‘ഞാൻ ചെയ്തത് തെറ്റാണെന്ന് എനിക്കറിയാം, മകന്റെ വാശി എനിക്കിഷ്ടപ്പെട്ടു’; ടിപി മാധവന്റെ വാക്കുകൾ

ദീർഘനാളത്തെ ഒറ്റയ്ക്കുള്ള ജീവിതത്തിന് ശേഷം നടൻ ടിപി മാധവൻ വിട വാങ്ങി. കുറച്ച് കാലമായി ഓർമ്മ പോയ നടന്റെ ആരോഗ്യ നില മോശമായിരുന്നു. ടിപി മാധവന്റെ ജീവിതത്തിലുണ്ടായ പ്രതിസന്ധി ഘട്ടം വലിയ വാർത്താ പ്രാധാന്യം നേടിയതാണ്. മക്കളായി രണ്ട് പേരുണ്ടെങ്കിലും ഇവരാരും ഇദ്ദേഹത്തിനൊപ്പമില്ല. മക്കൾ ചെറിയ കുട്ടികളായിരുന്നപ്പോൾ ബന്ധം ഉപേക്ഷിച്ച് പോയതാണ് നടൻ. ബോളിവുഡിലെ സംവിധായകൻ രാജ കൃഷ്ണ മേനോനാണ് ടിപി മാധവന്റെ മകൻ. ദേവിക എന്നാണ് മകളുടെ പേര്. തന്നിൽ നിന്ന് മക്കൾ അകന്നതിനെക്കുറിച്ച് ഒരിക്കൽ…

Read More

നടന്‍ ടി പി മാധവന്‍ ഗുരുതരാവസ്ഥയില്‍; ഇന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കും

നടന്‍ ടി പി മാധവന്‍ ഗുരുതരാവസ്ഥയില്‍. കുടല്‍ സംബന്ധമായ രോഗങ്ങളെ തുടര്‍ന്നാണ് കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഏറെ നാളായി വാര്‍ധക്യ സഹജമായ രോഗങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ടി പി മാധവനെ ഇന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കും. കഴിഞ്ഞ എട്ട് വര്‍ഷമായി പത്തനാപുരം ഗാന്ധിഭവന്‍ അന്തേവാസിയാണ് അദ്ദേഹം. തിരുവനന്തപുരത്ത് ഒരു ലോഡ്ജ് മുറിയില്‍ അവശനായി കിടന്ന ടി പി മാധവനെ ചില സഹപ്രവര്‍ത്തകരാണ് ഗാന്ധിഭവനില്‍ എത്തിച്ചത്. ഗാന്ധി ഭവനില്‍ എത്തിയ ശേഷം ആരോഗ്യം ഭേദപ്പെട്ട സമയത്ത് ചില സീരിയലുകളിലും…

Read More