ടി പി ചന്ദ്രശേഖരൻ വധക്കേസ്; നിരപരാധികൾ എന്ന് പ്രതികൾ കോടതിയിൽ, വധശിക്ഷ നൽകാതിരിക്കാൻ കാരണമുണ്ടോയെന്ന് ചോദിച്ച് കോടതി

ടി.പി ചന്ദ്രശേഖരൻ വധക്കേസിൽ നിരപരാധികളെന്ന് പ്രതികൾ ഹൈക്കോടതിയിൽ. രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായി കേസിൽ കുടുക്കിയതാണെന്ന് സി.കെ രാമചന്ദ്രൻ കോടതിയെ അറിയിച്ചു. പ്രതികളുടെ ശാരീരിക മാനസിക അവസ്ഥ സംബന്ധിച്ച റിപ്പോർട്ട് കോടതിയിൽ ഹാജരാക്കി. റിപ്പോർട്ടിന്റെ പകർപ്പ് പ്രതിഭാഗം അഭിഭാഷകർക്ക് നൽകാൻ കോടതി ഉത്തരവിട്ടു. കേസ് നാളെ ഹൈക്കോടതി വീണ്ടും പരിഗണിക്കും. കേസിൽ ഹൈക്കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ജ്യോതി ബാബു ഒഴികെ 11 പ്രതികളും ഇന്ന് കോടതിയിൽ നേരിട്ട് ഹാജരായി. കുറ്റകൃത്യത്തിൽ പങ്കില്ലെന്നും നിരപരാധിയാണെന്നും പ്രതികൾ കോടതിയെ അറിയിച്ചു. വധശിക്ഷയായി…

Read More