‘ടിപികേസ് പ്രതികളെ സിപിഎമ്മിന് പേടി’; രൂക്ഷ വിമർശനവുമായി കെ ക രമ

ടിപി കേസ് പ്രതികൾക്ക് ശിക്ഷ ഇളവ്  നൽകാനുള്ള നീക്കത്തിനെതിരായ അടിയന്തരപ്രമേയ നോട്ടീസ് തള്ളിയ സ്പീക്കറുടെ നടപടിക്കെതിരെ കെ ക രമ. പ്രതികളെ വിട്ടയക്കാന്‍ നീക്കമില്ലെന്ന് സഭയില്‍ പറയേണ്ടത് മുഖ്യമന്ത്രിയായിരുന്നു, സ്പീക്കറല്ല. മുഖ്യമന്ത്രിയുടെ മുഖത്ത് നോക്കി ഒരു പാട് ചോദ്യങ്ങൾ ഉണ്ടായിരുന്നു. ചോദ്യങ്ങളെ മുഖ്യമന്ത്രിക്ക് ഭയമാണെന്നും അവര്‍ പറഞ്ഞു. ഞങ്ങൾ നിങ്ങളുടെ കൂടെ ഉണ്ടെന്ന സന്ദേശം സർക്കാർ പ്രതികൾക്ക് നൽകുന്നു. പ്രതികളെ സിപിഎം  നേതൃത്വത്തിനു ഭയമാണ്. ഇത്രയധികം പരോൾ കിട്ടിയ മറ്റേത് പ്രതികളുണ്ട്. സിപിഎം നേതാക്കൾ പ്രതികളെ കാണാൻ…

Read More

‘പാർട്ടിക്ക് പങ്കില്ല’; ടി.പി വധക്കേസിൽ ഹൈക്കോടതി വിധി സ്വാ​ഗതം ചെയ്യുന്നു: എം.വി ​ഗോവിന്ദൻ

ടി.പി വധക്കേസിലെ ഹൈക്കോടതിവിധി സ്വാ​ഗതംചെയ്യുന്നതായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ​ഗോവിന്ദൻ. പാർട്ടി നേതാക്കളെ കള്ളക്കേസിൽപ്പെടുത്തി വർഷങ്ങളോളം ജയിലിലടച്ചെന്നും പകവീട്ടലായാണ് കേസിനെ കൈകാര്യം ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. കൊലപാതകത്തിൽ പാർട്ടിക്ക് പങ്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വലിയ നിയമയുദ്ധമാണ് ഇതുമായി ബന്ധപ്പെട്ട് നടന്നത്. കൊള്ളക്കാരനെ അറസ്റ്റുചെയ്യുന്നപോലെ പാർട്ടി ജില്ലാ സെക്രട്ടറിയായിരുന്ന പി. മോഹനനെ കോണ്ടുപോകുന്ന ചിത്രം കേരളം മറന്നിട്ടില്ല. പാർട്ടി നേതാക്കളെ ഉൾപ്പെടെ കള്ളക്കേസിൽപ്പെടുത്തി വർഷങ്ങളോളം ജയിലിൽ അടച്ചു. പകവീട്ടലായാണ് കേസിനെ കൈകാര്യംചെയ്തത്. കോടതി ഇത് ശരിയായരീതിയിൽ കണ്ടിരിക്കുന്നുവെന്നുവേണം…

Read More