
കവി ടി.പി വിനോദിന്റെ പരിഭാഷ സ്വന്തം പേരിൽ പ്രസിദ്ധീകരിച്ചു, ഖേദം പ്രകടിപ്പിച്ച് വി.കെ ശ്രീരാമൻ
കവി ടി.പി.വിനോദിന്റെ പരിഭാഷ സ്വന്തം പേരിൽ പ്രസിദ്ധീകരിച്ചതിന് ഖേദം പ്രകടിപ്പിച്ച് വി കെ ശ്രീരാമൻ. ബംഗാളി കവി മന്ദാക്രാന്ത സെന്നിന്റെ കവിതയുടെ വിവർത്തനത്തെ ചൊല്ലിയായിരുന്നു വിവാദം. പരിഭാഷയുടെ ഒറിജിനൽ ടി.പി.വിനോദിന്റേതാണെത് സൂചിപ്പിക്കാതിരുന്നത് കുറ്റകരം തന്നെയാണെന്ന് ശ്രീരാമൻ. അത് തന്റെ ഭാഗത്ത് നിന്നുണ്ടായ അപരാതമാണെന്നും വി കെ ശ്രീരാമൻ ഫേസ്ബുക്കിൽ കുറിച്ചു. മന്ദാക്രാന്ത സെന്നിന്റെ കവിതയ്ക്ക് താങ്കളുടെ വിവർത്തനം ‘നിനക്ക് നീന്താനറിയുമോ’ എന്നത് ചില മാറ്റങ്ങളോടെ ഞാൻ എന്റെ വാളിൽ പതിക്കുകയും അതിന്റെ ഒറിജിനൽ താങ്കളുടേതാണെന്ന് സൂചിപ്പിക്കാതിരുന്നതും കുറ്റകരം…