മുംബൈയിൽ ബസ് ട്രാക്ടറുമായി കൂട്ടിയിടിച്ച് താഴ്ചയിലേക്ക് മറിഞ്ഞു; അഞ്ച് പേർ മരിച്ചു

മുംബൈ എക്‌സ്‌പ്രസ് ഹൈവേയ്ക്കു സമീപം ബസ് ട്രാക്ടറുമായി കൂട്ടിയിടിച്ച് താഴ്ചയിലേക്ക് മറിഞ്ഞ് അഞ്ച് പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. പരുക്കേറ്റ 42 പേരെ എംജിഎം ആശുപത്രിയിലും മൂന്നു പേരെ സമീപമുള്ള സർക്കാർ ആശുപത്രിയിലും പ്രവേശിപ്പിച്ചതായി നവി മുംബൈ ഡിസിപി പങ്കജ് ദഹാനെ അറിയിച്ചു. ഡോംബിവ്‌ലിയിലെ കേസർ ഗ്രാമത്തിൽ നിന്ന് ഭക്തരുമായി പന്തർപുരിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. അപകട കാരണം വ്യക്തമല്ല. ക്രെയിൻ ഉപയോഗിച്ച് ബസ് പുറത്തെടുത്തതിനെ തുടർന്ന് മുംബൈ എക്‌സ്‌പ്രസ് ഹൈവേയിലെ മുംബൈ – ലോണവാല…

Read More

ഹൈവേ തടഞ്ഞ് ട്രാക്ടര്‍ മാര്‍ച്ചുമായി കര്‍ഷകര്‍; അതിർത്തിയിൽ ബാരിക്കേഡുകൾ സ്ഥാപിച്ച് പോലീസ്

ട്രാക്ടര്‍ മാര്‍ച്ചുമായി കര്‍ഷകര്‍. മീററ്റ്, മുസാഫർനഗർ, സഹാറൻപൂർ, ബാഗ്പത്, ഹാപൂർ, അംറോഹ എന്നിവിടങ്ങളിൽ കർഷകർ ട്രാക്ടർ മാർച്ച് നടത്തി. താങ്ങുവില നിയമപരമാക്കണമെന്നതടക്കമുള്ള ആവശ്യങ്ങളുമായിട്ടാണ് ട്രാക്ടറുകൾ പാര്‍ക്ക് ചെയ്ത് ഹൈവേ തടഞ്ഞത്. ഇതോടെ പലയിടങ്ങളിലും ഗതാഗതം തടസ്സപ്പെട്ടു. ഇന്ന് നാലുമണി വരെയാണ് സമരം. ഭാരതിയ കിസാന്‍ യൂണിയനും സംയുക്ത കിസാന്‍ മോര്‍ച്ചയും ചേര്‍ന്നാണ്‌ ട്രാക്ടര്‍ മാര്‍ച്ച് നടത്തുന്നത്‌. യമുന എക്‌സ്പ്രസ് വേ, ലുഹാർലി ടോൾ പ്ലാസ, മഹാമായ ഫ്‌ളൈഓവർ എന്നിവിടങ്ങളിലും കര്‍ഷകരുടെ ട്രാക്ടറുകള്‍ നിറഞ്ഞു. പ്രതിഷേധത്തെ തുടർന്ന് സുരക്ഷ ഉറപ്പാക്കുന്നതിനായി നിരോധനാജ്ഞ പ്രഖ്യാപിക്കുകയും…

Read More

യു.പിയിൽ തീർഥാടകരുമായി പോയ ട്രാക്ടർ കുളത്തിലേക്ക് മറിഞ്ഞു; 15 പേർക്ക് ദാരുണാന്ത്യം

ഉത്തർപ്രദേശിലെ കാസ്ഗാഞ്ചിൽ തീർഥാടകരുമായി പോവുകയായിരുന്ന ട്രാക്ടർ- ട്രോളി കുളത്തിൽവീണ് 15 പേർ മരിച്ചു. മാഘപൂർണിമ ആഘോഷത്തിന്റെ ഭാഗമായി ഗംഗയിൽ സ്നാനത്തിനായി പോകുകയായിരുന്ന കുട്ടികളും സ്ത്രീകളും അടങ്ങിയ സംഘമാണ് അപകടത്തിൽപ്പെട്ടത്. മരിച്ചവരിൽ ഏഴ് കുട്ടികളും ഉൾപ്പെടുന്നുവെന്നാണ് വിവരം. റോഡിൽ കാറുമായി കൂട്ടിയിടി ഒഴിവാക്കാൻ ശ്രമിക്കവെയാണ് അപകടമുണ്ടായതെന്ന് ട്രാക്ടർ ഡ്രൈവർ പറഞ്ഞു. ഗ്രാമീണരുമായി പോവുകയായിരുന്ന ട്രാക്ടർ ചെളിവെള്ളം നിറഞ്ഞ കുളത്തിലേക്ക് വീഴുകയായിരുന്നു. രക്ഷപ്പെടുത്തിയവരെ കാസ്ഗഞ്ചിലെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തിയ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, മരിച്ചവരുടെ…

Read More