
ടി.പി വധക്കേസിലെ 4 പേർക്ക് ശിക്ഷായിളവ് നൽകാൻ നീക്കം; പ്രതിപക്ഷം നടുത്തളത്തിൽ
ടി.പി ചന്ദ്രശേഖരൻ വധക്കേസ് പ്രതികൾക്ക് ശിക്ഷായിളവ് നൽകാൻ നടന്ന നടപടിയിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയുടെ നടുത്തളത്തിലിറങ്ങി. കേസിൽ ശിക്ഷ അനുഭവിക്കുന്ന നാല് പേർക്ക് ശിക്ഷായിളവ് നൽകാനാണ് നീക്കം നടന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു. പ്രതിപ്പട്ടികയിലുള്ള, മുൻ ബ്രാഞ്ച് സെക്രട്ടറി മനോജിൻറെ ശിക്ഷായിളവിനും ശുപാർശ ഉണ്ടായെന്നാണ് വി.ഡി സതീശൻ നിയമസഭയിൽ ആരോപിച്ചത്. വിവാദത്തിന് ശേഷവും ഇളവിനുള്ള പൊലീസ് നീക്കും ഉണ്ടായിയെന്നും, മനോജിന് ശിക്ഷായിളവ് നൽകുന്നതിൻറെ ഭാഗമായി പൊലീസ് ഇന്നലെ കെ.കെ രമയുടെ അഭിപ്രായം തേടിയെന്നും സതീശൻ പറഞ്ഞു. എന്നാൽ പ്രതിപക്ഷം…