അവയവക്കച്ചവടത്തിനായി മനുഷ്യക്കടത്ത്; റാക്കറ്റിലെ മുഖ്യകണ്ണി പിടിയിൽ

അവയവക്കച്ചവടത്തിനായുള്ള മനുഷ്യക്കടത്ത് കേസില്‍ മുഖ്യകണ്ണിയെ പിടികൂടി പ്രത്യേക അന്വേഷണ സംഘം. ഹൈദരാബാദ് റാക്കറ്റിലെ മുഖ്യകണ്ണിയെയാണ് പ്രത്യേക അന്വേഷണ സംഘം ഹൈദരാബാദില്‍ നിന്നും പിടികൂടിയത്. ഹൈദരാബാദ് സ്വദേശിയായ ഇയാളെക്കുറിച്ച് കേസിലെ മുഖ്യപ്രതിയായ സാബിത്ത് നാസര്‍ മൊഴി നല്‍കിയിരുന്നു. തുടര്‍ന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രത്യേക അന്വേഷണ സംഘം ഹൈദരാബാദിലെത്തി പ്രതിയെ പിടികൂടിയത്. പ്രതിയെ കേരളത്തില്‍ കൊണ്ടുവന്ന് അറസ്റ്റ് ഉള്‍പ്പെടെ രേഖപ്പെടുത്തി കൂടുതല്‍ ചോദ്യം ചെയ്യാനാണ് പൊലീസ് നീക്കം. കഴിഞ്ഞ ദിവസമാണ് പ്രതിയെ തേടി പൊലീസ് അന്വേഷണം സംഘം ഹൈജരാബാദിലെത്തിയത്….

Read More

ഇന്ത്യ – ബഹ്‌റൈൻ ഉഭയകക്ഷി വ്യാപാര ഗ്രാഫ് ഉയരുന്നു;

ട്രേഡ് പ്രമോഷൻ കൗൺസിൽ ഓഫ് ഇന്ത്യയും, ബഹ്‌റൈനിലെ ഇന്ത്യൻ എംബസിയും സംയുക്തമി നടത്തിയ ഇന്ത്യ -ഗൾഫ് ബയർ സെല്ലർ മീറ്റിൽ, ഇന്ത്യ -ബഹ്‌റൈൻ ഉഭയകക്ഷി വ്യാപാര ഗ്രാഫ് 53% ഉയർന്നതായി അഭിപ്രായപ്പെട്ടു. ബ​ഹ്​​റൈ​നി​ലെ​ക്ക്​ അ​രി​യും മാം​സ​വും പ​ഞ്ച​സാ​ര​യും സു​ഗ​ന്ധ​വ്യ​ഞ്​ന​ങ്ങ​ളും പ​ഴ​ങ്ങ​ളും പ​ച്ച​ക്ക​റി​ക​ളും ക​യ​റ്റു​മ​തി ചെ​യ്യ​ന്ന പ്രമു​ഖ രാ​ജ്യ​മാ​ണ്​ ഇ​ന്ത്യ. അ​ടു​ത്ത​കാ​ല​ത്ത്, ഇ​ന്ത്യ​യി​ൽ​നി​ന്നു​ള്ള സംസ്കരിച്ച ഭക്ഷ്യോൽപ്പന്നങ്ങൾ, ജൈവ ആരോഗ്യകരമായ ഭക്ഷണങ്ങൾ, പാലുൽപ്പന്നങ്ങൾ എന്നിവയും ബഹ്‌റൈനിൽ പ്രചാരം നേടി,.ഉയർന്ന ഗുണമേന്മയും ന്യായവിലയുമാണ് ബഹ്‌റൈനിൽ ഇന്ത്യൻ ഉത്പന്നങ്ങൾക്ക് പ്രചാരം നേടാൻ കാരണം….

Read More