കേരളത്തിൽ ഇന്ന് മുതൽ റേഷൻ വിതരണം സ്തംഭിക്കും; വ്യാപാരികളുടെ അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചു

സംസ്ഥാനത്ത് ഇന്ന് മുതൽ റേഷൻ വിതരണം സ്തംഭിക്കും. പതിനാലായിരത്തിലധികം വരുന്ന റേഷൻ വ്യാപാരികൾ ഇന്നുമുതൽ അനിശ്ചിതകാലത്തേക്ക് പണിമുടക്കിലാണ്. വേതന പാക്കേജ് പരിഷ്കരിക്കാതെ സമരത്തിൽ നിന്ന് പിന്മാറില്ലെന്നാണ് റേഷൻ വ്യാപാരി സംഘടനകളുടെ നിലപാട്. ഭക്ഷ്യ മന്ത്രിയും ധനമന്ത്രിയും കയ്യൊഴിഞ്ഞതോടെ മുഖ്യമന്ത്രി ഇടപെട്ട് ഉറപ്പുനൽകിയാൽ സമരം പിൻവലിക്കാം എന്നാണ് വ്യാപാരികളുടെ തീരുമാനം. വാതിൽപ്പടി വിതരണക്കാർ ഭക്ഷ്യധാന്യങ്ങൾ കടകളിൽ എത്തിച്ചാലും ധാന്യങ്ങൾ സ്വീകരിക്കില്ലെന്നും വ്യാപാരികൾ അറിയിച്ചിട്ടുണ്ട്. ഗുണഭോക്താക്കൾക്ക് ഭക്ഷ്യധാന്യങ്ങൾ നിഷേധിച്ചാൽ ലൈസൻസ് റദ്ദാക്കുന്ന നടപടികളിലേക്ക് കടക്കേണ്ടി വരും എന്നാണ് സർക്കാർ മുന്നറിയിപ്പ്….

Read More

ഓൺലൈൻ‌ ട്രേഡിങ്ങിൽ നഷ്ടപ്പെട്ട പണം കിട്ടാൻ യുവാവിനെ തട്ടിക്കൊണ്ടുപോയി; മലപ്പുറത്ത് 5 പേർ അറസ്റ്റിൽ

മലപ്പുറത്ത് ഓൺലൈൻ ട്രേഡിങ്ങിൽ നഷ്ടപ്പെട്ട പണം തിരിച്ചു കിട്ടാൻ ഇടപാടുകാർ ബന്ദിയാക്കിയ യുവാവിനെ പോലീസ് മോചിപ്പിച്ചു. മലപ്പുറം എടവണ്ണയിലാണ് സംഭവം. യുവാവിനെ തട്ടിക്കൊണ്ടു പോയി തടവിൽ പാർപ്പിച്ച സംഭവത്തിൽ അഞ്ചു പേർ അറസ്റ്റിലായി. എടവണ്ണ ഐന്തൂർ സ്വദേശികളായ അജ്മൽ, ഷറഫുദ്ധീൻ, പത്തിപ്പിരിയം സ്വദേശി അബൂബക്കർ, വി പി ഷറഫുദ്ധീൻ, വിപിൻദാസ് എന്നിവരാണ് അറസ്റ്റിലായത്. ഓൺലൈൻ ട്രേഡിങ്ങിൽ നിക്ഷേപിച്ച പണം നഷ്ടപ്പെട്ടതിനെ തുടർന്നാണ് സംഘം യുവാവിനെ ബന്ദിയാക്കിയത്. വണ്ടൂരിലെ ആൾപ്പാർപ്പില്ലാത്ത വീട്ടിൽ തടവിൽ കഴിഞ്ഞ യുവാവിനെ പോലീസ് എത്തി…

Read More

ഭാരത് ബന്ദ്: കേരളത്തില്‍ പ്രതിഷേധം മാത്രം; കടകള്‍ അടച്ചിടില്ലെന്ന് വ്യാപാരി-വ്യവസായി ഏകോപനസമിതി

കര്‍ഷക സംഘടനകള്‍ ഇന്നു നടത്തുന്ന ഭാരത് ബന്ദ് കേരളത്തില്‍ ജനജീവിതത്തിന് തടസ്സമുണ്ടാക്കില്ല. കേരളത്തില്‍ ബന്ദ് ഉണ്ടാകില്ല. പകരം സംയുക്ത കര്‍ഷകസമിതി സംസ്ഥാനകമ്മിറ്റിയുടെ നേതൃത്വത്തില്‍ രാവിലെ 10 ന് രാജ്ഭവന്‍ മാര്‍ച്ച്‌ നടത്തും. എല്ലാ വില്ലേജുകളിലും പ്രകടനങ്ങളും യോഗങ്ങളും ഉണ്ടാകുമെന്ന് സംയുക്ത കര്‍ഷകസമിതി ചെയര്‍മാന്‍ സത്യന്‍ മൊകേരി, കണ്‍വീനര്‍ വത്സന്‍ പനോളി എന്നിവര്‍ അറിയിച്ചു. കര്‍ഷകരെ പിന്തുണയ്ക്കുന്നുണ്ടെങ്കിലും കടകളടച്ച്‌ പ്രതിഷേധമുണ്ടാകില്ലെന്ന് കേരള വ്യാപാരി-വ്യവസായി ഏകോപനസമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി എം നസീര്‍ അറിയിച്ചു. കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ സംയുക്ത കിസാന്‍…

Read More