
ട്രാക് സാമ്പത്തിക സഹായം കൈമാറി
തിരുവനന്തപുരം നോൺ റസിഡൻസ് അസോസിയേഷൻ ഓഫ് കുവൈത്ത് (ട്രാക്), കുവൈത്തിൽ മരണപ്പെട്ട ട്രാക് അംഗം മുരുകന്റെ കുടുംബത്തിന് സാമ്പത്തിക സഹായം കൈമാറി. മണക്കാട് അമ്മൻ കോവിൽ തേരകം ജംങ്ഷനിലുള്ള മുരുകന്റെ വസതിയിൽ ട്രാക്ക് ചാരിറ്റി ജോയന്റ് ട്രഷറർ കൃഷ്ണരാജും ട്രാക് ഉപദേശക സമിതി അംഗം രാജേഷ് നായരും ചേർന്ന് മുരുകന്റെ മാതാപിതാക്കൾക്ക് രണ്ടാമത്തെ ഗഡുവായ തുക കൈമാറി. ജില്ലയിലെ പ്രമുഖ സാമൂഹിക പ്രവർത്തകരും സന്നിഹിതരായിരുന്നു. കഴിഞ്ഞ മാസം ആദ്യ ഗഡുവായി നിശ്ചിത തുക കൈമാറിയിരുന്നതായും ട്രാക് ഭാരവാഹികൾ…