ച വൈകീട്ട് ആറു വരെയാണ് അടച്ചിടൽ. ജനാബിയ ഹൈവേയിൽ ഒറ്റവരി അടച്ചു… ജനാബിയ ഹൈവേയിൽ അവന്യൂ 35നും റോഡ് 6123നും ഇടയിലുള്ള പുനർനിർമാണ ജോലികൾ നടക്കുന്നതിനാൽ ഘട്ടംഘട്ടമായി…