
കുവൈത്തിൽ ഒരാഴ്ച റിപ്പോർട്ട് ചെയ്തത് 1770 ഗതാഗത അപകടങ്ങൾ
ഈ മാസം 15 മുതൽ 22 വരെ രാജ്യത്ത് റിപ്പോർട്ട് ചെയ്തത് 1,770 ഗതാഗത അപകടങ്ങൾ. ഇതിൽ 276 അപകടങ്ങൾ പരിക്കിന് കാരണമായി. 1,494 അപകടങ്ങൾ നിസ്സാരമായിരുന്നു. ഗുരുതര ലംഘനങ്ങൾ നടത്തിയതിന് 55 പേരെ ട്രാഫിക് പൊലീസിന് റഫർ ചെയ്തു. ലൈസൻസില്ലാതെ രക്ഷിതാക്കളുടെ വാഹനങ്ങൾ ഓടിച്ചതിന് 14 പ്രായപൂർത്തിയാകാത്തവരെ അറസ്റ്റ് ചെയ്തു. ഇവരെ ജുവനൈൽ പ്രോസിക്യൂഷൻ റഫർ ചെയ്തു. വിവിധ കേസുകളിൽ പിടികിട്ടാനുള്ള 22 പേരെ അറസ്റ്റ് ചെയ്തു. ഇവരെ ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി. വിവിധ ട്രാഫിക്…