ടി.പി കേസ് പ്രതികള്‍ക്ക് ശിക്ഷായിളവ് നല്‍കാന്‍ നീക്കം; കോടതിയോടുള്ള വെല്ലുവിളിയെന്ന് കെ.കെ രമ

ടി.പി ചന്ദ്രശേഖരൻ വധക്കേസ് പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകാനുള്ള സർക്കാർ തീരുമാനം അങ്ങേയറ്റം പ്രതിഷേധാർഹമെന്ന് കെ.കെ രമ പറഞ്ഞു. ‘പ്രതികൾക്ക് ഒരു കാരണവശാലും ശിക്ഷായിളവ് കൊടുക്കാൻ പാടില്ല എന്നുള്ളത് ഹൈക്കോടതിയുടെ വിധിയിൽ വളരെ വ്യക്തമായിട്ടുണ്ട്. പ്രതികളുടെ ശിക്ഷ കോടതി ഇരട്ടിയായി വർധിപ്പിക്കുകയും ഇരട്ട ജീവപര്യന്തം ആക്കുകയും ചെയ്തിട്ടുണ്ട്. ഹൈക്കോടതിയുടെ ശക്തമായ വിധി ഉണ്ടായിട്ടുപോലും അതിനെയെല്ലാം മാറികടന്നുകൊണ്ടുള്ള ഒരു തീരുമാനമാണ് ഇപ്പോൾ ഉണ്ടായിട്ടുള്ളത്. ഇത് ഹൈക്കോടതിയോടുള്ള വെല്ലുവിളിയും കോടതി അലക്ഷ്യവുമാണ്. ഇവരുടെ പേര് ശിക്ഷായിളവ് നൽകുന്നവരുടെ ലിസ്റ്റിൽപോലും ഉണ്ടാവാൻ പാടില്ലാത്തതാണ്….

Read More

ടിപി വധക്കേസ്; പ്രതികൾക്ക് ശിക്ഷ ഇളവ് നൽകാനുള്ള നീക്കവുമായി സർക്കാർ

ടിപി വധക്കേസിലെ കൊലയാളി സംഘത്തിന് ശിക്ഷ ഇളവ് നൽകാനുള്ള നീക്കവുമായി സർക്കാർ. മൂന്നു പേരെ ശിക്ഷാ ഇളവ് നൽകി വിട്ടയക്കാനാണ് സർക്കാർ തീരുമാനം. ടികെ രജീഷ്,മുഹമ്മദ് ഷാഫി, അണ്ണൻ സിജിത്ത് എന്നിവരാണ് പട്ടികയിലുള്ളത്. ശിക്ഷായിളവിന് മുന്നോടിയായി പ്രതികളുടെ പൊലീസ് റിപ്പോർട്ട് ആവശ്യപ്പെട്ടു കഴിഞ്ഞു. കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ടാണ് പൊലീസിന് കത്ത് നൽകിയത്. ഈ കത്തിന്റെ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിക്കുകയായിരുന്നു. ഹൈക്കോടതി വിധി മറികടന്നാണ് സർക്കാരിന്റെ നീക്കം. ശിക്ഷാ ഇളവില്ലാത്ത ജീവപര്യന്തം തടവിന് ഹൈക്കോടതി പ്രതികളെ…

Read More

‘ടിപി വധക്കേസിലെ മാസ്റ്റർ ബ്രെയിൻ പിണറായി വിജയൻ, ഫോൺ വിവരങ്ങൾ കിട്ടിയിരുന്നെങ്കിൽ പലരും കുടുങ്ങിയേനെ’; രമേശ് ചെന്നിത്തല

ടിപി വധക്കേസിലെ മാസ്റ്റർ ബ്രെയിൻ പിണറായി വിജയനാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. കൃത്യം നടപ്പാക്കിയതിൽ സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന് നേരിട്ട് പങ്കുണ്ടെന്നും ചെന്നിത്തല വാർത്താസമ്മേളനത്തിൽ ആരോപിച്ചു. ഫോൺ കോൾ വിവരങ്ങൾ പൂർണമായി കിട്ടാതിരുന്നതാണ് ഗുഡാലോചനയിലേക്ക് അന്വേഷണം നീളാതിരുന്നതിന് കാരണം. സർവീസ് പ്രൊവൈഡർമാരോട് പൊലീസ് ആവശ്യപ്പെട്ടെങ്കിലും വിവരങ്ങൾ കിട്ടിയിരുന്നില്ല. താൻ ആഭ്യന്തരമന്ത്രിയായ ഘട്ടത്തിൽ ഇക്കാര്യങ്ങൾ വിശദമായി പരിശോധിച്ചിരുന്നു. ഫോൺ കോൾ വിവരങ്ങൾ കിട്ടിയിരുന്നെങ്കിൽ പല ഉന്നതരും ടിപി വധ ഗൂഢാലോചനയിൽ ഉൾപ്പെടുമായിരുന്നു….

Read More